ഭംഗിയും സന്തോഷവും ഒത്തൊരുമിക്കുന്ന വീടിനായി.

ഭംഗിയും സന്തോഷവും ഒത്തൊരുമിക്കുന്ന വീടിനായി.ഏതൊരാളും ആഗ്രഹിക്കുന്നത് സ്വന്തം വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തവും അതേ സമയം സന്തോഷവും മനസമാധാനവും നിറയുന്നതും ആയിരിക്കണമെന്നതായിരിക്കും .

വീട്ടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും എത്തിയാൽ മാത്രമാണ് ഒരു പോസിറ്റീവ് എനർജി വീട്ടിനകത്ത് ലഭിക്കുകയുള്ളൂ. പണ്ടു കാലത്തെ വീടുകളിൽ നടുമുറ്റവും, ചുറ്റുപാടുമുള്ള മരങ്ങളും ശുദ്ധവായു ലഭ്യത ഉറപ്പുവരുത്തുന്നതിൽ വളരെ വലിയ പങ്ക് വഹിച്ചിരുന്ന കാര്യങ്ങളാണ്.

എന്നാൽ ഇന്നത്തെ വീടുകളിൽ ആഡംബരത്തിന് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ വെളിച്ചത്തിനും വായു സഞ്ചാരത്തിനും ഉള്ള സൗകര്യങ്ങൾ ലഭിക്കാത്തതാണ് പലപ്പോഴും കണ്ടു വരുന്നത്.

പഴമയും പുതുമയും ഒത്തിണക്കി കൊണ്ട് നിർമ്മിക്കുന്ന വീടുകളിൽ പോസിറ്റീവ് എനർജിക്ക് കൂടുതൽ പ്രാധാന്യം നൽകാനായി സാധിക്കും. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഭംഗിയും സന്തോഷവും ഒത്തൊരുമിക്കുന്ന വീടിനായി.

പഴമയും പുതുമയും ഒത്തിണക്കി നിർമ്മിക്കുന്ന റസ്റ്റിക് ലുക്കിലുള്ള വീടുകൾ കാഴ്ചയിൽ മാത്രമല്ല ഭംഗി നൽകുന്നത് വീടിനകത്തേക്ക് സന്തോഷവും സമാധാനവും കൊണ്ടു വരാനായി സഹായിക്കുന്നു.

അതുകൊണ്ടു തന്നെയാണ് പഴയ വീടുകളിൽ വലിയ മാറ്റങ്ങൾ വരുത്താതെ എങ്ങിനെ പുതുമ പരീക്ഷിക്കാം എന്ന് പലരും ചിന്തിക്കുന്നതിനുള്ള കാരണങ്ങളും.

പഴയ കാലങ്ങളിൽ നിർമ്മിച്ച വീടുകളുടെ ഈടും ഉറപ്പും ഇന്ന് നിർമ്മിക്കുന്ന വീടുകൾക്ക് ലഭിക്കുന്നുണ്ടോ എന്നത് തീർച്ചയായും ചിന്തിക്കേണ്ട കാര്യമാണ്.

പണ്ടുകാലത്ത് വീടുകൾക്ക് ചുറ്റും നിറയെ മരങ്ങൾ ഉണ്ടായിരുന്നു.

ഇന്ന് മരങ്ങൾ വച്ചു പിടിപ്പിക്കാൻ പലർക്കും താൽപര്യമില്ലാത്തതിനുള്ള പ്രധാന കാരണം ടെറസിന് മുകളിൽ മഴക്കാലത്ത് ഇല അടഞ് ചോർച്ച പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതാണ്.

അതുകൊണ്ട് സംഭവിക്കുന്നത് ശുദ്ധവായു ലഭ്യത വീട്ടിനകത്തേക്ക് കുറയുന്നു എന്നതാണ്. പഴമ നില നിർത്തിക്കൊണ്ട് പുതിയ രീതിയിൽ വീട് നിർമിക്കാനായി ചെയ്യാവുന്ന ഒരു കാര്യം വീടിന്റെ മേൽക്കൂര ചരിച്ച് വാർത്ത് നൽകി സാധാരണ ഓടുകൾ പാകി നൽകുന്ന രീതിയാണ്.

ഇവ കാഴ്ചയിൽ ഒരു പ്രത്യേക ലുക്കും ഫിനിഷിങ്ങും വീടിന് സമ്മാനിക്കുന്നു. വീടിന്റെ അകത്തളങ്ങളിൽ പുതുമ പരീക്ഷിച്ച് നോക്കാവുന്നതാണ്.

വീടിനകത്ത് ഇളം നിറങ്ങൾ ആയ വൈറ്റ്,ബീജ് പോലുള്ളവ തിരഞ്ഞെടുക്കുകയാണെങ്കിൽ പ്രകാശം നല്ല രീതിയിൽ പ്രതിഫലിക്കുകയും അത് വീടിന്റെ വിശാലത വർദ്ധിപ്പിക്കുകയും ചെയ്യും.

വീടിനകത്തു അനാവശ്യ ആഡംബരങ്ങൾ ഒഴിവാക്കി മിനിമൽ ഡിസൈൻ എന്ന രീതി പിന്തുടരാം.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ പഴമയും പുതുമയും കോർത്തിണക്കിയുള്ള ഡിസൈനുകൾ പരീക്ഷിക്കാവുന്നതാണ്.

വീടിന്റെ പൂമുഖത്ത് ഒരു ചാരുകസേര, അല്ലെങ്കിൽ ഒരു ബെഞ്ച് നൽകാം. ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലും ഇൻബിൽട്ട് ഫർണിച്ചറുകൾ പരീക്ഷിക്കാവുന്നതാണ്.

റസ്റ്റിക് ലുക്കും സ്വാഭാവികതയും കൊണ്ടു വരാൻ.

വീടിനകത്തേക്ക് ആവശ്യത്തിന് കാറ്റ് വെളിച്ചം എന്നിവ ലഭിക്കുന്നതിനായി ക്രോസ് വെന്റിലേഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. ലിവിങ് ഏരിയയിൽ ഡബിൾ ഹൈറ്റ് രീതി പരീക്ഷിക്കുകയാണ് എങ്കിൽ നല്ല രീതിയിൽ വെളിച്ചം ലഭിക്കും. അതോടൊപ്പം തന്നെ റൂമുകളിലും മറ്റ് ഭാഗങ്ങളിലും ജനാല കളുടെ എണ്ണം കൂട്ടി നൽകാവുന്നതാണ്. ലിവിങ് ഏരിയയിൽ നിന്നും സ്റ്റെയർകെയ്സ് നൽകുമ്പോൾ പകുതി ഭാഗം കയറി കഴിയുന്ന ഭാഗത്ത് ഒരു വലിയ വിൻഡോ സജ്ജീകരിച്ച് നൽകാം. വീടിനകത്ത് ഡബിൾ ഹൈറ്റ് സ്പേസ് രീതി ഉപയോഗപ്പെടുത്തുന്നുതു കൊണ്ട് പലതുണ്ട് ഗുണങ്ങൾ. കാഴ്ചയിൽ വീടിന് ഒരു പ്രത്യേക ലുക്ക് ലഭിക്കുകയും അതേ സമയം വായു വെളിച്ചം എന്നിവയുടെ അളവ് കൂട്ടി കൂടുതൽ വിശാലമായ പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു.

ഫ്ലോറിങ്ങിനായി പഴമയോട് ചേർന്ന് നിൽക്കുന്ന പാറ്റേൺ തിരഞ്ഞെടുക്കാം. വൈറ്റ്, ഗ്രേ ഫിനിഷിങ് ടൈലുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ കൂടുതൽ ഭംഗി നൽകും. ബെഡ്റൂമുകൾക്ക് വേണ്ടി ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇൻ ബിൽറ്റ് രീതി തിരഞ്ഞെടുത്താൽ കൂടുതൽ സ്പേസ് ലഭിക്കുന്നതാണ്. അടുക്കളയ്ക്കും കൂടുതൽ പ്രകാശ് ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ടി വലിയ വിൻഡോകൾ അല്ലെങ്കിൽ ബേ വിൻഡോ രീതി നൽകാം.വീട്ട് ജോലികൾക്കിടയിൽ ഇടയ്ക്കൊന്ന് വിശ്രമിക്കാൻ ബേ വിൻഡോകൾ കൂടുതൽ ഉപകാരപ്പെടും. കിച്ചണിൽ പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഒരു ഫീൽ കൊണ്ടു വരാനായി കബോർഡുകൾ നിർമ്മിക്കാൻ പ്ലൈവുഡ് മൈക്ക മെറ്റീരിയൽ കോമ്പിനേഷൻ പരീക്ഷിക്കാവുന്നതാണ്. കിച്ചൻ കൗണ്ടർ ടോപ് സെറ്റ് ചെയ്യാനായി ഗ്രാനൈറ്റ് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. പച്ചപ്പിന് കൂടുതൽ പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നവർക്ക് കിച്ചണിൽ നൽകുന്ന ബേ വിൻഡോയിൽ ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുത്ത് നൽകാവുന്നതാണ്.

ഭംഗിയും സന്തോഷവും ഒത്തൊരുമിക്കുന്ന വീടിനായി ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാം.