ഏത് ബ്രാൻഡ് സ്റ്റീൽ ആണ് വീട് നിർമ്മാണത്തിന് നല്ലത്?

വീട് നിർമാണത്തിലെ ഒരുമാതിരി എല്ലാ ഘട്ടത്തിലും തന്നെ അത്യന്താപേക്ഷിതമായി മാറുന്ന ഒരു ഘടകമാണ് സ്റ്റീൽ കമ്പികൾ.

സാധാരണ കോൺക്രീറ്റ് reinforced കോൺക്രീറ്റ് ആക്കി മാറ്റാനും, സ്ലാബുകൾ വാർക്കാനും തുടങ്ങി എല്ലാ നിർമിതികൾക്കും ഇരട്ടി ബലം നൽകാനും സ്റ്റീൽ ബാറുകൾ നൽകുന്ന സംഭാവന ചെറുതല്ല. 

അപ്പോൾ തന്നെ മനസ്സിലാക്കാം ബലം കൂട്ടാൻ നാം ഉപയോഗിക്കുന്ന ഈ മെറ്റീരിയലിൻറെ ക്വാളിറ്റി എത്രത്തോളം വീടിൻറെ മൊത്തത്തിലുള്ള ബലത്തിന് പ്രധാനമാണെന്ന് എന്നത്.

മാർക്കറ്റിൽ ലഭ്യമാകുന്ന എല്ലാ വസ്തുക്കൾ പോലെ തന്നെ ഇതിലും പല ബ്രാൻഡുകളും ക്വാളിറ്റിയും തരംതാഴ്ന്ന ക്വാളിറ്റിയുള്ള വസ്തുക്കളും എല്ലാം ലഭ്യമാണ്.

അതിനാൽ സ്റ്റീൽ ബാറുകളുടെ ക്വാളിറ്റി സവിശേഷതകൾ അറിയുന്നത് വളരെ പ്രധാനമാണ്. 

ഇവിടെ സ്റ്റീൽ ബാറുകളെ പറ്റിയുള്ള അടിസ്ഥാനമായ ചില കാര്യങ്ങളും, സവിശേഷതകളും, പല ആവശ്യങ്ങൾക്ക്  ഉപയോഗിക്കാനാവുന്ന ബ്രാൻഡുകളും മറ്റു വിശദാംശങ്ങളുമാണ് ചർച്ച ചെയ്യുന്നത്:

വീട് നിർമ്മാണത്തിന് ഏറ്റവും ഉചിതം

TMT Steel അല്ലെങ്കിൽ TMX steel ആണ് വീട് നിർമ്മാണത്തിന് ഏറ്റവും ഉചിതം.

Fe415, Fe500 എന്നിവയാണ് ഇവയുടെ വിവിധ ഗ്രേഡുകൾ. അതായത് ഇവയുടെ yield strength യഥാക്രമം 415 N/sq.mm ഉം 500 N/sq.mm ഉം ആണെന്ന് വിവക്ഷ.

ഇതിൻറെ മുകളിലുള്ള ഗ്രേഡുകൾ ഉം ലഭ്യമാണ്.

TMT ബാറുകൾ ഉപയോഗിക്കേണ്ടതിൻറെ ആവശ്യകത

ഉയർന്ന ബലം

ഉയർന്ന ഇലാസ്റ്റിസിറ്റി (ഇതിനാൽ നല്ല ഭൂചലന പ്രതിരോധ ശക്തി കിട്ടും)

ഉയർന്ന ബെൻഡിങ് / റീ ബെൻഡിങ് സവിശേഷതകൾ 

തുരുമ്പിൽ നിന്നും മികച്ച പ്രതിരോധം 

വെൽഡിങ് കൂടുതൽ എളുപ്പം 

വീട് നിർമ്മാണത്തിന് ഏറ്റവും ഉചിതമായ സ്റ്റീൽ ബാറുകൾ:

  • റസിഡൻഷ്യൽ കെട്ടിടങ്ങൾ വെക്കുമ്പോൾ ഏറ്റവും ആശ്രയിക്കാവുന്നത് TATA TISCON ബാറുകൾ തന്നെയാണ്
  • Vizag Steel: കേന്ദ്രസർക്കാർ ഉൽപ്പന്നം. 
  • SAIL Sail Authority of India ltd. 
  • Jindal Panther steel: ഇന്ത്യയിലെ ഏറ്റവും മുൻനിരയിലുള്ള പ്രൈവറ്റ് മാനുഫാക്ചറേഴ്സ്.