നാലര സെന്റിൽ 1720 sq ft തീർത്ത വീട് കാണാം

എറണാകുളം നഗരമധ്യത്തിൽ തന്നെ നാലര സെന്റിൽ 1720 സ്ക്വയർഫീറ്റിൽ തീർത്ത അത്യാവശ്യം വലുതും അതിമനോഹരവുമായ ഒരു വീട് നിൽപ്പുണ്ട്. ഈ വീടിന്റെ വിശേഷങ്ങൾ അറിയാം


നഗരത്തിന്റെ ഒത്ത നടുക്ക് തന്നെയാണ് ഈ വീട്ടിൽ നിൽക്കുന്നത്. എറണാകുളം പോലെയുള്ള ഒരു നഗരത്തിലെ സ്ഥലക്കുറവിനെ കുറിച്ച് നിങ്ങൾക്കും അറിയാവുന്നതാണല്ലോ. വലിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഈ നാലര സെന്റ് എങ്കിലും ലഭിച്ചത്.


നാലര സെന്റിൽ 38 ലക്ഷം ചിലവാക്കിയാണ് ഈ 3ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. ആകെ 1720 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്നു ബെഡ് റൂമുകളും ഈ ചെറിയ സ്ഥലത്ത് ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സ്ഥല കുറവിനെ പരിഗണിച്ച് തന്നെയായിരുന്നു രൂപകല്പന. ഇടുങ്ങിയ സ്ഥലങ്ങൾ പരമാവധി ഒഴിവാക്കി വിശാലമായ ഇടങ്ങൾ ഒരുക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.


വിശാലത തോന്നുന്നതിനായി രൂപകല്പനയിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വീടിനുള്ളിലേക്ക് കയറുമ്പോൾ നാം ആദ്യം ശ്രദ്ധിക്കുന്നത്.

സിറ്റൗട്ടിൽ മുന്നിലായി തടിയിൽ ഒരുക്കിയിരിക്കുന്ന നെയിം പ്ലേറ്റ് ആണ്. ‘പനവിള തെക്കതിൽ’ എന്ന് കൊത്തിയെടുത്ത് ഇരിക്കുന്ന ഈ നെയിം പ്ലേറ്റ് ആരുടേയും കണ്ണുകൾ ഉടക്കുന്നത് തന്നെ. സിറ്റൗട്ടിന് കൊടുത്തിരിക്കുന്ന ചരിഞ്ഞ മേൽക്കൂരയും മനോഹരമായ ഒരു കാഴ്ച തന്നെയാണ്.


നീളൻ വരാന്ത പോലെ ഒരുക്കിയിരിക്കുന്ന സിറ്റൗട്ടിന് സമീപമായി ഒരു ലാൻഡ്സ്കേപ്പ് തീർത്തിട്ടുണ്ട്. പ്രകൃതിയുടെ പച്ചപ്പ് ഇവിടെ ആകെ നിറഞ്ഞു നിൽക്കുന്നുണ്ട്.


പ്രകൃതിയുടെ പച്ചപ്പിന്റെ തീമിലാണ് ഈ വീട് ആകെ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പച്ചനിറം പലയിടത്തും കാണാം.


കർട്ടണിലും, ഫ്ലോറിലും, ടൈലുകളിലും എല്ലാം ഈ പച്ച നിറത്തിന്റെ നനുത്ത സ്പർശം പതിഞ്ഞിട്ടുണ്ട്.
ഈ വീടിന്റെ വലിയ ഒരു പ്രത്യേകതയാണ്, ഇളം പച്ച നിറത്തിൽ ഒരുക്കിയിരിക്കുന്ന ഫ്ലോർ.