വീടിനായി പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതികള്‍.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതികള്‍.ഒരു വീടിനെ സംബന്ധിച്ച് പൂർണ്ണ ഭംഗി ലഭിക്കുന്നതിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

ഇന്റീരിയർ,എക്സ്റ്റീരിയർ ആവശ്യങ്ങൾക്കു വേണ്ടി പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതി തന്നെ വ്യത്യസ്തമാണ്.

പെയിൻറിനെ പറ്റി ശരിയായ ധാരണ ഇല്ലാത്തവർ നേരിട്ട് കടകളിൽ പോയി പെയിന്റ് വാങ്ങി കഴിഞ്ഞാൽ പല രീതിയിലുള്ള അബദ്ധങ്ങളും പറ്റാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടു തന്നെ പെയിന്റിംഗ് മേഖലയിൽ എക്സ്പർട്ട് ആയ ആളുകളുടെ സഹായം തേടുന്നതിൽ യാതൊരു തെറ്റുമില്ല.

വീട്ടിലേക്ക് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതികള്‍ ഇവയെല്ലാമാണ്.

വീടിനകം മുഴുവൻ പോസിറ്റീവ് എനർജി നിറയ്ക്കാൻ താല്പര്യപ്പെടുന്നവർക്ക് ഇളം നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

കാലങ്ങളായി വീട്ടിനകത്ത് കണ്ടു പഴകിയ നിറങ്ങളോട് ഉള്ള വിരസത ഒഴിവാക്കുന്നതിനു വേണ്ടി അതിനോടു യാതൊരു ബന്ധവുമില്ലാത്ത പുതിയ ഒരു നിറം കണ്ടെത്തി പെയിന്റ് ചെയ്ത് നൽകുന്നതും ഒരു നല്ല രീതിയാണ്.

ഓരോ മുറികളുടെയും നിറങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രത്യേക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്.

മാത്രമല്ല തിരഞ്ഞെടുക്കുന്ന നിറങ്ങൾക്ക് അത് ഉപയോഗിക്കുന്നവരുടെ മനസ്സിനെ സ്വാധീനിക്കാനും കഴിവുണ്ട്.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇളം നിറങ്ങൾ തന്നെ വ്യത്യസ്ത ഷേഡുകളിൽ ഉള്ളവ തിരഞ്ഞെടുക്കാൻ പലരും ഇഷ്ടപ്പെടുന്നു.

ലൈറ്റ് നിറങ്ങളിൽ തന്നെ വ്യത്യസ്ത ഷേഡുകൾ ഓരോരുത്തർക്കും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ഉണ്ട്.

ലൈറ്റ് നിറങ്ങളും ഡാർക്ക്‌ നിറങ്ങളും ചേർന്നു വരുന്ന പ്രത്യേക തീമുകൾക്ക് അനുസൃതമായി നിറങ്ങൾ തിരഞ്ഞെടുക്കുന്നവരും ഇപ്പോൾ നിരവധിയാണ്.

ഇന്റീരിയറിനായി ഉപയോഗപ്പെടുത്തുന്ന ആക്സസറീസ്, ഫർണിച്ചറുകൾ എന്നിവയും പെയിന്റിനോട് യോജിച്ചു നിൽക്കുന്നവ തിരഞ്ഞെടുക്കാൻ മിക്ക ആളുകളും ശ്രദ്ധിക്കുന്നുണ്ട്.

ഇന്റീരിയറും നിറങ്ങളും

ഇന്റീരിയറിനായി കൂടുതൽ ആളുകളും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് ലൈറ്റ് നിറങ്ങളാണ്. പേസ്റ്റൽ നിറങ്ങളിൽ തന്നെ നിരവധി ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്.

ഒരു വാളിന് മാത്രം കടും നിറം നൽകി ഹൈലൈറ്റ് ചെയ്യുന്ന രീതിയും ഉപയോഗപ്പെടുത്തുന്നുണ്ട്. ഹൈലൈറ്റ് ചെയ്യുന്ന വാളിന് മാത്രം വാൾപേപ്പർ അല്ലെങ്കിൽ ക്ലാഡിങ് വർക്കുകൾ ചെയ്ത് കൂടുതൽ ഭംഗിയാക്കി നൽകുന്നതും ട്രെൻഡിന്റെ ഭാഗമാണ്.

വീടിനകം മുഴുവൻ ഒരു നിറം തന്നെ തിരഞ്ഞെടുക്കുന്നതിന് പകരം ഓരോ റൂമുകളും വ്യത്യസ്ത നിറങ്ങൾ തിരഞ്ഞെടുക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. പ്രായമായവർ താമസിക്കുന്ന റൂമുകൾക്ക് വേണ്ടി വൈറ്റ്, ബീജ് പോലുള്ള ഇളം നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, കുട്ടികളുടെ ബെഡ്റൂമിന് വേണ്ടി പിങ്ക്, പീച്ച്,ലൈറ്റ് ഗ്രീൻ, ലൈറ്റ് ബ്ലൂ പോലുള്ള നിറങ്ങളാണ് കൂടുതൽ അനുയോജ്യം.

ഡൈനിങ് റൂമിൽ കൂടുതൽ സന്തോഷം നൽകുന്ന ഇടം എന്ന രീതിയിൽ പച്ച, മഞ്ഞ,ഓറഞ്ച് പോലുള്ള നിറങ്ങൾ പരീക്ഷിക്കാനും പലരും ഇഷ്ടപ്പെടുന്നു.

രണ്ട് നിറങ്ങൾ മിക്സ് ചെയ്തു വ്യത്യസ്ത ഡിസൈനുകളും പാറ്റേണുകളും പെയിന്റിൽ പരീക്ഷിക്കുന്നവരുടെ എണ്ണവും കുറവല്ല. റോളർ ഉപയോഗപ്പെടുത്തി സ്വന്തമായി തന്നെ വീടിന്റെ പെയിന്റ് പണികൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ കടകളിൽ നിന്നും വ്യത്യസ്ത രീതിയിലുള്ള സ്റ്റൻസിലുകൾ വാങ്ങി ചുമരുകളിൽ വ്യത്യസ്ത നിറങ്ങൾ കൊണ്ടുള്ള മാന്ത്രികത സൃഷ്ടിച്ചെടുക്കുന്നു.

ലൈറ്റ് നിറങ്ങളും,വൈബ്രറ്റ് നിറങ്ങളും ഒരേ രീതിയിൽ പരീക്ഷിക്കാവുന്ന ഒരിടമാണ് അടുക്കള. സ്വാഭാവികമായ പ്രകാശം കൂടുതൽ തട്ടുന്ന രീതിയിലാണ് അടുക്കള നിർമ്മിച്ചിട്ടുള്ളത് എങ്കിൽ അവിടെ ഡാർക്ക് നിറങ്ങൾ പരീക്ഷിക്കുന്നതിൽ തെറ്റില്ല.

അതേസമയം വലിപ്പം കുറവുള്ള പ്രകാശ ലഭ്യത കുറച്ചു മാത്രം ലഭിക്കുന്ന അടുക്കളകളിൽ ലൈറ്റ് നിറങ്ങൾ തന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം. മിക്ക വീടുകളിലും കൗണ്ടർടോപ്പ് ബ്ലാക്ക് നിറത്തിലുള്ള ഗ്രാനൈറ്റ് ആയിരിക്കും ഉപയോഗപ്പെടുത്തി യിട്ടുള്ളത്.

അതുകൊണ്ടു തന്നെ അവയോട് യോജിച്ച് പോകുന്ന രീതിയിൽ ചുമരുകൾക്ക് ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുത്ത് കൂടുതൽ ഭംഗി നൽകാം.

ബാത്ത്റൂമുകളിലേക്കും പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ക്രീം, ബ്രൗൺ പോലുള്ള നിറങ്ങളാണ് കൂടുതൽ അനുയോജ്യം.

വീടിന്റെ ഇന്റീരിയറിൽ വ്യത്യസ്ത നിറങ്ങൾ പരീക്ഷിക്കാൻ സാധിക്കുമെങ്കിലും എക്സ്റ്റീരിയറിൽ ഡാർക്ക്‌ നിറങ്ങൾ പാടെ ഒഴിവാക്കുന്നതാണ് നല്ലത്.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതികള്‍ ഇവയെല്ലാമാണ് അവ മനസ്സിലാക്കിക്കഴിഞ്ഞാൽ വീട്ടിലേക്ക് ആവശ്യമായ പെയിന്റ് എളുപ്പത്തിൽ തിരഞ്ഞെടുക്കാം.