10 സെന്റ് പ്ലോട്ടിൽ 1930 Sqft ല്‍ മനോഹരമായ ഒരു വീട്

എറണാകുളം മേക്കാടിനടുത്ത് വാപാലശേരിയിലാണ് ബാബുവിന്റെ പുതിയ വീട്. ആദ്യം 30 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാനായിരുന്നു പദ്ധതി. എന്നാൽ ഇതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്ന് ഡിസൈനർ വിലയിരുത്തിയത് അനുസരിച്ച് പഴയ വീട് പൊളിച്ചു പുതിയത് പണിയുകയായിരുന്നു. പഴയ വീടിന്റെ കല്ലും കട്ടകളുമെല്ലാം ഇവിടെ പുനരുപയോഗിച്ചിട്ടുണ്ട് . പഴയ വീടിന്റെ മുന്നിലുണ്ടായിരുന്ന കിണർ അതേപടി നിലനിർത്തിയാണ് പുതിയ വീടിനും സ്ഥാനം കണ്ടത്.

അതിവിശാലമായ സ്വികരണ മുറി ഈ വീടിന്റെ പ്രധാന സവിശേഷതയാണ് .മുഴുവനും വിട്രിഫൈഡ് ടൈൽസ് കൊണ്ട് ഒരുക്കിയിരിക്കുന്നത് കൊണ്ട് പതിവിലധികം സ്പെഷിയസ് ആയി തോന്നും ഈ ഉൾത്തളം.

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. തടിപ്പണികൾക്ക് ചെറുതേക്ക് ഉപയോഗിച്ചു. ചെറിയ സ്‌പേസ് പോലും ഉപയുക്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഗോവണിയുടെ താഴെയുള്ള സ്‌പേസിൽ വാഷ് ബേസിനും സ്റ്റോറേജ് സ്‌പേസും നൽകി. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. പടിയിൽ ഗ്രാനൈറ്റ് വിരിച്ചു.

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളെല്ലാം ഒരുക്കി. ക്രോസ് വെന്റിലേഷൻ സുഗമമാകുംവിധം വലിയ ജനാലകളും നൽകി.

വിശാലമായാണ് കിച്ചൻ ഒരുക്കിയത്. ചെറുതേക്ക് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷം രൂപയാണ് ചെലവായത്. ചുരുക്കത്തിൽ ഒരിഞ്ചു സ്ഥലം പോലും അനാവശ്യ അലങ്കാരങ്ങൾക്കായി മാറ്റിവയ്ക്കാതെ മിതത്വം പാലിച്ചു കൊണ്ട് ബജറ്റിൽ ഈ വീട് പൂർത്തിയാക്കി എന്നതാണ് ഹൈലൈറ്റ്.

Location- Vappalassery, Ernakulam
Plot- 10 cent
Area- 1931 SFT
Owner- Babu Areeckal

Design- Anoop KG
CAD Artech, Angamaly
Mob- 903797660
Completion year- 202