ചില നിയമപ്രശ്നങ്ങൾ: ഫ്ലാറ്റ് അല്ലെങ്കിൽ വീട് വാങ്ങിക്കുമ്പോൾ നിയമപരമായി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

വീട് എന്നു പറയുന്നത് നമ്മുടെ സ്വകാര്യ സ്വപ്നം ആണെങ്കിലും, ഒരു വസ്തു വാങ്ങുന്നതും, അതിൽ കെട്ടിടം നിർമ്മിക്കുന്നതും എല്ലാം ഇന്ന് നിയമപരമായി കൂടെ വിധേയമായ കാര്യങ്ങളാണ്. 

വസ്തുവിനെ സംബന്ധിച്ച് അതിൻറെ മുന്നാധാരം, ആധാരം തുടങ്ങിയ ഉടമസ്ഥത തെളിയിക്കുന്ന ഡോക്യുമെൻറ്റുകളും, നിർമ്മാണവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് പെർമിറ്റ്, സാങ്ഷൻ, റെഗുലേഷൻ തുടങ്ങിയവയും ഉൾപ്പെടുന്നു.

പുതുതായി ഒരു സ്ഥലം വാങ്ങി അതിൽ വീട് നിർമ്മിക്കുമ്പോൾ ഇതിൽ പലതും കുറെയേറെ നമ്മുടെ കൈകളിലൂടെ പോകുന്നു എന്നുള്ള ആശ്വാസമുണ്ട്. എന്നാൽ നിർമ്മിക്കപ്പെട്ട ഒരു വീടോ ഫ്ലാറ്റോ വാങ്ങുമ്പോൾ സ്‌ഥിതി അങ്ങനെയല്ല. അപ്പോൾ നാം നിയമപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുന്നു. 

ഇതിന് വലിയ ശ്രദ്ധ കൊടുക്കാതെ ചെയ്ത പല ക്രയവിക്രയങ്ങളും പിന്നീട് വൻ നൂലാമാലകളിലും തീരാ പ്രശ്നങ്ങളിലേക്കും പോകുന്നത് നാം സ്ഥിരമായി കാണുന്ന കാഴ്ചയാണ്. ഇങ്ങനെ നിർമിക്കപ്പെട്ട വീടോ ഫ്ലാറ്റോ വാങ്ങുമ്പോൾ നാം ശ്രദ്ധിക്കേണ്ട നിയമപരമായ ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്:

നിയമം ശ്രദ്ധിക്കുക:

വസ്തുവിൻറെ നിയമപരമായി വരുന്ന എല്ലാ രേഖകളും വിശദമായി പരിശോധിച്ച്, ആ വസ്തുവിനെ കുറിച്ചുള്ള ലീഗൽ ഒപ്പീനിയൻ  നേടിയതിനു ശേഷമേ ഒരു വസ്തു വാങ്ങുന്നതിനു നമ്മൾ പോകാൻ പാടുള്ളൂ. 

അതായത് വസ്തുവിൻറെ പ്രമാണം അല്ലെങ്കിൽ ആധാരം, അതിൻറെ മുന്നാധാരങ്ങൾ, ആ വസ്തുവിൻറെ പൊസഷൻ സർട്ടിഫിക്കറ്റ് എന്നിവ നിശ്ചയമായും ചെക്ക് ചെയ്തിരിക്കണം.

ഇതുകൂടാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • വസ്തുവിന്  കടബാധ്യത എന്തെങ്കിലും ഉണ്ടോ 
  • വസ്തുവിന് മറ്റേതെങ്കിലും അവകാശികൾ ഉണ്ടോ
  • ഏതെങ്കിലും അവകാശ തർക്കങ്ങൾ വസ്തുവിന്മേൽ വന്നിട്ടുണ്ടോ വസ്തുവിൻറെ
  • അതിരുകൾ എല്ലാം കറക്റ്റ് ആയിട്ടാണോ ആധാരത്തിൽ ഉള്ളത്   
  • അത് തണ്ണീർത്തട നിയമത്തിന് വിധേയമല്ല എന്നുള്ളത്   
  • ഏതെങ്കിലും വികസന പ്രവർത്തനത്തിനു പേരിൽ അറ്റാച്ച്  ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത്
  • വസ്തുവിനെ പേരിലുള്ള എല്ലാ നികുതികളും കറക്ടായിട്ട്  ഒടുക്കി,  ബാധ്യത ഇല്ലാത്ത ഭൂമിയാണോ എന്നുള്ളത് 

ഇത്രെയും കാര്യങ്ങൾ നിർബന്ധമായും വസ്തു വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട  കാര്യങ്ങൾ ആണ്.

ഫ്ലാറ്റ് അല്ലെങ്കിൽ വീട്  വാങ്ങിക്കുമ്പോൾ അതിൻറെ കൺസ്ട്രക്ഷൻ  വൈസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ലൊക്കാലിറ്റി,  
  • ബിൽഡർ,   
  • ബിൽഡിങ് ഡിസൈൻസ് ,
  • ബിൽഡിങ് മെറ്റീരിയൽസ് , 
  • കാർപെറ്റ് ഏരിയ,  
  • വേസ്റ്റ് ഡിസ്പോസൽ ഫെസിലിറ്റി,   സീവേജ് ട്രീറ്റ്മെൻറ് ഫെസിലിറ്റി , ഇൻറീരിയർ ഡിസൈനിങ്,  
  • കാർ പാർക്കിംഗ് ഏരിയ,  

എന്നിവയെല്ലാമാണ് മെയിൻ ആയിട്ട് കൺസ്ട്രക്ഷൻ സൈഡിൽ നിന്നും കൂടുതൽ ശ്രദ്ധിക്കേണ്ടത്.