ഒരു ആധാരം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ part 2

  • പണ്ടാരവക, ജന്മം എന്നീ രണ്ടു അവകാശങ്ങൾ ഒഴികെയുള്ള ഏതൊരു അവകാശത്തിനും പട്ടയം ആവശ്യപ്പെടുക .
  • ആദ്യ പണയത്തിനു ശേഷം തുടർ പണയങ്ങൾ നടത്തുന്ന അവസരങ്ങളിൽ ഭൂമി/കെട്ടിട നികുതി രശീതി ഒറിജിനൽ നിർബന്ധമായും ആവശ്യപ്പെടുക. ഒറിജിനൽ നികുതി ഷീറ്റ്, മറ്റേതെങ്കിലും സ്ഥാപനങ്ങളിൽ കാർഷിക,സ്വരണപ്പണയം ഉൾപ്പടെയുള്ള എന്തിനും പണയപ്പെടുത്തി എന്നുള്ളത് തീർത്തും കുറ്റകരമാണ്. അത്തരം അവസരങ്ങളിൽ തുടർ പണയം നിരസിക്കപ്പെടും
  • ഭൂമി വരിക്കാരന്റെ പേരിൽ തന്നെ ആയിരിക്കണമെന്ന് നിര്ബരന്ധമില്ല. ഭൂമിയുടെ ഉടമസ്ഥനും,അവകാശമുള്ളവരും പണയ കരാറിൽ പങ്കാളികൾ ആയിരിക്കും.
  • പണയപ്പെടുത്തുന്ന ഭൂമിയുടെ ഉടമസ്ഥൻ വിവാഹിതനാണങ്കിൽ, അവരുടെ ഭാര്യ പണയ സംബന്ധമായ രേഖകളിൽ ഒപ്പിടെണ്ടാതാണ്.(Protection of women from domestic violence act )
  • ഉടമസ്ഥന്റെ മരണശേഷം അവകാശികൾ പണയപ്പെടുതുമ്പോൾ മരണ സര്ട്ടിഫിക്കറ്റ്, ലീഗൽ ഹയർഷിപ്‌ സര്ട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യപ്പെടുക. കരാറിൽ മുഴുവൻ അവകാശികളുടെയും പങ്കാളിത്തം ഉറപ്പാക്കുക.
  • കുടിക്കടത്തിൽ രേഖപ്പെടുത്തിയ ഒരു പട്ടയം എഴുതി കിട്ടിയ ആൾ, ബാദ്ധ്യതകൾ കൈപ്പറ്റി, തിരിച്ചു എഴുതി നല്കിയിട്ടില്ലെങ്കിൽ , ആ ആധാരം ധനകാര്യ സ്ഥാപനങ്ങൾ സ്വീകാര്യമല്ല. കടം തീർന്നതായി തിരിച്ചു എഴുതി നല്കു‍ന്നതും ഒരു രജിസ്ട്രേഡ് ആധാരം മുഖേന ആയിരിക്കണം. ആ ആധാരം നിര്ബന്ധമായും ആവശ്യപ്പെടണം.
  • ഹാജരാക്കിയ ആധാരം, മുൻ കൈവശക്കാരന്റെ അനന്തരാവകാശി എന്ന നിലയിൽ അയാളുടെ മരണശേഷം ലഭ്യമായതാണെങ്കിൽ, ഇതിൽ അവകാശമുള്ള ജീവിച്ചിരിക്കുന്ന മറ്റുള്ളവർ ഇല്ല എന്ന് ഉറപ്പു വരുത്തണം. അതിനായി മരണപ്പെട്ടയാളുടെ Family Membership certificate, Legal Heir ship Certificate എന്നിവ ആവശ്യപ്പെടുക.
  • സർക്കാരുകൾ സമൂഹത്തിലെ വിവിധ ദുര്ബല വിഭാഗങ്ങള്ക്കായി പല പദ്ധതികളിലൂടെ ഭൂമി നല്കാകറുണ്ട്. ഇത്തരത്തിലുള്ള ആധാരങ്ങൾ സൂക്ഷമമായി പരിശോദിച്ച്, പണയപ്പെടുതുന്നതിനോ, ഒരു നിശ്ചിത കാലയളവിൽ കൈമാറ്റം നടത്തുന്നതിനോ നിയന്ത്രണം ഏര്പ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
  • ആധാരങ്ങളുടെ അവസാന പേജിന്റെ പിൻഭാഗം നിര്ബന്ധമായും പരിശോധിക്കുക. കോടതി കേസുകൾ സംബന്ധമായ രേഖപ്പെടുത്തലുകൾ കണ്ടേക്കാം. സാധാരണ വ്യക്തികൾ തമ്മിലുള്ള കേസുകൾ 12 വർഷം കഴിഞ്ഞാൽ നിലനിൽക്കില്ല. എന്നാൽ ഗവണ്മെന്റ് ഇടപെട്ട കേസുകൾ 30 വർഷം വരെ നില നിൽക്കും.
  • മുക്ത്യാർ(Power Of Attorney) മുഖേന ഓരോ പെയ്മെന്റ്റ്‌ നടത്തുന്നതിനും മുന്പേ , മുക്ത്യറിന്റെ ഒരു സ്ഥിരീകരണം ( പിൻവലി ച്ചിട്ടില്ല,നിലവിലുണ്ട് എന്നുള്ളതിനു) നടത്താൻ നിര്ബ്ന്ധമായും ശ്രമിക്കുക. മുക്ത്യാർ ആധാരത്തിന്റെ എല്ലാ പേജുകളിലും കക്ഷിയുടെ ഒപ്പ് നിര്ബന്ധമാണ്‌. രക്ത ബന്ധുക്കൾ തമ്മിൽ അല്ലാത്തവയിൽ അമിത താല്പര്യമെടുക്കാതിരിക്കുക. ജന്മി വിദേശത്താണ് എങ്കിൽ അവിടെ ഇന്ത്യൻ എംബസി വഴി തയ്യാറാക്കിയ മുക്ത്യാറുകൾ കാണാം. ഇവ മൂന്ന് മാസത്തിനുള്ളിൽ ഹാജരാക്കിയിരിക്കണം. അത് സ്റ്റാമ്പ്‌ പേപ്പറിൽ അല്ല തയ്യാറാക്കിയത് എങ്കിൽ, അതത് ജില്ല അധികാരികൾ മുഖേന അതിൽ ആവശ്യമുള്ള സ്റ്റാമ്പ്‌ ഡ്യൂട്ടി കെട്ടാനുള്ള നടപടികൾ ചെയ്യണം.
  • മുക്ത്യാർ നിലനിക്കുന്നതിനിടെ, നൽകിയ വ്യക്തി നേരിൽ പണയ സ്ഥലത്ത് വരികയും, സൗകര്യം പരിഗണിച്ച് നേരിട്ട് രേഖകളിൽ ഒപ്പിടുകയും ചെയ്ത് കഴിഞ്ഞാൽ, നേരത്തെ തയ്യാറാക്കിയ മുക്ത്യാർ റദ്ദാവുന്നതിന് തുല്യമാണ്. പിന്നീടുള്ള പണയങ്ങൾക്കായി പുതിയ മുക്ത്യാർ തയ്യാറാക്കണം.
  • ഒരു മുക്ത്യാർ മുഖേന നടത്തപ്പെട്ട തീരാധാരങ്ങൾ സ്വീകരിക്കൂബോഴും അതീവ ജാഗ്രത പുലര്ത്തുക. മുക്ത്യാർ മുഖേന (രണ്ടായിരത്തി പതിനൊന്നിനു ശേഷം) നടത്തിയ വില്പന-തീര് ആധാരങ്ങൾ വഴി യഥാര്ത്ഥ ജന്മം കൈമാറ്റം ചെയ്യപ്പെടില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
  • രജിസ്റ്റർ ചെയ്ത ഒരു ഒസ്യത് പ്രകാരം ലഭിച്ചതിൽ ഒരാളുടെ ഭൂമിയാണ്‌ പണയപെടുതുന്നത് എങ്കിൽ ഒസ്യതിന്റെ ഒരു CERTIFIED COPY അവശ്യപ്പെടുകയും, ഒറിജിനൽ കണ്ടു ബോധ്യപ്പെടുകയും വേണം. അതോടൊപ്പം ഒസ്യത് എഴുതിയ ആളിന്റെ മരണ സര്ടിഫികെറ്റ് ആവശ്യപ്പെടുക. ഹാജരാക്കിയത് അവസാനത്തെ ഒസ്യത് ആണെന്നും, ഇതിന്റെ ആധികാരികത അംഗീകരിക്കുന്നു എന്നും ഒരു വക്കീൽ മുഖാന്തരമുള്ള 25 രൂപ മുദ്രപത്രതിലെഴുതിയ സത്യവങ്ങ്മൂലo വാങ്ങിക്കണം. ഇത് എല്ലാ അവകാശികളും ചേര്ന്ന് നല്കങണം.
  • പണയപ്പെടുത്തിയ വസ്തുവിന്റെ വര്ഷം തോറുമുള്ള ഭൂമി/കെട്ടിട നികുതി അടച്ച ഒറിജിനൽ രശീതികൾ നിര്ബന്ധമായും പ്രസ്തുത സാമ്പത്തിക സ്ഥാനത്തിൽ എല്പ്പിക്കെണ്ടാതാണ് .

content courtesy : fb group