അടുക്കളയിലേക്ക് ആവശ്യമായ ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും LPG ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയാണ് പാചകം ചെയ്യുന്നത്.

പഴയ വീടുകളിൽ വിറകടുപ്പിൽ നിന്നും പുക മുകളിലേക്ക് പോകാനായി പ്രത്യേക കുഴലുകൾ നൽകുകയാണ് ചെയ്തിരുന്നത്.

എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി റെഡിമെയ്ഡ് ചിമ്മിനികൾ ആണ് മിക്ക വീടുകളിലും ഉപയോഗപ്പെടുത്തുന്നത്.

വ്യത്യസ്ത ബ്രാന്റുകളിലും, ഡിസൈനിലും ഉള്ള ചിമ്മിനികൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

എന്നാൽ വീട്ടിലേക്ക് ആവശ്യമായ ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

അടുക്കളയിലേക്ക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസിലാക്കാം.

ചിമ്മിനി നൽകുമ്പോൾ

മിക്ക വീടുകളിലും അടുക്കളയിൽ നിന്നും സ്മെൽ വരുന്നത് ഒരു വലിയ പ്രശ്നമായി പലർക്കും അനുഭവപ്പെടാറുണ്ട്.

ഇതിനുള്ള ഒരു പ്രധാന കാരണം ചിമ്മിനി ശരിയായ രീതിയിൽ ഫിറ്റ് ചെയ്ത് നൽകാത്തതാണ്.

പ്രധാനമായും ഓപ്പൺ മോഡൽ കിച്ചണുകളിൽ ആണ് ഇത്തരത്തിൽ വീട് മുഴുവൻ സ്മെൽ പരക്കുന്ന അവസ്ഥ ഉണ്ടാകുന്നത്.

നോൺ വെജ് സാധനങ്ങളെല്ലാം വീട്ടിലുണ്ടാക്കി കഴിഞ്ഞാൽ ആ ദിവസം വീടുമുഴുവൻ സ്മെൽ കെട്ടി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

അതേസമയം കിച്ചണിൽ ഉണ്ടാകുന്ന സ്മെൽ കൃത്യമായ രീതിയിൽ വലിച്ച് മുകളിലേക്ക് എടുക്കാൻ സാധിക്കുന്ന രീതിയിലാണ് ചിമ്മിനികൾ നൽകേണ്ടത്.

പല വീടുകളിലും സ്റ്റൗവ് ഇരിക്കുന്ന ഭാഗവും ചിമ്മിനി യും തമ്മിൽ കൂടുതൽ അകലം ഉണ്ടാവാറുണ്ട്.

ചിമ്മിനിക്ക് പൈപ്പ് തിരഞ്ഞെടുക്കുമ്പോൾ

അടുക്കളയിൽ നിന്നും ചിമ്മിനി വലിച്ചെടുക്കുന്ന സ്മെൽ പുറത്തേക്ക് കളയാനായി രണ്ട് രീതിയിലുള്ള പൈപ്പുകൾ ഉപയോഗപ്പെടുത്താം.

ഫ്ലെക്സിബിൾ ടൈപ്പ് പൈപ്പുകളും, PVC ടൈപ്പ് പൈപ്പുകളും.മിക്ക കമ്പനികളും വിൽക്കുന്നത് ചിമ്മിനി യോടൊപ്പം ഫ്ലെക്സിബിൾ ടൈപ്പ് പൈപ്പുകളാണ്.

വ്യത്യസ്ത രീതിയിലുള്ള ചിമ്മിനികൾ

ഓരോ അടുക്കളക്കും അനുയോജ്യമായ രീതിയിലാണ് ചിമ്മിനികൾ തിരഞ്ഞെടുക്കേണ്ടത്. ഐലൻഡ് കിച്ചണുകളിൽ കൃത്യമായി മുകളിലേക്ക് പുക പോവുന്ന രീതിയിലുള്ള ചിമ്മിനികൾ വേണം തിരഞ്ഞെടുക്കാൻ.ഇത് കിച്ചന്റെ മദ്ധ്യ ഭാഗത്തായാണ് ഫിറ്റ് ചെയ്ത് നൽകാം.

ഏത് രീതിയിലുള്ള ചിമ്മിനികൾ ആണ് ഫിറ്റ് ചെയ്ത് നൽകുന്നത് എങ്കിലും സ്റ്റവിന്റെ ടോപ്പിൽ നിന്നും 75 സെന്റി മീറ്റർ അകലത്തിലായി വേണം ഫിറ്റ് ചെയ്തു നൽകാൻ.
അതിലും കൂടുതൽ ഹൈറ്റ് വേണമെന്ന് തോന്നുന്നവർക്ക് മാക്സിമം 80 സെന്റീമീറ്റർ വരെ ഹൈറ്റ് നൽകാവുന്നതാണ്. പ്രധാനമായും രണ്ട് അളവിലാണ് ചിമ്മിനികൾ നിർമ്മിക്കുന്നത്. 60 സെന്റീമീറ്റർ, 90 സെന്റീമീറ്റർ വലിപ്പത്തിലും.

സക്ഷൻ പവർ തിരഞ്ഞെടുക്കുമ്പോൾ

ചിമ്മിനികൾ തിരഞ്ഞെടുക്കുമ്പോൾ 1000 നും 1200 നും ഇടയ്ക്കുള്ള സക്ഷനുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഈ ഒരു അളവിന് അകത്താണ് ചിമ്മിനികൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ പുക വലിച്ചെടുക്കാനുള്ള പവറും കൂടുതലായിരിക്കും.

പലപ്പോഴും മിക്ക വീടുകളിലും ചിമ്മിനി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റ് ശബ്ദങ്ങൾ ഒന്നും കേൾക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ സക്ഷൻ പവറുള്ള ചിമ്മിനികൾ തിരഞ്ഞെടുക്കുക എന്നതിലാണ് പ്രാധാന്യം. ചിമ്മിനികൾ നൽകുമ്പോൾ അവക്കിടയിൽ വിൻഡോ വരുന്നില്ല എന്ന കാര്യം ഉറപ്പു വരുത്തണം. അല്ലായെങ്കിൽ കൃത്യമായ രീതിയിൽ പുക വലിച്ച് എടുക്കില്ല. മാത്രമല്ല അടുക്കളയിൽ സ്മെൽ കെട്ടി നിൽക്കുന്നതിനും കാരണമാകുന്നു.

ചിമ്മിനി വെക്കാനുള്ള ഇടം സെറ്റ് ചെയ്യുമ്പോൾ

ഭിത്തിയോട് ചേർന്നുള്ള ഭാഗങ്ങളാണ് ചിമ്മിനി ഫിറ്റ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലം. ഫിറ്റ് ചെയ്യുന്ന രണ്ട് ഭാഗങ്ങളിൽ നിന്നും മിനിമം ഒരടിയെങ്കിലും ഗ്യാപ്പ് നൽകാനായി ശ്രദ്ധിക്കുക. മൂന്ന് രീതിയിൽ ഉള്ള ചിമ്മിനികൾ ആണ് പ്രധാനമായും വിപണിയിൽ വിറ്റഴിക്കുന്നത്.

ഫ്ലാറ്റ് ടൈപ്പ്, കർവ്ട് ടൈപ്പ് , ചരി ഞ്ഞിരിക്കുന്ന രീതിയിൽ ഉള്ളത്. ഇവയിൽ ഏറ്റവും നല്ലത് ചരിഞ്ഞ രീതിയിൽ ഫിറ്റ് ചെയ്യാവുന്ന ചിമ്മിനികൾ തിരഞ്ഞെടുക്കുക എന്നതാണ്. ഇവ ഫിറ്റ് ചെയ്ത് നൽകുകയാണെങ്കിൽ പാചക സമയത്ത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല.

ചിമ്മിനികൾ ഉപയോഗിക്കുന്നില്ല എങ്കിൽ

വീട്ടിൽ ചിമ്മിനികൾ നൽകാൻ പ്ലാൻ ഇല്ലാത്തവർക്ക് ചെയ്യാവുന്ന കാര്യം വീടിന്റെ ലിന്റിൽ അല്ലെങ്കിൽ സൺഷേഡിനോട് ചേർന്നു 4 ഇഞ്ച് അല്ലെങ്കിൽ 6 ഇഞ്ച് വലുപ്പത്തിൽ ഒരു എക്സോസ്റ്റ് ഫാൻ ഘടിപ്പിച്ച് നൽകുക എന്നതാണ്.

ചിമ്മിനി വാങ്ങി പണം കളയാൻ താല്പര്യമില്ലാത്തവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഇത്. എക്സ്ഹോസ്റ്റ് ഫാൻ പുറത്തേക്ക് കാണാൻ താല്പര്യമില്ലാത്തവർക്ക് ചെറിയരീതിയിൽ ബെന്റ് ചെയ്ത് ഒരു ബോക്സ് രൂപത്തിൽ എക്സോസ്റ്റ് ഫാൻ ഫിറ്റ് ചെയ്ത് നൽകാവുന്നതാണ്.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഒരു പരിധി വരെ ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന കൻഫ്യൂഷനുകൾ കുറക്കാൻ സാധിക്കും.