അടുക്കളക്ക് നൽകാം അടിമുടി മാറ്റം.മിക്ക വീടുകളിലും മാറ്റങ്ങൾ അനിവാര്യമായ ഒരിടം അടുക്കള തന്നെയാണ്. കൃത്യമായ പ്ലാനിങ് ഇല്ലാതെ നിർമ്മിക്കുന്ന അടുക്കളകൾ പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ വരാറുണ്ട്.

അടുക്കളയുടെ വലിപ്പ കൂടുതലും കുറവും പല രീതിയിലാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് മാത്രം. അടുക്കളക്ക് കൂടുതൽ വലിപ്പം നൽകുന്നതു കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല.ഉള്ള സ്ഥലം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതിലാണ് കാര്യം.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുക്കള ജോലികൾ പങ്കിട്ട് ചെയ്യാനാണ് ഇന്ന് മിക്ക കുടുംബങ്ങളിലും താൽപര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അതിന് അനുയോജ്യമായ രീതിയിൽ വേണം കിച്ചൻ ഡിസൈൻ ചെയ്യാൻ.

അടുക്കളയുപയോഗം എളുപ്പമാക്കുന്ന രീതിയിൽ ഉപയോഗിക്കാൻ കൊണ്ടു വരേണ്ട മാറ്റങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

അടുക്കളക്ക് നൽകാം അടിമുടി മാറ്റം.

അടുക്കളകളുടെ ആകൃതിക്ക് അവയുടെ ഉപയോഗം എളുപ്പമാക്കുന്നതിൽ വലിയ ഒരു പങ്കുണ്ട്. പഴയകാല അടുക്കളകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഐലൻഡ് കിച്ചൻ, L ഷേപ്പ് കിച്ചൻ, U ഷേപ്പ് കിച്ചൻ എന്നിങ്ങനെ ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം അടുക്കളയുടെ ഷേപ് നിശ്ചയിക്കാം.

അടുക്കള പല വീടുകളുടെയും ആഡംബരത്തിന്റെ പര്യായമായി മാറി കൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ ഫ്രിഡ്ജ്, സിങ്ക്, ഗ്യാസ് സ്റ്റൗ എന്നിവ നൽകുന്നതിന് പോലും വളരെയധികം ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു.

ഇവ തമ്മിലുള്ള ഒരു ട്രയാങ്കിൾ ബന്ധം അടുക്കളയുടെ കാര്യത്തിൽ വളരെയധികം വലിയ പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ അടുക്കള കൂടുതൽ ഫാമിലി ഫ്രണ്ട്ലിയാക്കാൻ ഈ മൂന്നു കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ നൽകണം.

വൺ വോൾ രീതി പിന്തുടർന്നാണ് കിച്ചൻ ഡിസൈൻ ചെയ്യുന്നത് എങ്കിൽ അടുക്കളയുടെ ഒരു ഭാഗത്ത് മാത്രം കൗണ്ടർ നൽകി കിച്ചൺ, സിങ്ക്, ഫ്രിഡ്ജ് എന്നിവയെല്ലാം ഒരേ കൗണ്ടറിൽ അറേഞ്ച് ചെയ്ത് നൽകുന്ന രീതിയിലാണ് ഉണ്ടാവുക.

വളരെ കുറഞ്ഞ സ്ഥലം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി കിച്ചൻ കാര്യങ്ങൾ എളുപ്പമാക്കാൻ വൺവേ വാൾ രീതി തിരഞ്ഞെടുക്കാം.

അതേസമയം ഡബിൾ ഗാലി അല്ലെങ്കിൽ കോറിഡോർ കിച്ചൺ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ രണ്ട് കൗണ്ടർ ടോപ്പുകൾ സമാന്തരമായി നൽകുന്ന രീതിയാണ് ഉള്ളത്.

അതുകൊണ്ടുതന്നെ വെജിറ്റബിൾ കട്ടിംഗ് പോലുള്ള കാര്യങ്ങൾ ഒരു കൗണ്ടറിലും പാചക കാര്യങ്ങൾ മറ്റൊരു കൗണ്ടറിലും വരുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

കുടുംബാംഗങ്ങൾക്കെല്ലാം സംസാരിച്ചു കൊണ്ട് അടുക്കള ജോലി ചെയ്യാൻ താല്പര്യമുള്ള വീടുകളിൽ ഓപ്പൺ കിച്ചൻ രീതിയാണ് എല്ലാവരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.

പ്രത്യേക പാർട്ടീഷനുകൾ ഒന്നുമില്ലാത്തതു കൊണ്ടു തന്നെ അടുക്കള ജോലി ചെയ്യുന്ന ആൾക്ക് ലിവിങ് ഏരിയ,ഡൈനിങ് എന്നിവിടങ്ങളിൽ ഇരിക്കുന്ന ആളുകളുമായി സംസാരിച്ചു കൊണ്ട് അടുക്കള ജോലികൾ ചെയ്യാം.

ക്യാബിനറ്റുകൾ,സ്റ്റോറേജ് സ്പേസ് എന്നിവ നൽകുന്ന രീതി

വ്യത്യസ്ത ഡിസൈനിലും മെറ്റീരിയലിലും നിർമ്മിക്കുന്ന കിച്ചൺ കാബിനറ്റുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വാൾ റാക്കർ ആയി സ്റ്റെയിൻലെസ് സ്റ്റീൽ മെറ്റീരിയലാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ ഭിത്തിയുടെ ഏതു ഭാഗത്ത് വേണമെങ്കിലും എളുപ്പത്തിൽ ഫിക്സ് ചെയ്ത് നൽകാം.

മാത്രമല്ല സ്ഥലം കുറവുള്ള അടുക്കളുകളിലും ഇവ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കും. എല്ലാ പാത്രങ്ങളും സദാസമയവും ക്യാബിനറ്റി നുള്ളിൽ സൂക്ഷിക്കാതെ കുറച്ചു പാത്രങ്ങൾ പുറത്ത് വെക്കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.

കാഴ്ചയിൽ ഭംഗിയുള്ള പാത്രങ്ങൾ, ഇൻഡോർ പ്ലാന്റുകൾ എന്നിവ അടുക്കളക്ക് ഒരു അലങ്കാരം എന്നോണം ഉപയോഗപ്പെടുത്താം.

വ്യത്യസ്ത രീതിയിൽ ഡ്രോയറുകൾ അഡ്ജസ്റ്റ് ചെയ്ത് നൽകാമെങ്കിലും വലിച്ചടയ്ക്കുന്ന രീതിയിൽ ഉള്ളവ തിരഞ്ഞെടുത്താൽ അവ കൂടുതൽ കാലം ഈടു നിൽക്കുകയും നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും.

അടുക്കളയിൽ ഗ്യാസ്, സിങ്ക്, ഫ്രിഡ്ജ് എന്നിവ തമ്മിൽ ഒരു നിശ്ചിത അകലം തീർച്ചയായും നൽകാനായി ശ്രദ്ധിക്കുക.

അടുക്കളയിൽ എത്രമാത്രം ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടോ അതിനനുസരിച്ച് പ്ലഗ് പോയിന്റ് നൽകിയില്ലെങ്കിൽ പിന്നീട് ആവശ്യാനുസരണം ഉപയോഗപ്പെടുത്താൻ സാധിക്കില്ല.

ഉപയോഗശൂന്യമായ കവറുകൾ സൂക്ഷിക്കാനായി ഡോറിന് പുറകിൽ ചെറിയ ഹുക്കുകൾ സ്ഥാപിച്ച് നൽകാവുന്നതാണ്.

ഇതേരീതിയിൽ കബോർഡുകളോട് ചേർത്ത് ഹുക് നൽകുകയാണെങ്കിൽ മഗ്,പാനുകൾ എന്നിവയെല്ലാം തൂക്കി ഇടാൻ സാധിക്കും.

സിങ്ക് നൽകുമ്പോൾ കൂടുതൽ കുഴിഞ രീതിയിൽ നൽകാതിരിക്കൽ പ്രത്യേകം ശ്രദ്ധിക്കുക. ഇത് പാത്രം കഴുകുന്നയാൾക്ക് കൂടുതൽ ആയാസം ഉണ്ടാക്കും.സിങ്കിന്റെ താഴെ ഭാഗത്തായി തന്നെ ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ,ഗ്ലോവ്സ് എന്നിവയെല്ലാം സെറ്റ് ചെയ്യാനുള്ള ഒരിടം നൽകാവുന്നതാണ്.

വീടിന് പുറത്തെ ഡസ്റ്റ് ബിൻ വെക്കാനായി സ്ഥലം ഇല്ലായെങ്കിൽ കിച്ചൻ സിങ്കിന് താഴെ അതിനുള്ള ഒരു ഇടവും കണ്ടെത്താവുന്നതാണ്.

അടുക്കളക്ക് നൽകാം അടിമുടി മാറ്റം ഈ കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ.