ഓക്സൈഡ് ഫ്ലോറുകൾ തരംഗം സൃഷ്ടിക്കുമ്പോൾ.

ഓക്സൈഡ് ഫ്ലോറുകൾ തരംഗം സൃഷ്ടിക്കുമ്പോൾ.പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിലെ വീടുകളിൽ കൂടുതലായും ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിരുന്നത് കാവി ആയിരുന്നു.

ഇവ പ്രധാനമായും ബ്ലാക്ക്, മെറൂൺ നിറങ്ങളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. കാവി നിറത്തിലുള്ള ഫ്ലോറുകൾ പലർക്കും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന കാര്യങ്ങളാണ്.

അതുകൊണ്ടുതന്നെ അവയിൽ ഏതെങ്കിലും രീതിയിലുള്ള പുതുമ കൊണ്ടു വന്ന് പുതിയ വീടുകളിൽ പരീക്ഷിക്കാൻ സാധിക്കുമോ എന്നതാണ് പലരും അന്വേഷിക്കുന്ന കാര്യം.

അതിനുള്ള ഒരു ഉത്തരമാണ് വ്യത്യസ്ത നിറങ്ങളിലുള്ള ഓക്സൈഡുകൾ വിപണി അടക്കി വാഴുന്നത്.

ഒരുകാലത്ത് കാവി മാത്രം ഉപയോഗിച്ച് ഫ്ലോറിങ് ചെയ്തിരുന്നത് പിന്നീട് ആസ്ഥാനം മാർബിൾ,ടൈൽ, മൊസൈക് പോലുള്ള മെറ്റീരിയലുകൾ പിടിച്ചെടുത്തു.

കാര്യം ഇതൊക്കെയാണെങ്കിലും കാവി ഉപയോഗിച്ച് തറകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക യാണെങ്കിൽ കൂടുതൽ കാലത്തെ ഉപയോഗം കൊണ്ട് അവ കാണാൻ ഭംഗിയുള്ളതും മിനുസമുള്ള തും ആയി മാറാനുള്ള കഴിവ് ഉണ്ട്.

മാത്രമല്ല ഇന്ന് നമ്മുടെ നാട്ടിൽ ഓക്സൈഡ് നിറങ്ങൾക്ക് ഉള്ള പ്രാധാന്യം വർദ്ധിച്ചു വരികയാണ്. ഓക്സൈഡ് ഫ്ളോറുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

ഓക്സൈഡ് ഫ്ലോറുകൾ തരംഗം സൃഷ്ടിക്കുമ്പോൾ.

ഫ്ലോറിങ് ചെയ്യുന്നതിന് ആവശ്യമായ ഓക്സൈഡ് മെറ്റീരിയൽ പുറം രാജ്യങ്ങളിൽ നിന്നാണ് നമ്മുടെ നാട്ടിലേക്ക് കൂടുതലായും എത്തുന്നത്.

പണ്ട് കാലങ്ങളിൽ ഓക്സൈഡിനോടൊപ്പ കെമിക്കൽ ആഡ് ചെയ്തിരുന്നത് കുറവായിരുന്നു.

എന്നാൽ ഇന്ന് പുറം രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് വരുന്ന ഓക്സൈഡുകൾ കെമിക്കലുകൾ ആഡ് ചെയ്തതാണ് ഉപയോഗപ്പെടുത്തുന്നത്.

അതു കൊണ്ട് തന്നെ വ്യത്യസ്ത നിറങ്ങളിൽ ഓക്സൈഡ് തിരഞ്ഞെടുക്കാനും സാധിക്കും.

മുൻകാലങ്ങളിൽ ചുവപ്പ്, കറുപ്പ് നിറങ്ങളിൽ മാത്രം ലഭിച്ചിരുന്ന ഓക്സൈഡുകൾ ഇന്ന് ഏകദേശം 35 ഓളം നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്.

ടൈലിൽ ലഭിക്കുന്ന എല്ലാ നിറങ്ങളിലും ഓക്സൈഡുകളും ഉപയോഗപ്പെടുത്താൻ സാധിക്കും. മാത്രമല്ല ചുവപ്പ് നിറത്തിൽ മാത്രം ഏകദേശം ഒമ്പത് നിറങ്ങൾ ലഭ്യമാണ് എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ആരും ഉപയോഗിക്കാത്ത നിറങ്ങൾ ഓക്സൈഡുകളിൽ തിരഞ്ഞെടുക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്.അതു കൊണ്ട് തന്നെ മാർക്കറ്റിൽ ട്രെൻഡിങ് ആയ ഓക്സൈഡ് നിറങ്ങളിൽ പീകോക്ക് ബ്ലൂ, ഡാർക്ക് ഗ്രീൻ, ഡാർക്ക് ബ്ലൂ പോലുള്ള നിറങ്ങൾ കൂടുതൽ സ്ഥാനം പിടിക്കുന്നു. ഇവകൂടാതെ വ്യത്യസ്ത നിറങ്ങൾ മിക്സ് ചെയ്ത് ഓരോരുത്തർക്കും ഇഷ്ടമുള്ള നിറങ്ങൾ നിർമിച്ചെടുക്കാനും സാധിക്കും.

എന്നാൽ അതിനുവേണ്ടി എക്സ്പർട്ട് ആയ ഒരാളെ കണ്ടെത്തേണ്ടി വരും. വ്യത്യസ്ത ഓക്സൈഡുകൾ പ്രത്യേക കോഡ് നൽകിയാണ് രേഖപ്പെടുത്തുന്നത്. ചുവപ്പിൽ തന്നെ ഒരു നിറത്തിന് 910 നൽകുമ്പോൾ ചുവപ്പിന്റെ മറ്റൊരു ഷേഡ് തിരഞ്ഞെടുക്കുന്നതിന് 130 ചുവപ്പ് എന്ന കോഡ് ആണ് ഉപയോഗപ്പെടുത്തുന്നത്.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെയധികം ഗ്ലൈസിങ് നൽകുന്ന രീതിയിലാണ് ഇപ്പോഴത്തെ ഓക്സൈഡുകൾ വിപണിയിലെത്തുന്നത്.അതു കൊണ്ട് തന്നെ അവയ്ക്കു മുകളിൽ പ്രത്യേക പോളിഷ് മെറ്റീരിയൽ ഉപയോഗപ്പെടുത്തി വരുന്നില്ല. പണ്ടുകാലത്തെ ഓക്സൈഡുകളിൽ നിന്നും വ്യത്യസ്തമായി വലിയ വിള്ളലുകൾ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതെ കൂടുതൽ കാലം പുതിയ ഓക്സൈഡുകൾ നിലനിൽക്കും. പുതിയ ടെക്നോളജി ഉപയോഗപ്പെടുത്തി ഉന്നത നിലവാരം പുലർത്തി കൊണ്ടാണ് ഓക്സൈഡുകൾ പാക്ക് ചെയ്യപ്പെടുന്നത്.

ഓക്സൈഡ് ഫ്ലോറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണ ഫ്ലോറിങ് മെറ്റീരിയലുകളെ അപേക്ഷിച്ച് ഓക്സൈഡ് ഫ്ലോർ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഫ്ലോർ
വൃത്തിയാക്കു-ന്നതിനു വേണ്ടി ഡീറ്റെർജെന്റ് ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ഇവയുടെ കൂടുതലായുള്ള ഉപയോഗം ഓക്സൈഡ് ഫ്ലോർ പെട്ടെന്ന് കേടായി പോകുന്നതിന് കാരണമാകുന്നു. വെറും വെള്ളം ഉപയോഗിച്ച് മാത്രം തറ തുടയ്ക്കുക യാണെങ്കിൽ വലിയ പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല.

ഫർണിച്ചറുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ തറയിൽ ഉരയ്ക്കുന്ന രീതിയിൽ ഉപയോഗിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ പെട്ടെന്ന് നിലത്ത് സ്ക്രാച്ച് വീഴാനുള്ള സാധ്യതയുണ്ട്. തുടയ്ക്കാനായി എടുക്കുന്ന വെള്ളത്തിൽ അല്പം പുൽതൈലം, നാരങ്ങാനീര് എന്നിവ ചേർക്കുകയാണെങ്കിൽ നിലം തിളക്കമുള്ളതാകും എന്ന് മാത്രമല്ല സുഗന്ധം നിലനിർത്തുന്നതിനും സഹായിക്കും. ഓക്സൈഡ് ഫ്ലോറുകൾ തറക്ക് അഴക് നൽകുമ്പോഴും അവ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും നൽകേണ്ടതുണ്ട്.

ഓക്സൈഡ് ഫ്ലോറുകൾ തരംഗം സൃഷ്ടിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.