ജീവിതം ആസ്വാദ്യകരമാക്കാൻ ഈ കാര്യങ്ങൾ ശീലമാക്കു

ചിട്ടയില്ലാത്ത ജീവിത രീതിയിൽ നിന്നുടലെടുക്കുന്ന ജീവിതത്തോടുള്ള വിരസത ഒഴിവാക്കാൻ ഈ ചില ശീലങ്ങൾ നിങ്ങളെ സഹായിക്കും. ജീവിതത്തിൽ ഒരു പോസിറ്റീവ് എനർജി നല്കാൻ ഇന്നു മുതൽ തന്നെ ഈ ശീലങ്ങൾ പതിവാക്കൂ.

1.2 ഗ്ലാസ്‌ വെള്ളം കുടിച്ചു കൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക.

വെള്ളം കുടിച്ചു കൊണ്ട് നമ്മുടെ ദിവസം തുടങ്ങുന്നത് മെറ്റബോളിസം ത്വരിതപ്പെടുത്താനും അതുവഴി തന്നെ ശരീരത്തിന് ഉന്മേഷം നൽകാനും സഹായിക്കും. വെള്ളത്തിന്റെ കൂടെ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് കൂടുതൽ ഉന്മേഷം നൽകും. ആ ദിവസത്തേക്ക് ആവശ്യമായ എനർജി ഡ്രൈഫ്രൂട്ട്സ് ലൂടെ നമുക്ക് ലഭിക്കും എന്നതുകൊണ്ടാണത്.

2. ഒരു ദിവസത്തിൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്തു വെക്കുക.

ഒരു ദിവസത്തിൽ നാം ചെയ്തുതീർക്കേണ്ട കാര്യങ്ങൾ നേരത്തെ തന്നെ പ്ലാൻ ചെയ്തു വെക്കുന്നത് സമയം ലാഭിക്കാനും അതുവഴി നമുക്ക് സംതൃപ്തി നൽകാനും സഹായിക്കും. മാത്രമല്ല നമ്മുടെ ആ ദിവസത്തെ പ്രോഡക്റ്റീവ് ആക്കാനും സഹായിക്കും.

3.മീൽ പ്ലാനിങ്

ഒരാഴ്ച എന്തെല്ലാം ഭക്ഷണം വേണമെന്നത് നേരത്തെതന്നെ തീരുമാനിക്കുന്നത് നമ്മുടെ സമയം ലാഭിക്കുകയും വേണ്ട സാധനങ്ങൾ നേരത്തെതന്നെ ഒരുക്കി വെക്കാൻ നമുക്ക് എളുപ്പം ആവുകയും ചെയ്യും. ആവശ്യമുള്ള പച്ചക്കറികളും മറ്റും നേരത്തെ തന്നെ കട്ട് ചെയ്തു വെക്കാനും ഇത് സഹായകരമാണ്.

4.ഷുഗർ ന്റെ അളവ് കുറക്കുക.

പരിധിയിൽ കൂടുതൽ ഉള്ള ഷുഗർ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് മാനസികാരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. തലച്ചോറിന്റെ കെമിക്കൽസിനെ അത് ഇൻ ബാലൻസ് ചെയ്യിക്കുക വഴി അത് വലിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിച്ചേക്കാം. ഷുഗർ എപ്പോഴും മിതമായി കഴിക്കുന്നതാണ് നമ്മുടെ മാനസിക ആരോഗ്യത്തിന് നല്ലത്.

5. എക്സർസൈസ്.

സ്ഥിരമായി എക്സർസൈസ് ചെയ്യുന്നത് മനസ്സിനും ശരീരത്തിനും ഒരുപോലെ ആരോഗ്യവും ഉന്മേഷവും നൽകും. ആയാസകരമായി നമ്മുടെ കാര്യങ്ങൾ ചെയ്തു തീർക്കാൻ എക്സർസൈസ് വളരെ സഹായകരമാണ്. എക്സർസൈസ് സ്ഥിരമായി ചെയ്യുക എന്നത് നമ്മളിൽ പോസിറ്റീവ് എനർജി നൽകുന്നതോടൊപ്പം തന്നെ നമ്മെ റിലാക്സ് ആക്കാനും സഹായിക്കും.

6. വായനാശീലം വളർത്തിയെടുക്കാം

വായന മാനസിക ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എല്ലാവർക്കുമറിയാം. ദിവസം ഒരു അരമണിക്കൂറെങ്കിലും വായനയ്ക്ക് വേണ്ടി ചെലവഴിക്കാൻ ശ്രമിക്കുക. ഒരു പുസ്തകം എങ്കിലും വായിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ അറിവിനെയും ചിന്താഗതിയെ യും മാനസികാരോഗ്യത്തെയും നല്ല രീതിയിൽ വളർത്താൻ ഏറെ സഹായകരമാണ്.