ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ, കാർപെറ്റ് ഏരിയയും പ്ലിന്ത് ഏരിയയും എന്താണ്?

വീട് നിർമ്മാണം എന്നു പറയുന്നത് എത്രത്തോളം ഒരു സ്വപ്നമാണോ, അത്രത്തോളം അതൊരു ടെക്നിക്കൽ ആയ കാര്യം കൂടിയാണ്.

വ്യക്തമായ ആർക്കിടെക്ച്ചർ, പ്ലാനിങ്, എൻജിനീയറിങ്, ഇവയെല്ലാം കണക്കിലെടുത്തു മാത്രമേ ഒരു ബലവത്തായ വീടുപണിയാൻ ആവു.

ഇന്നത്തെ കാലത്ത് ഒരുമാതിരിപ്പെട്ട എല്ലാ ഉപഭോക്താക്കൾക്കും വീടുനിർമ്മാണത്തിന്റെ ടെക്നിക്കൽ വശങ്ങളുടെ ഏറെ ഭാഗവും അറിയാവുന്നവർ തന്നെയാണ്. അങ്ങനെ അറിയാവുന്നവർക്ക് മാത്രമേ സുരക്ഷിതമായ ഒരു വീട് നിർമ്മാണം ഇന്ന് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

അങ്ങനെ വരുമ്പോൾ സ്ഥിരമായി നമ്മളെ അലട്ടുന്ന ചില ടെക്നിക്കൽ വാക്കുകളും പദങ്ങളും ഉണ്ടാവും. അങ്ങനെ സ്‌ഥിരമായി നമ്മളെ അലട്ടുന്ന ഒരു “പദപ്രശ്നമാണ്” ഇന്ന് ഈ ലേഖനത്തിൽ വിവരിക്കുന്നത്:

പ്ലിന്ത് (plinth) ഏരിയയും കാർപറ്റ് ഏരിയയും തമ്മിലുള്ള വ്യത്യാസം

കാർപെറ്റ് ഏരിയ വിശദീകരിക്കാൻ സാധാരണക്കാരുടെ ഭാഷയിൽ എളുപ്പത്തിലുള്ള ഒരു വിവരണമുണ്ട്: 

“വീടിൻറെ എവിടെയൊക്കെയാണോ നാം ടൈൽ ഇടുക, ആ ഏരിയ എല്ലാം കൂട്ടുന്നതാണ് കാർപെറ്റ് ഏരിയ എന്നു പറയുന്നത്.”

പ്ലിന്ത് ഏരിയ എന്നു പറയുന്നത് നമ്മുടെ ബിൽഡിങ്ങിന്റെ “എല്ലാ തരം” ഫ്ളോറും അടങ്ങുന്നതാണ്.

എല്ലാത്തരം ഫ്ളോറും എന്നതുകൊണ്ട് കാർപോർച്ച്, സിറ്റൗട്ട്ഔട്ട്, സ്റ്റെയർകെയ്സ് എല്ലാം ഉൾപ്പെടുന്നു എന്ന് വിവക്ഷ. ഇതെല്ലാം കൂടുന്ന ടോട്ടൽ ഏരിയ ആണ് പ്ലിന്ത് ഏരിയ.

നമ്മൾ ഒരു 1500 സ്ക്വയർ ഫീറ്റ് ഉള്ള വീട്, എന്ന് പറയുന്നത് പ്ലിന്ത് ഏരിയ അയീരിക്കും അല്ലാതെ കാർപെറ്റ് ഏരിയ അല്ല.

കാർപെറ്റ് ഏരിയയിൽ ഇതിൽ പ്രധാനമായും ഒഴിവാക്കപ്പെടുന്നത് ഇൻറീരിയറിലെയും എക്സ്റ്റീരിയറിലെയും ഉള്ള വാളിൻറെ തിക്നെസ്സ് ആണ്. അത് കാർപെറ്റ്  ഏരിയയിൽ കൺസിഡർ ചെയ്യുന്നില്ല . 

പ്ലിന്ത് ഏരിയ എപ്പോഴും കാർപെറ്റ് യെക്കാൾ 10 to 20% കൂടുതലായിരിക്കും എന്നത് ഇതിൽ നിന്ന് മനസിലാക്കാമല്ലോ.   

റെസിഡൻഷ്യൽ ബിൽഡിംഗ് ടാക്സ്, കെട്ടിടത്തിന് മൂല്യം തുടങ്ങി എല്ലാം തന്നെ എന്നെ എപ്പോഴും എപ്പോഴും ആധാരമാക്കുന്നത് പ്ലിന്ത് ഏരിയ തന്നെയാണ്.