കോൺക്രീറ്റിന് ശേഷമുള്ള ആദ്യ ദിവസത്തെ നനക്കൽ.കൂടുതൽ അറിയാം

സാധാരണകർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഒരു കോൺക്രീറ്റിന്റെ സെറ്റിങ് ടൈം എത്ര എന്നുള്ളത്.OPC ( ഓർഡിനറി പോർട്ട് ലാൻഡ് സിമന്റ് ) ഉപയോഗിച്ചുകൊണ്ടുള്ള കോൺക്രീറ്റിംഗിൽ സെറ്റിങ് ടൈം തുടങ്ങുന്നത് അതിലേക് വെള്ളം ഒഴിക്കുന്ന സമയം തൊട്ടാണ്

സാധാരണ ആയിട് ഒരു കോൺക്രീറ്റിങ് ദൃഢ മാവുന്നതിന് മുൻപ് രണ്ട് അവസ്ഥയിലാണ് കാണാറുള്ളത്.

  • ഇനിഷ്യൽ സെറ്റിങ് ടൈം
  • ഫൈനൽ സെറ്റിങ് ടൈം


30 മുതൽ 45 മിനിറ്റ് വരെ ആണ് ഇനിഷ്യൽ സെറ്റിങ് ടൈം. അതുപോലെ ഫൈനൽ സെറ്റിങ് ടൈം എന്നുള്ളത് 375 മിനിട്ടും ആണ്. നനക്കൽ തുടങ്ങാവുന്ന ടൈം 375 മിനുട്ടിനു ശേഷം ആണ്,അതായത് ഫൈനൽ സെറ്റിങ് ടൈമിന് ശേഷം.

അതുകൊണ്ട് മഴക്കാലങ്ങളിൽ ഫാസ്റ്റ് സെറ്റിങ് ഉള്ള അൾട്രാടെക് പോലുള്ള സിമെന്റുകൾ ഉപയോഗിക്കുന്നതും,വേനൽ കാലങ്ങളിൽ സ്ലോ സെറ്റിങ് ടൈം ഉള്ള സിമെന്റുകൾ ഉപയോഗിക്കുന്നതും ഉത്തമമായിരിക്കും.


ചൂട്കൊണ്ട് പെട്ടന്നുള്ള ഈർപ്പ വലിവ് ചെറിയ സ്പൈഡർ ക്രാകുകൾക് കാരണമാവും
മഴക്കാലങ്ങളിൽ നമ്മുടെ കോൺക്രീറ്റിന് മുകളിലൂടെ ടാർപോളിൻ ഇടുന്നത് ഉത്തമവും.

സാധാരണയായി ഒരു 1200 sqft വീട് കോൺക്രീറ്റ് ചെയ്യാൻ രാവിലെ 8മണിക് വന്നാൽ ഒരു 3 to 4 മണി വരെ കോൺക്രീറ്റിംഗ് കാണും ( സമയം എന്നുള്ളത് പണിക്കരുടെ കായിക ക്ഷമതയും . സ്ലാബിന്റെ ഡിസൈനും.ദൂരവും. മെറ്റിരിയൽസിന്റെ ലഭ്യതയും പോലെ ഇരിക്കും ).
അപ്പോൾ നമ്മുടെ ഫൈനൽ സെറ്റിങ് ടൈം അറിയാൻ 4 മണിയോട് (375 മിനിറ്റ് =6.25 മണിക്കൂർ ) 6.25 മണിക്കൂർ കൂട്ടിയാൽ മതി.


അങ്ങനെ വരുമ്പോൾ രാത്രി 10 മണി മുതൽ നനക്കൽ തുടങ്ങാവുന്നതും, അത് ഒരിക്കലും 24 മണിക്കൂറിന് അപ്പുറത്തേക്ക് പോവാതെ ശ്രെദ്ധിക്കുകയും ചെയ്യുക.

രാത്രി 10 മണിക്കുള്ള നനയൊക്കെ പ്രാക്ടിക്കലി പോസ്സിബിൾ അല്ലാത്ത കാര്യമായത് കൊണ്ട് അടുത്ത ദിവസം രാവിലെ മുതൽ നനച്ചാൽ മതിയാകും. കഴിവതും രാവിലെ തന്നെ നനക്കുക.


കോൺക്രീറ്റിന്റെ ദിവസം തന്നെ ബൻഡ്‌ കെട്ടുന്ന ഏർപ്പാട് വേണ്ട. രാവിലെ മുതൽ ബൻഡ് കെട്ടുന്ന സമയം വരെ ഏകദേശം 8 – 10 തവണ ന്നനച്ച് ,വൈകിട്ട് ബാൻഡ്‌ കെട്ടുന്നതും അടുത്ത ദിവസം ബണ്ടിൽ വെള്ളം നിറക്കുന്നതും ആയിരിക്കും ഉത്തമം.


അല്ലാതെ കോൺക്രീറ്റിന്റെ അടുത്ത ദിവസം ബൻഡ്‌ കെട്ടിയിട്ട് നനക്കാൻ നിന്നാൽ കോൺക്രീറ്റിന് ഏറ്റവും ഇമ്പോർട്ടന്റ് ആയി കിട്ടേണ്ട ഫസ്റ്റ് ഡേ നനക്കൽ തടസപ്പെടും.ഇത് ഭാവിയിൽ ചോർച്ച അടക്കമുള്ള ധാരാളം പ്രശനങ്ങൾക്ക് വഴിവെക്കും.