വർക്ക് ഏരിയ അഥവാ സെക്കൻഡ് അടുക്കള ഒരുക്കാം

അടുക്കളയോടൊപ്പം വർക്ക് ഏരിയ എല്ലാ വീടുകളിലും ഒരു അംഗമായി തീർന്നിരിക്കുന്നു അതുകൊണ്ട് തന്നെ വർക്ക് ഏരിയയെ സെക്കൻറ്​ കിച്ചൺ എന്നുവിളിക്കുന്നതാകും നല്ലത്.

എപ്പോൾ എല്ലാ വീടുകളിലും കിടിലൻ മോഡുലാർ കിച്ചൺ ഒരു കാഴ്ച്ച വസ്തു പോലെ കൃത്യം സ്ഥാനത്തു​ണ്ടാകുമെങ്കിലും മിക്ക വീടുകളിലും പാചകം നടത്തുന്നത് ഈ പറയുന്ന വർക്ക്​ ഏരിയയിൽ തന്നെ ആയിരിക്കും.

പലയിടത്തും എത്ര വർഷങ്ങൾ കഴിഞ്ഞാലും മോഡുലാർ കിച്ചൺ വീട് പുതുതായി നിർമ്മിച്ച പോലെതന്നെ വൃത്തിയായും മനോഹരമായും കിടക്കുന്നുണ്ടാകും.കാരണം പാചകം മുഴുവൻ വർക്ക് ഏരിയയിൽ ആയിരിക്കും നടന്നിട്ടുണ്ടാകുക .

അതുകൊണ്ടുതന്നെ ക്രമേണ വർക്ക്​ ഏരിയ എന്നത് വീട് നിർമ്മാണം ആരംഭിക്കുമ്പോൾ തന്നെ ആലോചിക്കേണ്ട ​ ഒരു സെക്കൻറ്​ കിച്ചൺ തന്നെ ആയി മാറിയിട്ടുണ്ട് .

പ്രധാന അടുക്കള കുറച്ചു ചെറുതാക്കി, പുകയില്ലാത്ത പാചകത്തിനു മാത്രം ഉപയോഗിക്കുന്നവരാണെങ്കിൽ വർക്ക് ഏരിയ നല്ല സൗകര്യത്തോടെ നിർമ്മിക്കുന്നതാണ്​ ഏറ്റവും ഉചിതം.


അത്യാവിശം വലിയ ഏകദേശം പത്തോ പന്ത്രണ്ടോ അടി നീളത്തിൽ പ്രധാന അടുക്കള വരുന്ന വീടുകൾക്ക് അഞ്ചോ ആറോ അടിയുള്ള വർക്ക് ഏരിയയാണ് സാധാരണ നിർമ്മിച്ച് കാണാറുള്ളത് .

എന്നാൽ എല്ലാവീടുകളിലും മെയിൻ കിച്ചനെക്കാളും കൂടുതൽ ഉപയോഗം വർക്ക് ഏരിയയിൽ ആണ് ഉണ്ടാകാറുള്ളത് .

അതുകൊണ്ട് ഓരോരുത്തരും അവരവരുടെ ആവശ്യവും ആഗ്രഹങ്ങളും,സാമ്പത്തികവും അനുസരിച്ചുള്ള അളവുകൾ തീരുമാനിച്ചുള്ള ഡിസൈൻ തിരഞ്ഞെടുക്കുകയാവും കൂടുതൽ നല്ലത് .


പാത്രം കഴുകാനുള്ള വലിയ ഡബിൾ/ സിംഗിൾ സിങ്ക്​, കഴുകിയ പാത്രങ്ങൾ ​വെക്കാനുള്ള സ്റ്റാൻഡ്, പുൾഔട്ട് യൂണിറ്റുകൾ എന്നിവക്കൊക്കെ വർക്ക് ഏരിയയിൽ സ്ഥാനം നൽകാം.

സിങ്കിനു നേരെ മുകളിലായി പ്ലേറ്റുകളും മറ്റും വെക്കാനുള്ള റാക്ക് നിർമിക്കുന്നത് വൃത്തിയാക്കൽ ജോലികൾ എളുപ്പമാക്കും.

വർക്ക്​ ഏരിയയിൽ കാബിനറ്റ് നൽകു​േമ്പാൾ സി​​​​െൻറക്സ് / അലുമിനിയം പോലുള്ള മെറ്റീരിയൽ ഉപയോഗിച്ചാൽ ബജറ്റ്​ കുറയുകയും സ്​റ്റോറേജിന്​ സ്ഥലം ലഭിക്കുകയും ചെയ്യും.


വർക്ക് ഏരിയയുടെ തറയിൽ എപ്പോഴും ഈർപ്പം നിൽക്കാൻ സാധ്യതയുള്ള പ്രദേശമായതിനാൽ ഫ്ളോറിങ് കഴിയുന്നതും റെസ്റ്റിക് ആകുന്നത് നന്നാകും.

ഫ്ലോറിങ്ങിന് റസ്റ്റിക് ഫിനിഷുള്ള ടൈലുകളോ ഗ്രാനൈറ്റോ ആൻറി സ്കിഡ് ടൈലുകളോ ഉപയോഗിക്കാം. പലരും വർക്ക് ഏരിയയിൽ തന്നെയാണ് വാഷിങ്​ മെഷീനുള്ള സ്ഥലവും കണ്ടെത്താറുള്ളത്​.

സെർവൻ്റ് ടോയ്​ലറ്റ് എന്ന നിലയിൽ വർക്ക് ഏരിയയിൽ കോമൺ ടോയ്​ലറ്റും നൽകാറുണ്ട്​. അകത്ത്​ കോമൺ ടോയ്​ലറ്റുകളില്ലാത്ത വീടുകളിൽ സന്ദർശകർക്ക് വരുമ്പോൾ കിടപ്പുമുറികളിലെ ​ടോയ്​ലറ്റ്​ ഉപയോഗിക്കാൻ പ്രയാസം ഉണ്ടാകും.

അതുകൊണ്ട്​ തന്നെ ചെറിയൊരു ടോയ്​ലറ്റ് വർക്കിങ്​ സ്​പേസില്ലാത്ത ഒരിടത്ത്​ നൽകിയാൽ ഉപയോഗപ്രദമാകും.

ഇത്തരത്തിൽ ആശയങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി നിങ്ങളുടെ വീട് നിർമ്മിക്കുമ്പോൾ തന്നെ അടുക്കളയോടൊപ്പം സെക്കൻഡ് അടുക്കളയായ വർക്ക് ഏരിയ ക്കും സ്ഥലവും സൗകര്യങ്ങളും കണ്ടെത്തിയാൽ മനോഹരവും ആയാസ രഹിതവുമാക്കാം അടുക്കള വൃത്തികളും

വീട് സ്വന്തമാക്കുവാൻ PF തുക പിൻവലിക്കുന്നത് യഥാർത്ഥത്തിൽ ബുദ്ധിയാണോ ബുദ്ധിശൂന്യത ആണോ??? അറിയൂ…