മുറ്റത്തു വിരിക്കാൻ ഇന്റർലോക്കിന് ഒരു പകരക്കാരൻ: നാച്ചുറൽ സ്റ്റോണ്

അതെ. ഇന്ന് നാം വ്യാപകമായി എല്ലായിടത്തും തന്നെ കാണുന്നത് ൽ ഇൻറർലോക്ക് പാകിയ മുറ്റങ്ങളാണ്. എന്നാൽ ആളുകൾ വ്യത്യസ്തയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി കഴിഞ്ഞു എന്നതാണ് സത്യം.

ഇൻറർലോക്കിന്റെ റെഡ്, ഗ്രേ കളറുകളും, അതിൽ വരാവുന്ന പരമാവധി കോമ്പിനേഷൻസും ഇന്ന് ഉപയോഗിച്ച് കഴിഞ്ഞു.

ഇനി മുറ്റത്ത് വ്യത്യസ്തമായി എന്ത് ചെയ്യാം എന്നതിന്റെ ഉത്തരം നാച്ചുറൽ സ്റ്റോണ് തന്നെ. ഇവയെ പറ്റി കൂടുതൽ വായിക്കാം.

നാച്ചുറൽ സ്റ്റോൺസ്

നാച്ചുറൽ സ്റ്റോൺസിൽ തന്നെ പല സ്റ്റൈലുകളും മോഡലുകളും വരുന്നു.  ഇതിൽ പ്രധാന സ്റ്റൈലുകളാണ്

  • താൻതൂർ സ്റ്റോൺസ് 
  • കടപ്പാ സ്റ്റോൺസ്
  • ബാംഗ്ലൂർ സ്റ്റോൺസ്
  • കോട്ട സ്റ്റോൺസ്
  • കോബിൽ സ്റ്റോൺസ് എന്നിവ.

തരങ്ങളും അവയുടെ വിലയും

ഇതിൽ താൻതൂർ  സ്റ്റോൺസ്, കടപ്പാ സ്റ്റോൺസ് പ്രധാനമായും വരുന്നത് ആന്ധ്ര തെലുങ്കാന സാംസ്‌ഥാനങ്ങളിൽ നിന്നുമാണ്. 

താൻതൂർ  സ്റ്റോൺസ്സിനു ചെയ്തു എടുക്കാൻ സ്ക്വയർഫീറ്റിന് ഏകദേശം

₹ 110 ഓളം വരും.

കല്ലിന് മാത്രം ഏകദേശം 115 രൂപയ്ക്കുമേൽ വിലയുണ്ട്.  

കടപ്പ സ്റ്റോൺസ് ചെയ്തെടുക്കാൻ ഏകദേശം 100 രൂപയ്ക്കുമേൽ സ്ക്വയർഫീറ്റിന് ചിലവ് വരും.  കല്ലിന് മാത്രം ഏകദേശം 55 രൂപക്കും മേലേക്ക് വിലയുണ്ട്. 

കോട്ട സ്റ്റോൺസ് വരുന്നത് രാജസ്ഥാനിൽ നിന്നാണ്. ഇത് കുറച്ച് ചിലവേറിയതാണ്. കല്ലിനു തന്നെ ഏകദേശം 110 രൂപയ്ക്കുമേൽ ചിലവ് വരും. ചെയ്യാൻ ഏകദേശം ₹ 130 മേലെ ചിലവ് വരേണ്ടതാണ്. 

ബാംഗ്ലൂർ സ്റ്റോൺസ് കർണാടകയിൽ നിന്നും വരുന്നതാണ്. ₹ 105 മുതൽ മുകളിലേക്ക് ഈ കല്ലുകൾ നമുക്ക് കിട്ടി തുടങ്ങും. 

കോബിൽ സ്റ്റോൺസ് നാലഞ്ച് നീളം നാലഞ്ചു വീതിയിൽ ചെറിയ സ്റ്റോൺസ് വെച്ച് ചെയ്യുന്ന ഒരു സമ്പ്രദായമാണ്. ഏകദേശം 170 രൂപ  സ്ക്വയർഫീറ്റിന് ചിലവ് വരും.

നാച്ചുറൽ സ്റ്റോൺ ആണോ ഇൻറർലോക്കിംഗ് സ്റ്റോൺ ആണോ കൂടുതൽ നല്ലത്? 

 ഗുണവും ഈടും നോക്കുകയാണെങ്കിൽ നാച്ചുറൽ സ്റ്റോൺസാണ് ഇൻറർലോക്കിംഗ് ബ്രിക്സ്നെക്കാളും നല്ലത്. 

കാരണം ഇത് പ്രകൃതിദത്തമാണ്. ഇതിൻറെ നിറവും ക്വാളിറ്റിയും കാലം കൊണ്ട് കുറഞ്ഞു പോകുന്നില്ല. എന്നാൽ ഇതിൻറെ വില വച്ചുനോക്കുമ്പോൾ ചെയ്യാൻ ഇൻറർലോക്ക് ബ്രിക്സ് ആണ് ആദായകരം.

ചിലവ് കുറച്ച് വീടിൻറെ മുറ്റം വൃത്തിയാക്കുവാൻ നാച്ചുറൽ സ്റ്റോണിനേക്കാൾ നല്ലത് ഇൻറർലോക്കിങ്ങ് ബ്രിക്സ് തന്നെയാണ്. 

നാച്ചുറൽ സ്റ്റോണിൽ ഒരു സ്ക്വയർഫീറ്റ് ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞത് 110 രൂപ എങ്കിലും വരുമ്പോൾ ഇൻറർലോക്കിങ്ങ് ബ്രിക്സ് ചെയ്യാൻ ₹40 – ₹70 നു ഉള്ളിൽ  നിൽക്കും.