ഒരു ആധാരം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ part 1

  • പഞ്ചായത്ത്‌ പ്രദേശങ്ങളിൽ 5 സെന്ടും മുനിസിപൽ/കോർപ്പറേഷൻ പ്രദേശങ്ങളിൽ 3 സെന്ടുമാണ് പൊതുവിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഏറ്റവും ചുരുങ്ങിയ വിസ്തീര്ണം .
  • യഥാർഥ ആധാരം നിര്ബന്ധമായും കണ്ടിരിക്കണം. ചിലപ്പോൾ ഈ ആധാരം ഏതെങ്കിലും സ്ഥാപനങ്ങളിൽ പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുന്നത് വഴി അത്തരത്തിലുള്ള കടബാദ്ധ്യതകൾ അറിയാൻ സാധിക്കില്ല. കാരണം അത്തരം പണയവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്ട്രാർ ഓഫീസിൽ രേഖപ്പെടുത്തുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
  • പ്രായപൂര്ത്തിയാവാത്ത ഒരാള്ക്ക് അവകാശം രേഖപ്പെടുത്തിയ/കോടതി നടപടികൾ നേരിടുന്ന/മറ്റു ബാദ്ധ്യതകൾ രേഖപ്പെടുത്തിയ ഒരു ആധാരം പൊതുവേ ഒരു ധനകാര്യ സ്ഥാപനങ്ങളും സ്വീകരിക്കുന്നതല്ല.
  • ജാമ്യ വസ്തു കേരള സംസ്ഥാനത്തിൽ ആയിരിക്കണം. കേരളത്തിന്‌ വെളിയിലുള്ളതോ ആരാധനാലയങ്ങൾ-മത സ്ഥാപനങ്ങൾ-ശ്മശാനം എന്നിവയുമായി ബന്ധപ്പെട്ടതോ ആയിട്ടുള്ള ആധാരം സ്വീകാര്യമല്ല.
  • ഏതെങ്കിലും തരത്തിലുള്ള ഒരവകാശം (വീട്ടിൽ താമസിക്കാൻ-മരണം വരെ അനുഭവങ്ങൾ എടുക്കാൻ-കിണർ ഉപയോഗിക്കാൻ തുടങ്ങിയവ) വസ്തുവിൽ ഉള്ള എല്ലാവരും പണയ കരാറിൽ പങ്കാളികൾ ആയ്യിരിക്കും.
  • ഒരു ഭാഗപത്രം മുഖേനയുള്ള ഭൂമി അസ്സൽ സൂക്ഷിപ്പുകാരൻ പണയപ്പെടുതുമ്പോൾ, മുഴുവൻ അവകാശികളുടെയും രേഖാമൂലമുള്ള അനുമതി (attested by notary) ഹാജരാക്കണം.
  • പകർപ്പ് കൈവശമുള്ള അവകാശികളാണ് പണയപ്പെടുത്തുന്നത് എങ്കിൽ, അസ്സൽ ഭാഗപത്രം പരിശോധനക്കായി ആവശ്യപ്പെടുക.
  • വസ്തുവിലേക്ക് പൊതുവഴിയിൽ നിന്നു നേരിട്ടുള്ള പ്രവേശനം നിര്ബ്ന്ധമായും ഉറപ്പു വരുത്തുക. വർഷങ്ങളായി റോഡ്‌ ആയി ഉപയോഗിക്കുന്നുണ്ട് എന്ന് പറഞ്ഞാലും, അത് ആധാരത്തിൽ/കൈവശ രേഖയിൽ രേഖപ്പെടുതിയിട്ടില്ലെങ്കിൽ വഴി അവകാശം രജിസ്റെർ ചെയ്തു വാങ്ങിക്കുവാൻ ശ്രമിക്കുക.
  • ആധാരത്തിലും റവന്യൂ രേഖകളിലും വ്യത്യസ്ത സർവ്വേ നമ്പരുകൾ കണ്ടാൽ, വില്ലേജ് ഓഫീസരിൽ നിന്നും യഥാര്ത്ഥ സർവ്വേ നമ്പർ ഇന്നതാണെന്നു എഴുതി വാങ്ങണം.
  • മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലതുകൂടിയാണ് പ്രവേശനമെങ്കിൽ, ആ ആധാരം പണയപ്പെടുതുകയോ, വില്ലേജിൽ നിന്നുള്ള Regd. right of Pathway (With demarcated sketch) ആവശ്യപ്പെടുകയോ വേണം.
  • ഒരു മുന്നാധാരത്തിന്റെേ ഒറിജിനൽ അല്ലെങ്കിൽ പട്ടയം ബാങ്കിലോ മറ്റോ പണയത്തിലാണ്‌ എന്നും അതൊകൊണ്ട് ഹാജരാക്കാനാവില്ല എന്നുമാണങ്കിൽ, പണയപ്പെടുത്തിയ സ്ഥാപനത്തിൽ നിന്നും അതിന്റെ അളവ് സംബന്ധിച്ച ഒരു സര്ടിഫിക്കറ്റ് ആവശ്യപ്പെടുകയും, അതിൽ ഈ സ്ഥലം ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.
  • പട്ടയം പരിശോധിക്കുന്നതോടൊപ്പം അതിന്റെ order of assignment ശ്രദ്ധിക്കുന്നത് ഉചിതമാണ്. കാരണം വസ്തു കൈമാറ്റം ഏതെങ്കിലും രീതിയിൽ തടയുന്ന (restricting of alienation) നിർദ്ദേശങ്ങൾക്ക് സാധ്യതയുണ്ട്.പട്ടയം ജാമ്യമായി സ്വീകരിക്കുന്ന അവസരങ്ങളിൽ ഇത് പരിശോധിച്ച് പ്രസ്തുത നിബന്ധനകളിൽ നിന്നും പട്ടയം മുക്തമാണെന്ന് ഉറപ്പാക്കണം.
  • ഒരു പുതിയ രജിസ്ട്രേഷൻ നടത്തുന്ന വേളയിൽ, ആധാരത്തിൽ കാണിച്ച കൈമാറ്റതുകയുടെ അടിസ്ഥാനത്തിൽ സ്റ്റാമ്പ് പേപ്പർ, ഫീസ് എന്നിവ ശരിയാണോ എന്ന് മാത്രമാണ് രജിസ്ട്രാർ നോക്കുന്നത്. മുന്നാധാരത്തിന്റെ തുടർച്ചയാണോ, വിസ്തീർണ്ണം ശരിയാണോ എന്നൊന്നും പരിശോധിക്കേണ്ട ചുമതല അദ്ദേഹത്തിനില്ല.അവ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് നമ്മളുടെ ചുമതലയാണ്

content courtesy : fb group

continue….