വീട്ടിലൊരു ഹോം തീയേറ്റർ ഒരുക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കാം

സിനിമകൾ ഇഷ്ടപ്പെടാത്തതായി ആരുണ്ട് അല്ലേ? സിനിമകൾ പൂർണമായി ആസ്വദിക്കാൻ തിയേറ്റർ തന്നെ വേണം എന്ന് നിർബന്ധമുള്ളവർ ധാരാളം ഉണ്ട്. പക്ഷെ എല്ലാദിവസവും തീയേറ്ററിൽ പോകുക എന്നത് അത്ര പ്രായോഗികവുമല്ല. അങ്ങനെ ഉള്ളപ്പോൾ ഏറ്റവും മികച്ച മാർഗ്ഗം നിങ്ങൾക്കും, നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഒരു ചെറിയ സിനിമ തീയേറ്റർ വീട്ടിൽ ഒരുക്കുന്നത്‌ തന്നെയാകും.

ഇപ്പോൾ മിക്ക വീടുകളിലും ഹോം തിയേറ്റർ ഒരുക്കുന്നത് പുതിയ ഒരു ട്രെൻഡ് ആകുന്നുണ്ട്. വീട്ടിൽ ഒരു ഹോം തിയേറ്റർ സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങൾ പരിഗണിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ. .

സ്ഥാനം

ഒരു ഹോം തിയേറ്റർ നിർമ്മിക്കാൻ കുറഞ്ഞത് 20 അടി നീളവും 13 അടി വീതിയുമുള്ള റൂം ആവശ്യമായി ഉണ്ട്. സാധ്യമെങ്കിൽ, വീടിന്റെ ഏതെങ്കിലും മൂലയിൽ തിയേറ്റർ റൂം ഒരുക്കുന്നതാകും ബെസ്റ്റ് .

ഇവയും പരിഗണിക്കാം

  • ഫാമിലി റൂമിൽ നിന്ന് തുറക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന അത്യാവശ്യം വലിയ ഒരു റൂം
  • വലിയ ഉപയോഗമില്ലാത്ത ബെഡ്റൂം

ഇൻസുലേഷൻ

യുദ്ധ സിനിമകളിലെ ഓരോ സ്‌ഫോടനങ്ങളും നിങ്ങളുടെ ചുവരുകൾ കുലുക്കാതിരിക്കാൻ തിയേറ്റർ മുറി ശരിയായി ഇൻസുലേറ്റ് ചെയ്യേണ്ടതുണ്ട്. തറ, സീലിംഗ്, ഭിത്തികൾ, ഇന്റീരിയർ എന്നിവയും ഇൻസുലേറ്റ് ചെയ്യുക.

ശബ്ദം

സൗണ്ട് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത്‌ പരിചയമുള്ള മികച്ച ഒരു ഏജൻസിയോ വ്യക്തിയോ ഈ ജോലി ഏൽപ്പിക്കുന്നതാകും നല്ല ഓപ്ഷൻ. ഹോം തിയേറ്ററിന് വയറിങ് ചെയ്യുമ്പോൾ പ്രീ-വയറിംഗ് കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.  ഒരു സാധാരണ ഹോം തിയേറ്ററിൽ 7.1 സറൗണ്ട് സിസ്റ്റം ആണ് ഉപയോഗിക്കാറുള്ളത്. ഒരു സബ് വൂഫറും ഏഴ്-ചാനൽ സ്പീക്കറുകളും (ഇടത്, വലത്, മധ്യഭാഗം, രണ്ട് സറൗണ്ട് സൗണ്ട്, രണ്ട് പിൻ സ്പീക്കറുകൾ) തികവാർന്ന ശബ്ദം കേൾക്കുവാൻ ആവശ്യമാണ്. 
നിങ്ങളുടെ കൈവശമുള്ള സ്ഥലത്തിന്റെ പ്രത്യേകയും, ആവശ്യങ്ങളും അനുസരിച്ച് സൗണ്ട് സംവിധാനം തിരഞ്ഞെടുക്കുക ഒരു

വീഡിയോ പ്രൊജക്ടർ

നിങ്ങൾക്ക് ഒരു യഥാർത്ഥ സിനിമാ-തിയറ്റർ അനുഭവം ആവശ്യമെങ്കിൽ, ഏറ്റവും നല്ല മാർഗം ഒരു പ്രൊജക്ടർ ഉൾപ്പെടുത്തുക എന്നതാണ്. നിങ്ങൾ ഹോം തിയറ്റർ ഒരുക്കുമ്പോൾ ഏജൻസിയോട് കൃത്യമായി സംസാരിച്ച് ഉറപ്പിക്കേണ്ട മറ്റൊരു കാര്യം തന്നെയാണ് പ്രൊജക്ടർ. നിങ്ങളുടെ തീയറ്റർ മുറി പൂർത്തിയാകുന്നതിന് മുമ്പ് പ്രൊജക്ടറിന് ആവശ്യമായ പ്രീ-വയറിംഗും ചെയ്യേണ്ടതുണ്ട്

ലൈറ്റിംഗ്

സിനിമാ തിയേറ്റർ ലൈറ്റിംഗിൽ സാധാരണയായി ഉപയോഗിക്കാറുള്ളത് സീലിംഗിൽ റിസെസ്ഡ് ലൈറ്റിംഗും തുടർന്ന് രണ്ട് വശത്തെ ഭിത്തികളിൽ സ്‌കോണുകളും ആണ്. 
ഒരു സിനിമയ്‌ക്കിടെ പുറത്തേക്ക് പോകുന്ന ആളുകളെ നയിക്കാൻ സഹായിക്കുന്ന ലൈറ്റിംഗ് സ്ട്രിപ്പുകൾ തറയിൽ സ്ഥാപിക്കുന്നതും ഏറ്റവും മികച്ചൊരു ലൈറ്റിങ് ഓപ്ഷനാണ്

പെയിന്റ്

മിക്ക ഹോം തിയേറ്ററുകളിലും വെളുത്ത നിറത്തിലുള്ള മേൽത്തട്ട് ആണ് ശുപാർശ ചെയ്യുന്നത്. മുറിയുടെ ബാക്കി ഭാഗത്തേക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്ന പെയിന്റിന്റെ നിറവുമായി പൊരുത്തപ്പെടുന്ന ഇരുണ്ട നിറങ്ങൾ തിരഞ്ഞെടുക്കുക. ഇങ്ങനെ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ഹോം തിയേറ്റർ സ്ക്രീനിൽ കൃത്യമായ നിറങ്ങൾ നിലനിർത്താനും നിങ്ങളുടെ സ്ക്രീനിലേക്ക് ചുവരുകളിൽ നിന്ന് വെളിച്ചം വീഴുന്നത് തടയാനും സഹായിക്കും.

ഇരിപ്പിടം

മികച്ച ഇരിപ്പിടങ്ങളില്ലാതെ നിങ്ങൾക്ക് ഒരു തിയേറ്റർ റൂം ഉരുക്കാൻ ആവുകയില്ല. മുറിയുടെ പ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ഇരിപ്പിടത്തിനായി പ്ലാറ്റ്‌ഫോമുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇരിപ്പിടം തിരഞ്ഞെടുക്കുമ്പോൾ, കപ്പ് ഹോൾഡറുകളുള്ള, സുഖപ്രദമായ, വലിയ റിക്ലിനറുകൾ ഇൻ-ഹോം തിയറ്റർ നിലവാരമുള്ളവ തന്നെ തിരഞ്ഞെടുക്കാം. 20 × 13 തിയറ്ററിൽ നാല് സീറ്റുകളുള്ള രണ്ട് നിരകൾ സുഖപ്രദമായി ഒരുക്കാൻ സാധിക്കും .

നിങ്ങളുടെ ഹോം തിയേറ്റർ റൂമിലേക്ക് ചേർക്കാൻ ഇവ കൂടി പരിഗണിക്കാം

  • പോപ്കോൺ മെഷീൻ
  • പ്രിയപ്പെട്ട സിനിമകളുടെ വലിയ സിനിമാ പോസ്റ്ററുകൾ
  • വിന്റേജ് സിനിമാ പോസ്റ്ററുകൾ
  • നിങ്ങളുടെ സ്‌ക്രീനിന്റെ വശങ്ങളിൽ നിന്ന് പിന്നിലേക്ക് വലിക്കാൻ കഴിയുന്ന കട്ടിയുള്ള കടും ചുവപ്പ് കർട്ടൻ