ക്രോക്കറി ക്യാബിനറ്റ് ഭംഗിയാക്കാൻ.പല വീടുകളിലും ഇന്റീരിയർ ചെയ്യാനായി വലിയ ഒരു തുക ചിലവഴിക്കുമെങ്കിലും നല്ല രീതിയിൽ ക്രോക്കറി വെക്കാനുള്ള യൂണിറ്റുകൾ നൽകാറില്ല.

വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് ഭക്ഷണം വിളമ്പാൻ ഉപയോഗപ്പെടുത്തുന്ന ക്രോക്കറി ഐറ്റംസ് വളരെ ഭംഗിയായി തന്നെ വീട്ടിൽ സജ്ജീകരിച്ച് നൽകാൻ സാധിക്കും.

നല്ല ഭംഗിയിൽ ക്രോക്കറി യൂണിറ്റുകൾ അറേഞ്ച് ചെയ്തു നൽകുകയാണെങ്കിൽ അവ ഒരു അലങ്കാരം എന്ന രീതിയിൽ പോലും മറ്റുള്ളവർക്ക് മുന്നിൽ പ്രസന്റ്റ് ചെയ്യാവുന്നതാണ്.

കൃത്യമായി ഒരു സ്ഥലം കണ്ടെത്താതെ ക്രോക്കറി ഐറ്റംസ് വെക്കുന്നത് പലപ്പോഴും അവ പൊട്ടി പോകുന്നതിനും ക്രാക്കുകൾ വീഴുന്നതിനും കാരണമാകാറുണ്ട്.

ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ക്രോക്കറി യൂണിറ്റുകൾ നൽകുന്നത് ആവശ്യത്തിനുള്ള വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ അല്ല എങ്കിൽ പിന്നീട് അവ കൊണ്ട് യാതൊരുവിധ പ്രയോജനവും ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും.

എങ്ങിനെ വളരെ കൃത്യമായും ഭംഗിയായും വീട്ടിൽ ഒരു ക്രോക്കറി യൂണിറ്റ് സെറ്റ് ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ക്രോക്കറി ക്യാബിനറ്റ് ഭംഗിയാക്കാൻ .

വീട്ടിലെ ആവശ്യങ്ങൾക്കു വേണ്ടി ഭംഗിയുള്ള പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല കാര്യം, അവ വൃത്തിയായും ഭംഗിയായും അറേഞ്ച് ചെയ്യുന്നതിലും വളരെയധികം പ്രാധാന്യമുണ്ട്.

ക്രോക്കറി യൂണിറ്റ് ഭംഗിയായി സെറ്റ് ചെയ്യാൻ ആദ്യം അറേഞ്ച് ചെയ്തു വെച്ചിരിക്കുന്ന രീതിയിൽ ഒരു മാറ്റം വരുത്തുക എന്നതാണ് പ്രധാന കാര്യം.

പെട്ടെന്ന് ആവശ്യമായി വരുന്ന പാത്രങ്ങളെല്ലാം ഒരു യൂണിറ്റിലും, അധികം ഉപയോഗിക്കാത്ത പാത്രങ്ങളെല്ലാം മറ്റൊരു യൂണിറ്റിലും വരുന്ന രീതിയിൽ വേണം സജ്ജീകരിച്ച് നൽകാൻ.

ക്രോക്കറി യൂണിറ്റിലേക്ക് സാധനങ്ങൾ തിരികെ വയ്ക്കുന്നതിനു മുൻപായി അവൻ നല്ലരീതിയിൽ ക്ലീൻ ചെയ്യാവുന്നതാണ്.

പാത്രങ്ങളിൽ ചെറിയ രീതിയിലുള്ള വെള്ളത്തിന്റെ അംശമുണ്ടെങ്കിൽ സ്റ്റാൻഡിൽ കറ പിടിക്കാനുള്ള സാധ്യത കൂടുതലാണ്, അതുകൊണ്ടുതന്നെ ന്യൂസ് പേപ്പർ അല്ലെങ്കിൽ ഷെൽഫ് ലൈനർ എന്നിവ ഉപയോഗപ്പെടുത്തി അതിനുമുകളിൽ പാത്രങ്ങൾ അറേഞ്ച് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ഷെൽഫ് ലൈനറുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

പാത്രങ്ങൾ അറേഞ്ച് ചെയ്യുമ്പോൾ

കാസറോൾ പോലുള്ള പാത്രങ്ങൾ അധികം ഉപയോഗിക്കാറില്ല എങ്കിൽ അവ ഷെൽഫിന് ഏറ്റവും മുകളിലായി സജ്ജീകരിച്ച് നൽകാവുന്നതാണ്.

തുടർന്ന് അധികം ഉപയോഗിക്കാത്ത പ്ലേറ്റുകൾ, സൂപ്പ് ബൗൾ എന്നിവ രണ്ടാമത്തെ യൂണിറ്റിലും, ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്ന പ്ലേറ്റുകൾ താഴെ വരുന്ന രീതിയിലും സജ്ജീകരിച്ച് നൽകാം.

കപ്പുകൾ കൃത്യമായി അറേഞ്ച് ചെയ്യുന്നതിന് സ്ട്രൈറ്റ് ആയിട്ടുള്ള മഗ് ഹോൾഡർ ഉപയോഗപ്പെടുത്താവുന്നതാണ്. കോർണർ ഷെൽഫുകൾ, പ്ലേറ്റ് ഹോൾഡറുകൾ എന്നിവ ക്രോക്കറി അറേഞ്ച് മെന്റിൽ വളരെയധികം ഉപയോഗപ്പെടുത്താവുന്ന സാധനങ്ങളാണ്. ഷെൽഫിന്റെ ഓരോ മുക്കും മൂലയും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ ഇവ ഹെൽപ്പ് ചെയ്യും. പെട്ടെന്ന് പൊട്ടി പോകുന്ന രീതിയിലുള്ള പാത്രങ്ങൾ ഒരുകാരണവശാലും ഷെൾഫിന്റെ എഡ്ജ് ഭാഗങ്ങളിൽ വെക്കാതെ ശ്രദ്ധിക്കണം. പാത്രങ്ങൾ അറേഞ്ച് ചെയ്യുന്നതിനായി വാങ്ങുന്ന ഓർഗനൈസർ ഷെൽഫിന്റെ ഹൈറ്റിന് അനുയോജ്യമാണോ എന്ന കാര്യം നോക്കി മാത്രം പർച്ചേസ് ചെയ്യുക.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഡെക്കോർ ഐറ്റംസ് രീതിയിൽ വാങ്ങുന്ന ക്രോക്കറി വസ്തുക്കൾ ഒരു കാരണവശാലും ക്രോക്കറി യൂണിറ്റിൽ വെക്കേണ്ടതില്ല. പകരം ഡെക്കോർ ഐറ്റംസ് വെക്കുന്നതിന് വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഷെൽഫിൽ വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഒരു പാത്രത്തിനുള്ളിൽ മറ്റൊരു പാത്രം ഇറക്കി വക്കുമ്പോൾ ഉണ്ടാകുന്ന സ്ക്രാച്ച് ഒഴിവാക്കാനായി ടിഷ്യൂ പേപ്പറുകൾ ഇടയിൽ നൽകി സെറ്റ് ചെയ്യാവുന്നതാണ്.

കൃത്യമായ ഇടവേളകളിൽ ക്രോക്കറി യൂണിറ്റ് ക്ലീൻ ചെയ്യുന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. അതല്ല എങ്കിൽ എത്ര ഭംഗിയായി അടുക്കി വെച്ചാലും ക്രോക്കറി യൂണിറ്റുകൾ കാണാൻ ഭംഗിയുണ്ടാവില്ല. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും എല്ലാ സാധനങ്ങളും പുറത്തെടുത്തു വെച്ച് ക്രോക്കറി യൂണിറ്റ് വൃത്തിയാക്കിയ ശേഷം അവ പൊടി തുടച്ച് തിരികെ വയ്ക്കുന്നത് ക്രോക്കറി യൂണിറ്റ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സഹായിക്കും.

ക്രോക്കറി ക്യാബിനറ്റ് ഭംഗിയാക്കാൻ ഈ കാര്യങ്ങളിൽ കൂടി ശ്രദ്ധ നൽകാവുന്നതാണ്.