ലിവിങ് രിയയും ഓപ്പൺ പ്ലാനും.ഓപ്പൺ പ്ലാൻ രീതിയിൽ ലിവിങ് ഏരിയ സെറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും.

പലപ്പോഴും ഇത്തരം ലിവിങ് ഏരിയ ആഘോഷവേദികൾ ആക്കി മാറ്റാൻ സാധിക്കുമെങ്കിലും കൃത്യമായി പ്ലാൻ ചെയ്യാതെ ഡിസൈൻ ചെയ്താൽ പാളി പോകാനുള്ള സാധ്യത കൂടുതലാണ്.

ഓപ്പൺ പ്ലാനിൽ കൂടുതൽ സ്ഥലം ലഭിക്കുന്നത് കൊണ്ടു തന്നെ അവ ശരിയായ രീതിയിൽ മാനേജ് ചെയ്യാൻ സാധിക്കുമെങ്കിൽ മാത്രം ഈ രീതി ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.

ടിവി യൂണിറ്റ് സെറ്റ് ചെയ്യാനും കുടുംബാംഗങ്ങൾക്കെല്ലാം ഇരുന്ന് സംസാരിക്കാനും ഉള്ള ഒരിടം എന്ന രീതിയിൽ ഓപ്പൺ ലിവിങ് ഏരിയകൾക്ക് പ്രാധാന്യം കൂടുതലാണ്.

ഓപ്പൺ ലിവിങ് കൂടുതൽ ഭംഗിയായി സെറ്റ് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ലിവിങ് ഏരിയയും ഓപ്പൺ പ്ലാനും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

പരസ്പരം യോജിക്കാത്ത നിറങ്ങളിൽ ഫർണിച്ചറുകൾ പെയിന്റുകൾ എന്നിവ ലിവിങ് ഏരിയയിൽ നൽകുമ്പോൾ അവ തമ്മിൽ യോജിപ്പ് ഇല്ലാത്ത അവസ്ഥ തോന്നും.

അതുകൊണ്ടു തന്നെ യോജിച്ച് നിൽക്കുന്ന കളർ പാലറ്റുകൾ നോക്കി ലിവിങ് ഏരിയയിലേക്ക് തിരഞ്ഞെടുക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഉദാഹരണത്തിന് ലൈറ്റ് ഗ്രീൻ ഷെയ്ഡിലുള്ള പെയിന്റിനോടൊപ്പം ഡാർക്ക് ഗ്രീൻ നിറത്തിലുള്ള സോഫകളും അവയിൽ കോൺട്രാസ്റ്റ് ആയ നിറങ്ങളിൽ കുഷ്യനുകളും നൽകാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന റഗിനും മറ്റ് നിറങ്ങളുടെ ലൈറ്റ് ഷേഡ് തന്നെ ഉപയോഗപ്പെടുത്താം. ഓപ്പൺ ലിവിങ് ഏരിയയ്ക്ക് സ്ഥലം കുറവാണ് എങ്കിൽ ഒരു കാരണവശാലും പല നിറങ്ങൾ മിക്സ് ചെയ്ത് തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഇവ കൂടുതൽ ഇടുങ്ങിയ ഒരു ഫീലാണ് കൊണ്ടു വരിക. സ്ലൈഡിങ് ടൈപ്പ് ഡോറാണ് ഓപ്പൺ ലിവിങ് ഏരിയയ്ക്ക് നൽകുന്നത് എങ്കിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നതാണ്.

അതുകൊണ്ടു തന്നെ ഇവിടെ വലിപ്പം കൂടിയ റഗുകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. റഗിന് മുകളിലായി റൗണ്ട് ഷേപ്പിൽ ഉള്ള ഒരു കോഫി ടേബിൾ, അതിനടുത്തായി ഒരു സോഫ എന്നിവ കൂടി സെറ്റ് ചെയ്ത് നൽകാം.

ഓപ്പൺ പ്ലാനിൽ ലിവിങ് ഏരിയ ലേഔട്ടുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും പ്രധാന കാരണം വീട്ടിനകത്തേക്ക് കൂടുതൽ വായുവും വെളിച്ചവും ലഭിക്കണം എന്നതായിരിക്കും.

അതുകൊണ്ടു തന്നെ അത്തരം ഒരു ഫീൽ കൊണ്ടു വരുന്നതിനായി എല്ലാ ഭാഗത്തേക്കും ഒരേ പാറ്റേണിൽ ഉള്ള ടൈലുകൾ നൽകുന്നതാണ് കൂടുതൽ നല്ലത്.

അലങ്കാരങ്ങൾ നൽകുന്ന രീതി.

ഓപ്പൺ പ്ലാനിൽ സെറ്റ് ചെയ്ത ലിവിങ് ഏരിയകൾക്ക് ആവശ്യത്തിന് സ്ഥലം ഉള്ളതുകൊണ്ടു തന്നെ പുസ്തകങ്ങൾ അടക്കി വയ്ക്കാനുള്ള ഒരു ഷെൽഫ്, ഡെക്കർ ഐറ്റംസ് വയ്ക്കുന്നതിനുവേണ്ടി പ്രത്യേക സ്റ്റാൻഡുകൾ എന്നിവയെല്ലാം സജ്ജീകരിച്ച് നൽകാം.

അതോടൊപ്പം തന്നെ ഷോ കേയ്സ് ഷെൽഫുകളും അലങ്കാരവസ്തുക്കളും അതിനകത്ത് അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്.

കബോർഡുകൾ ഷെൽഫുകൾ എന്നിവയ്ക്ക് വൈറ്റ് നിറം തിരഞ്ഞെടുക്കുന്നത് ഒരു പോസിറ്റീവ് എനർജി കൊണ്ടു വരുന്നതിന് സഹായിക്കും.

വൈറ്റ് തീമിലാണ് ലിവിങ് ഏരിയ സെറ്റ് ചെയ്യുന്നത് എങ്കിൽ ഡാർക്ക് ഗ്രേ നിറത്തിലുള്ള സോഫ, അതിന് യോജിക്കുന്ന രീതിയിലുള്ള റഗ്, കോൺട്രാസ്റ്റ് നിറങ്ങളിലുള്ള കുഷ്യനുകൾ എന്നിവ നൽകാവുന്നതാണ്.

കുഷ്യനുകളിൽ സോഫയുടെ കോൺട്രാസ്റ്റ് നിറങ്ങൾ മിക്സ് ചെയ്ത് നൽകാവുന്നതുമാണ്. ചുമരുകളിൽ വലിയ ഫ്രെയിമുകളിൽ ഉള്ള പെയിന്റിംഗ്സ്, ഫോട്ടോകൾ എന്നിവ നൽകി ഫോട്ടോ വാൾ ക്രിയേറ്റ് ചെയ്യാം.

മരത്തിൽ നിർമ്മിക്കുന്ന ട്രഡീഷണൽ ഡോറുകൾക്ക് പകരമായി ഗ്ലാസ് ഡോറുകൾ വുഡൻ ഫ്രെയിമിൽ നൽകുന്നതും പുതിയ ട്രെൻഡ് ആണ്. ലിവിങ് ഏരിയയിൽ ബ്ലോക്ക് പെയിന്റഡ് സോണുകൾ ക്രിയേറ്റ് ചെയ്ത് നൽകുന്നത് ഒരു പ്രത്യേക ലുക്ക് നൽകും.

അതായത് രണ്ട് ഡാർക്ക് നിറങ്ങൾ മിക്സ് ചെയ്ത് നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

ഒരു ബോൾഡ് ലുക്കാണ് ലിവിങ്ങിന് നൽകാൻ ആഗ്രഹിക്കുന്നത് എങ്കിൽ ന്യൂട്രൽ നിറങ്ങൾ നൽകുന്നതാണ് കൂടുതൽ അനുയോജ്യം.

ഓപ്പൺ ലേഔട്ട് ലിവിങ് ഏരിയകൾ വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പാർട്ടീഷൻ ചെയ്യുന്നതിനായി CNC കട്ടിങ് വർക്കുകൾ, വുഡൻ പാർട്ടീഷനുകൾ എന്നിവ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താം.

ലിവിങ് ഏരിയയും ഓപ്പൺ പ്ലാനും തിരഞ്ഞെടുക്കുന്നതിനു മുൻപായി ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.