വീടിൻറെ തറകൾക്ക് വെട്ടിത്തിളങ്ങുന്ന ഒരു പുതിയ ഫ്ലോറിങ്: എപ്പോക്സി ഫ്ലോർ കൊട്ടിങ്

Shutterstock.com

വീടിൻറെ ഫ്ളോറിങ് എന്നത് വീടിൻറെ ആകെയുള്ള കാഴ്ചയ്ക്ക് ഏറെ സംഭാവന ചെയ്യുന്ന ഒരു ഘടകമാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ സെറാമിക് ടൈലുകളാണ് നമ്മുടെ വീട്ടിലെ തറകൾ അലങ്കരിച്ചിരുന്നത് എങ്കിൽ ഇന്ന് അത് വിട്രിഫൈഡ്‌ ടൈൽസും അതിനപ്പുറമുള്ള ഓപ്ഷൻസും സ്‌ഥാനം പിടിച്ചിരിക്കുന്നു.

അങ്ങനെ ഉള്ളത് ഇപ്പോൾ വീണ്ടും ട്രെയിനിലേയ്ക്ക് വരുന്ന ഒരു ഓപ്ഷൻ ആണ് കോൺക്രീറ്റ് ഫ്ളോറിങ്. അനവധി ഗുണങ്ങളും ചിലവ് ലാഭമുള്ള കോൺക്രീറ്റ് ഫ്ലോറിങ്ങിന് ഒരു കുറവ് എന്നു പറയുന്നത് ഓഫീസിൽ ആയിരുന്നു എന്നാൽ ഇന്ന് ഈ കുറവും കൂടി പരിഹരിച്ചുകൊണ്ട് വന്നിരിക്കുകയാണ് എപ്പോക്സി കൊട്ടിങ്ങിന്റെ (epoxy coating) ന്റെ  ഓപ്ഷൻ.

നൂതനമായ ഈ പ്രോഡക്ടിനെപ്പറ്റി കൂടുതൽ അറിയാം:

എപോക്സി കൊട്ടിങ് ഫ്ലോറിങ് (epoxy coating flooring)

കോൺക്രീറ്റ് തറകൾക്ക് പുറമേ നല്ല റിസൾട്ട് കിട്ടാനും, ഷൈനിങ് കിട്ടാനും, ഏറെ കാലം നീണ്ടു നിൽക്കാനും വേണ്ടി കൊടുക്കുന്ന കോട്ടിംഗ് ആണ് എപ്പോക്സി കോട്ടിങ്. അല്ലെങ്കിൽ പരുക്കനായ കോൺക്രീറ്റ് തറകൾക്ക് ഇവ അഭൂതപൂർവ്വമായ ഗ്ലോസിനെസ് ആണ നൽകുന്നത്. ഏറെ കാലം നീണ്ടു നിൽക്കുന്നു എന്ന് മാത്രമല്ല, വലിയ ലോഡുകൾ താങ്ങാനും ശേഷിയുള്ളവയാണ്.

എപ്പോക്സി റസിന്റെയും (resin) പോളിആമീൻ (polyamine) ഹാർഡ്നറിന്റെയും മിക്സ്ചർ ആണ് എപ്പോക്സി കോട്ടിങ് എന്നു പറയുന്നത്.

എപ്പോക്സി ഫ്ലോർ കോട്ടിംഗ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

നല്ല വൃത്തിയാക്കിയ ചെറിയ സുഷിരങ്ങൾ ഉള്ള തറയാണ് ഈ കോട്ടിങ് കൂടുതൽ നന്നായി പിടിക്കാൻ നല്ലത്. അധികമായി പോളിഷ് ചെയ്ത പ്രതലങ്ങളിൽ ഇവ ഒട്ടി പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും.

കോട്ടിങ് ചെയ്യാനുദ്ദേശിക്കുന്ന കോൺക്രീറ്റ് തറ പൂർണമായും ക്യൂറിങ് കഴിഞ്ഞതായിരിക്കണം.

അതുപോലെതന്നെ കൊട്ടിങ് ഉപയോഗിക്കുന്നതിന് മുന്നേ തന്നെ കോൺക്രീറ്റ് പ്രതലത്തിലുള്ള ചെറുതും വലുതുമായ എല്ലാ തകരാറുകളും പരിഹരിച്ചു എന്ന് ഉറപ്പു വരുത്തണം.

നിങ്ങൾ ഉപയോഗിക്കുന്ന എപ്പോക്സിയുടെ ബ്രാൻഡ് അനുസരിച്ച് ഫിനിഷിംഗ് പ്രൈമർ ഉം മറ്റും ആവശ്യമായി വരാം

ഗുണങ്ങൾ 

  • വളരെയധികം ഷൈനിയും ഗ്ലോസിയും ആയ ഒരു തറ നമുക്ക് നൽകുകയും, അതോടൊപ്പം മുറിയെ കൂടുതൽ പ്രകാശമാനമാക്കുകയും ചെയ്യുന്നു. 
  • ഏറെക്കാലം ഈട് നിൽക്കുകയും വൃത്തിയാക്കാൻ എളുപ്പവും.
  • എണ്ണമയവും നനവിനെയും പ്രതിരോധിക്കുന്നു.
  • തറയുടെ കൊട്ടിങിന് മാത്രമല്ല, പെയിന്റും മറ്റ് കളറും ചേർത്ത് ചെറിയ ഇടങ്ങളിൽ ഉള്ള പൊട്ടലുകളും വിള്ളലുകളും മറക്കാൻ ഇവ കൊണ്ട് സാധിക്കും. 
  • നിങ്ങളുടെ കോൺക്രീറ്റ് തറയെ പല തരത്തിലുള്ള കേടുപാടുകൾ ഉണ്ടാകുന്നതിൽ നിന്നും സംരക്ഷിക്കുന്നു.