കുറഞ്ഞ ചിലവിൽ വുഡൻ ഫ്ലോറിങ് ചെയ്തെടുക്കാം.

കുറഞ്ഞ ചിലവിൽ വുഡൻ ഫ്ലോറിങ് ചെയ്തെടുക്കാം.ഫ്ലോറിങ്ങിനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഗ്രാനൈറ്റും, ടൈലും,മാർബിളും വിപണി അടക്കി വാഴുമ്പോൾ വുഡൻ ഫ്ലോറിനോടുള്ള പ്രിയം ആളുകൾക്കിടയിൽ കുറയുന്നില്ല എന്നതാണ് സത്യം.

കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി നൽകുകയും അതേ സമയം നൊസ്റ്റാൾജിയ ഉണർത്തുകയും ചെയ്യുന്നതിൽ വുഡൻ ഫ്ലോറകളുടെ പ്രാധാന്യം അത്ര ചെറുതല്ല.

വ്യത്യസ്ത ഫിനിഷിങ്ങിൽ വരുന്ന വുഡൻ ഫ്ലോറിങ് നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്നത് പലരുടെയും സംശയമാണ്.

നല്ല ക്വാളിറ്റി യിലുള്ള മെറ്റീരിയൽ ട്രീറ്റ്‌ ചെയ്ത് നിർമ്മിച്ച വുഡൻ ടൈലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ചിതൽ, ഈർപ്പം എന്നിവ പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ല.

അതേസമയം വുഡൻ ഫ്ലോറിങ് ചെയ്തെടുക്കാൻ ചിലവ് കൂടുതലാണ് എന്നതാണ് പലരെയും പുറകിലോട്ട് വലിക്കുന്ന ഘടകം.

അതേസമയം കൃത്യമായ പ്ലാനിങ്ങോടു കൂടി കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയാണെങ്കിൽ കുറഞ്ഞ ചിലവിലും വുഡൻ ഫ്ളോറിങ്ങ് നമ്മുടെ വീടുകളിലെ ഫ്ലോറിങ് ഭംഗിയാക്കി തരും. അത് എങ്ങിനെയാണെന്ന് വിശദമായി മനസിലാക്കാം.

കുറഞ്ഞ ചിലവിൽ വുഡൻ ഫ്ലോറിങ് ചെയ്തെടുക്കാം.

പുറം രാജ്യങ്ങളിൽ വുഡൻ ഫ്ലോറിങ്ങിന് പ്രാധാന്യം ലഭിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി.

അതേസമയം തടിയിൽ തീർത്ത ഫർണിച്ചറുകളും മറ്റും ഉപയോഗപ്പെടുത്തുന്ന നമ്മുടെ നാട്ടിൽ വുഡൻ ടൈലുകൾ ഇപ്പോഴും ഉപയോഗിച്ചു വരുന്നത് വളരെ കുറവാണ് എന്ന് മാത്രം.

വുഡൻ ഫ്ളോറിങ്ങ് ഉപയോഗപ്പെടുത്തുന്നത് കൊണ്ട് പല രീതിയിലുള്ള അസുഖങ്ങളിൽ നിന്നും പരിരക്ഷ ലഭിക്കുന്നു.

ടൈൽ,മാർബിൾ എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ തണുപ്പ് കൂടുതൽ ആയതുകൊണ്ടു തന്നെ വാതം പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം വുഡൻ ഫ്ലോറിങ് ഉപയോഗപ്പെടുത്തുമ്പോൾ ഇത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരുന്നില്ല.

ടൈൽ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തുന്ന തടി ട്രീറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിച്ചില്ലെങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത മുന്നിൽ കാണണം.

തേക്ക് മാത്രമല്ല പന, പ്ലാവ് പോലുള്ള തടികളുടെ മെറ്റീരിയൽ ഉപയോഗിച്ചും വുഡൻ ടൈലുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കും. എന്നാൽ അവ നല്ല രീതിയിൽ ട്രീറ്റ് ചെയ്ത് എടുക്കണമെന്ന് മാത്രം.

വുഡൻ ടൈൽ നിർമിക്കാൻ

വീട്ടിലുള്ള നല്ല തടികൾ എല്ലാം തന്നെ വുഡൻ ടൈലുകൾ നിർമ്മിക്കാനായി ഉപയോഗപ്പെടുത്താൻ സാധിക്കും. അതേസമയം ഏത് തടി ആയാലും അവ ട്രീറ്റ് ചെയ്ത എടുക്കുന്നതിന് ഒരു ക്യുബിക് അടിക്ക് ഏകദേശം 280 രൂപയുടെ അടുത്ത് ചിലവ് പ്രതീക്ഷിക്കേണ്ടി വരും. പ്രധാനമായും രണ്ട് രീതിയിൽ വുഡൻ ടൈലുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കും.

ഇതിൽ ആദ്യത്തെ രീതി പ്ലൈവുഡിന് മുകളിൽ 10 തൊട്ട് 15 mm തിക്നെസിൽ ഉള്ള തടിക്കഷണങ്ങൾ പ്രത്യേക പശ ഉപയോഗിച്ച് ഒട്ടിക്കുന്നതാണ്. മറ്റൊരു രീതി 20 mm തിക്നെസ്സ് വരുന്ന റീപ്പറുകൾ നേരിട്ട് സ്ക്രൂ ചെയ്ത് പിടിപ്പിക്കുന്ന രീതിയാണ്. സ്ക്രൂ ഉപയോഗിച്ച് ഫിക്സ് ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ടൈൽ കൂടുതൽ കാലം ഈടു നിൽക്കുന്നതാണ്.

വുഡൻ ടൈൽ ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ടൈലുകൾ സ്ക്രൂ ചെയ്ത് നൽകുമ്പോൾ ആവശ്യത്തിന് വായുസഞ്ചാരം അവക്കിടയിൽ ലഭിക്കുന്നുണ്ട് എന്ന കാര്യം ഉറപ്പു വരുത്തണം. പലപ്പോഴും വീട് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്ന തടിയുടെ വേസ്റ്റ് മെറ്റീരിയൽ ആണ് ടൈലുകൾ നിർമ്മിക്കാനായി ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ അവ നല്ല രീതിയിൽ ഫിക്സ് ചെയ്തില്ല എങ്കിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്.

ഫ്ലോറിങ്ങിന് മുഴുവനായും വുഡൻ ടൈൽ ഉപയോഗപ്പെടുത്തുന്നതിന് പകരമായി മറ്റ് ടൈലുകൾ ഒപ്പം ഫിക്സ് ചെയ്തും ഫ്ലോറിങ് നലാകാം.അങ്ങിനെ ചെയ്യുന്നത് വഴി ഇന്റീരിയറിൽ നൽകിയിട്ടുള്ള ടിവി യൂണിറ്റ്, ഷെൽഫ് എന്നിവയോട് ചേർന്നു നിൽക്കുന്ന നിറങ്ങൾ തന്നെ തിരഞ്ഞെടുക്കാം. അതേസമയം ബെഡ്റൂം പോലുള്ള ഭാഗങ്ങളിൽ വുഡൻ ടൈലുകൾ ഉപയോഗപ്പെടുത്തുന്നണ്ടെങ്കിൽ കാണുന്ന ഭാഗങ്ങളിൽ മാത്രം വുഡൻ ടൈൽ നൽകി കൂടുതൽ ആകർഷകമാക്കുന്ന രീതി തിരഞ്ഞെടുക്കാം.

കുറഞ്ഞ ചിലവിൽ വുഡൻ ഫ്ലോറിങ് ഉപയോഗിക്കേണ്ട രീതി

ഫ്ലോറിങ്ങിന് മാത്രമല്ല വാഷ് ഏരിയ,ടിവി യൂണിറ്റ് എന്നിവിടങ്ങളിൽ ഭിത്തികളിലും വുഡൻ ടൈലുകൾ നല്കി കൂടുതൽ ഭംഗിയാക്കിയെടുക്കാൻ സാധിക്കും. ഇന്റീരിയർ തീമിനോട് കിട പിടിക്കാവുന്ന രീതിയിൽ വീടിന്റെ ഏതു ഭാഗത്ത് വേണമെങ്കിലും പരീക്ഷിക്കാവുന്ന ഒരു മെറ്റീരിയലാണ് വുഡൻ ടൈലുകൾ.

സാധാരണയായി പാനലിങ് വർക്കുകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ക്ലാഡിങ് സ്റ്റോണുകൾ, മാർബിൾ എന്നിവയുടെ അതെ തിക്നെസിൽ വേണം തടി ഉപയോഗപ്പെടുത്താൻ. തുടർന്ന് അവ നല്ല രീതിയിൽ പോളിഷ് ചെയ്തെടുത്താൽ ടൈൽ, മാർബിൾ എന്നിവ യെക്കാളും ഒരു പടി മുന്നിൽ വുഡൻ ഫ്ലോറിങ്‌ സ്ഥാനം പിടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മാത്രമല്ല വീടുപണിക്കായി വാങ്ങിച്ച തടിയുടെ വേസ്റ്റേജ് കുറയ്ക്കാനും വീടുപണിയുടെ ബഡ്ജറ്റ് കുറയ്ക്കാനും ഇതു വഴി സാധിക്കും.

കുറഞ്ഞ ചിലവിൽ വുഡൻ ഫ്ലോറിങ് ചെയ്തെടുക്കാം ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരുന്നാൽ.