നാച്ചുറൽ രീതിയിൽ വീട് ഭംഗിയാക്കുമ്പോൾ.

നാച്ചുറൽ രീതിയിൽ വീട് ഭംഗിയാക്കുമ്പോൾ.ഒരു വീട് നിർമ്മിക്കുമ്പോൾ അതിനെ പ്രകൃതിയോട് ഇണക്കി നിർമ്മിച്ചാൽ അത് വീട്ടുകാർക്കും കാണുന്നവർക്കും നൽകുന്നത് ഒരു പ്രത്യേക ഫീൽ തന്നെയായിരിക്കും.

എന്നാൽ പൂർണമായും പ്രകൃതിയോടിണങ്ങി ഒരു വീട് നിർമിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാൽ പ്രകൃതിയെ ഹനിക്കാത്ത രീതിയിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് വീട് നിർമ്മിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും.

പണ്ട് കാലത്ത് പ്രധാനമായും വെട്ടുകല്ല്, ഇഷ്ടിക എന്നിവയാണ് വീട് നിർമ്മാണത്തിൽ ഉപയോഗിച്ചിരുന്നത്.

എന്നാൽ ഇന്ന് കൂടുതലായും AAC,കോൺക്രീറ്റ് ടൈപ്പ് ബ്ലോക്കുകൾ എന്നിവ ഉപയോഗപ്പെടുത്തി വീട് നിർമ്മിക്കുമ്പോൾ അവ പ്രകൃതിക്ക് അനുയോജ്യമാണോ എന്ന കാര്യം ഒന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

നമുക്ക് ചുറ്റും ലഭിക്കുന്ന മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി വീടിനെ നാച്ചുറൽ രീതിയിൽ നിർമ്മിച്ചെടുക്കാൻ സാധിക്കും. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

നാച്ചുറൽ രീതിയിൽ വീട് ഭംഗിയാക്കുമ്പോൾ.

വീടിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവ ഒരേ രീതിയിൽ നാച്ചുറൽ മെറ്റീരിയൽസ് ഉപയോഗിച്ച് ഭംഗിയാക്കാൻ സാധിക്കും.

വീടിനകത്തേക്ക് ആവശ്യത്തിന് വായു വെളിച്ചം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തിയാൽ തന്നെ വീട് പകുതി പ്രകൃതിയോടിണങ്ങി എന്ന് പറയാൻ സാധിക്കും.

അതിനായി വീട്ടിൽ ഉപയോഗപ്പെടുത്തുന്ന വിൻഡോ കർട്ടൻ വോൾ രീതിയിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്.

അങ്ങിനെ ചെയ്യുന്നത് വഴി വീടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുമെന്നു മാത്രമല്ല ചൂട് കടത്തി വിടുന്നതിലും കുറയ്ക്കാനും കർട്ടൻ വാളുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

വീടിന്റെ പുറത്തേക്ക് പ്രൊജക്ട് ചെയ്ത് നിൽക്കുന്ന ബോക്സ് ടൈപ്പ് വിൻഡോ കാഴ്ചയിൽ ഭംഗി മാത്രമല്ല നൽകുന്നത് അവ നിർമ്മിക്കാനായി ഉപയോഗിക്കാവുന്ന ജാളി ബ്രിക്കുകൾ പ്രകൃതിക്ക് അനുയോജ്യമായതുമാണ്.

വലിയ ഗ്ലാസ് വിൻഡോ കളും ജാളി ബ്രിക്കുകളും ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വാളുകൾ വീട്ടിനകത്തേക്ക് ആവശ്യത്തിന് വായുസഞ്ചാരം എത്തിക്കുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓപ്പൺ രീതിയിൽ ഒരു സിറ്റൗട്ട് സജ്ജീകരിച്ച് അവിടെ ഇൻഡോർ പ്ലാന്റുകൾ നൽകിയാൽ കൂടുതൽ പച്ചപ്പ് നൽകുന്നതിനു സഹായിക്കും.

ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ

പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ വീടിനകത്ത് ഒരു കോർട്ട്‌യാർഡ് നൽകുന്നത് വളരെയധികം ഉപകാരപ്പെടും. ഓപ്പൺ റൂഫ് രീതിയിൽ കോർട്ട്‌യാർഡ് സജ്ജീകരിച്ച് നൽകുകയാണെങ്കിൽ ആവശ്യത്തിന് വായുവും വെളിച്ചവും വീട്ടിനകത്തേക്ക് ലഭിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

കോർട്ട്‌യാർഡ് ഫ്ലോറിങ് ചെയ്യുന്നതിനായി നാച്ചുറൽ സ്റ്റോൺ, പെബിൾസ് എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. കോർട്ട്‌യാർഡ് ഒരു ചെറിയ നടുമുറ്റം എന്ന രീതിയിൽ സജ്ജീകരിച്ച് വീട്ടിലേക്ക് ആവശ്യമായ ഹെർബ് അവിടെ വച്ചു പിടിപ്പിക്കാം. ലിവിങ്‌ ഏരിയയുടെ ഒരുവശം ജാളി ബ്രിക്ക് ഉപയോഗിച്ച് വാൾ രൂപത്തിൽ നൽകുകയാണെങ്കിൽ അവിടെ ചെടികൾ നൽകി പച്ചപ്പിന് പ്രാധാന്യം നൽകാം. ലിവിങ് ഏരിയ ഡൈനിങ് ഏരിയ എന്നിവയെ തമ്മിൽ വേർതിരിക്കാനായി ജാളി ബ്രിക്കുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു വാൾ തന്നെ ഉപയോഗപ്പെടുത്താം. പാറ്റിയോ സ്‌പേസിനോട് ചേർന്ന് കുറച്ച് ഇൻഡോർ പ്ലാന്റുകൾ കൂടി നൽകുന്നത് ഗുണം ചെയ്യും.

കിച്ചൻ,ഡൈനിങ് ഏരിയ, ബെഡ്റൂം എന്നിവ സെറ്റ് ചെയ്യുമ്പോൾ.

ഡൈനിങ് ഏരിയ ലിവിങ് ഏരിയ എന്നിവയ്ക്ക് ഇടയിലായി ഒരു പാറ്റിയോ സ്പേസ് സജ്ജീകരിച്ച് നൽകാവുന്നതാണ്. ഇത് ഡൈനിങ് ഏരിയയിലേക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്നതിനും അതേസമയം പ്രകൃതിയോട് ഇണങ്ങിയ ഒരു ഫീൽ നൽകുന്നതിനും സഹായിക്കുന്നു. പാറ്റിയോ സ്പേസ് നൽകുമ്പോൾ ഡബിൾ ഫൈറ്റ് രീതിയിൽ റൂഫ് നൽകുന്നത് വീട്ടിനകത്തേക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്നതിന് സഹായിക്കും.

പ്രകൃതിയോട് ഇണങ്ങുന്ന നിറങ്ങളായ വൈറ്റ്, ബ്ലാക്ക് എന്നിവ ഉപയോഗപ്പെടുത്തി കിച്ചൻ വാർഡ്രോബുകൾ ഭംഗിയാക്കാം. വീടിന് മുകളിലേക്ക് നൽകുന്ന സ്റ്റെയർകെയ്സിന്റെ ഇടയിലായി ഒരു വലിയ വിൻഡോ ഫിറ്റ് ചെയ്ത് നൽകുന്നത് വീട്ടിനകത്തേക്കുള്ള പ്രകാശം നല്ല രീതിയിൽ ലഭ്യമാക്കുന്നത് ഉറപ്പു വരുത്താൻ സഹായിക്കും. പ്രകൃതിയിയോട് പൂർണമായും ഇണങ്ങി ഒരു വീട് എന്ന സങ്കല്പം പൂർത്തീകരിക്കുവാൻ ബെഡ് റൂമിനോട് ചേർന്ന് ബാൽക്കണി സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ആവശ്യമെങ്കിൽ വീടിന്റെ ടോപ്പ് ഫ്ലോറിൽ സജ്ജീകരിക്കുന്ന രണ്ട് ബെഡ്റൂമുൾക്കും ഓരോ ബാൽക്കണി നൽകുന്നത് പ്രകൃതിയോടിണങ്ങിയ വീട് എന്ന സങ്കല്പം പൂർത്തീകരിക്കുവാൻ തീർച്ചയായും ഉപകാരപ്പെടും.

നാച്ചുറൽ രീതിയിൽ വീട് ഭംഗിയാക്കുമ്പോൾ ഈ കാര്യങ്ങളിൽ കൂടി ശ്രദ്ധ പുലർത്താം.