6 സെന്റിൽ 1348 സ്ക്വയർഫീറ്റ് വലിപ്പമുള്ള വീട്. 3BHK,26 lakhs( പ്ലാൻ അടക്കം )

1348 സ്ക്വയർഫീറ്റ് വലിപ്പത്തിൽ വെറും 6 സെന്റിൽ തൃശ്ശൂരിൽ നിർമ്മിച്ച ഈ വീട് ആധുനികതയും ആവശ്യങ്ങളും കൃത്യമായി അറിഞ്ഞു നിർമ്മിച്ച ഒന്ന് തന്നെയാണ്.കാണാം

നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതും യൂണിക്കുമായ ഒരു വീട് ആണോ നിങ്ങളുടെ മനസ്സിൽ ഉള്ളത്. എന്നാൽ കണ്ടംപററി രൂപകല്പനയിൽ, ബോക്സ് ടൈപ്പിൽ നിർമ്മിച്ച ഈ അത്യാധുനിക വീട് നിങ്ങളുടെ മനസ്സിന് കൃത്യമായി ഇണങ്ങിയ തന്നെ.

രണ്ടു നിലകളിലായി 1348 സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന ഈ വീട്ടിൽ 3 ബെഡ് റൂമുകളും അതിനെല്ലാം അറ്റാച്ച്ഡ് ബാത്ത് റൂമുകളും പോരാത്തതിന് ഒരു കോമൺ ബാത്റൂം ഉൾപ്പെടുന്നു.

ഫ്ലാറ്റായി നിർമ്മിച്ചിരിക്കുന്ന മേൽക്കൂര മറ്റുള്ള വീടുകളിൽ നിന്ന് ഈ വീടിനെ വ്യത്യസ്തമാക്കുന്നു എന്നുമാത്രമല്ല തികച്ചും ആധുനികമായ ഒരു ഔട്ട്ലുക്ക് ഈ വീടിന് സമ്മാനിക്കാൻ ഈ മേൽക്കൂര വലിയ പങ്കു വഹിക്കുന്നുണ്ട്.

ഒന്നാം നിലയിൽ ആയി ഒരുക്കിയിരിക്കുന്ന ബാൽക്കണി ഈ വീടിന്റെ ആധുനിക രൂപകൽപ്പനയോടും, കാണുന്നവരുടെ മനസ്സിനോടും ചേർന്നു നിൽക്കുന്ന ഒന്നുതന്നെയാണ്.

സമാന്തരമായി നിറയുന്ന നേർരേഖകൾ ആണ് ഈ വീടിന്റെ ഒരു പൊതു നിർമ്മാണ സ്വഭാവം. അല്പം പുറത്തേക്ക് ഉന്തിയ ഉയരം കുറഞ്ഞ റൂഫിംങ്ങും, ജനാലകളും അവയോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഡിസൈനുകളും ഈ പൊതു സ്വഭാവത്തിന് കൂടുതൽ കരുത്തും അഴകും പകരുന്നു.


ആധുനികമായ രൂപകൽപ്പന ഈ രീതി പിന്തുടർന്നു നിർമ്മിച്ച ഈ വീട്ടിൽ വളഞ്ഞ കോർണറുകൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ട് തന്നെയാണ്.

എല്ലാ ആവശ്യങ്ങളിലും കണ്ടതിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് തികച്ചും ഒരു ബജറ്റ് ഫ്രണ്ട്‌ലി ഹൗസ് മാത്രമല്ല സാധാരണക്കാർക്കും, വലിപ്പം കുറഞ്ഞ വസ്തുക്കളിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്കും കൃത്യമായ ഒരു പ്ലാൻ തന്നെയാണ്.

രൂപകൽപനയിലെ വ്യത്യസ്ത മാത്രം കൊണ്ടല്ല എല്ലാവരുടെയും കണ്ണിൽ ഈ വീട് പതിയുന്നത് വ്യത്യസ്തമായ നിറങ്ങളുടെ കോമ്പിനേഷനുകൾ ഉപയോഗിച്ചിരിക്കുന്ന ഈ വീട് ആദ്യ ദർശനത്തിൽ തന്നെ ആരുടെയും പ്രശംസ അർഹിക്കുന്നത് തന്നെയാണ്.

ഗ്രൗണ്ട് ഫ്ലോർ 814 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വലിപ്പമുണ്ട്. ഒരു അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ള ബെഡ്റൂം, ഒരു കോമൺ ടോയ്‌ലറ്റ്, സിറ്റ് ഔട്ട്, ലിവിംഗ് കം ഡൈനിംഗ് ഹാൾ, അടുക്കള, വർക്ക് ഏരിയ തുടങ്ങിയവയെല്ലാം തന്നെ ഈ സ്ഥലത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഒന്നാം നിലയിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ള രണ്ടു റൂമുകളും അപ്പർ ലിവിംഗ് ഏരിയ, ബാൽക്കണി, വിശാലമായ തുറന്ന ടെറസ് എന്നിവയെല്ലാം 534 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ ഒരുക്കിയിട്ടുണ്ട്.

വീടിന്റെ മുഴുവൻ നിർമ്മാണത്തിനും പുറത്തേ കോമ്പൗണ്ട് വാളിന്റെ നിർമ്മാണത്തിനും ഇന്റീരിയർ ചെയ്യുന്നതിനും ആകെ ചിലവായത് 26.20 ലക്ഷം രൂപയാണ്.

Total Area : 1348 Square Feet
Location : Akkikkavu, Kunnamkulam, Thrissur
Plot : 6 Cent
Client : Mr. Premkumar & Mrs. Geetha
Budget : 24 Lacks
Total Cost : 26.20 Lacks with interior and compound wall
AKM Builders &Interiors
Karthik complex
Pattambi road
Perumbilavu
Thrissur
akmbuilders@gmail.com
Mob : 9946161316

Ground Floor : 814 Square Feet
Sit out
Living cum dining hall
1 Bedroom with attached bathroom
Kitchen
Work area
Common toilet

First Floor : 534 Square Feet
Upper living area
2 Bedroom with attached bathroom
Balcony
Open terrace

10 സെന്റ് പ്ലോട്ടിൽ 1930 Sqft ല്‍ മനോഹരമായ ഒരു വീട്