വീട് നിർമാണത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് ചുവരിന്റെ കെട്ടൽ. ഈയടുത്ത കാലം വരെ ചുടുകട്ടകൾ കൊണ്ടായിരുന്നു സ്ഥിരം നിർമ്മാണം എങ്കിൽ, ഇന്ന് അനവധി മറ്റു ഓപ്ഷൻസ് ഇതിനായി മാർക്കറ്റിൽ ലഭ്യമാണ്.
നിർമാണം അത്യധികം ശ്രദ്ധിച്ച് മാത്രം ചെയ്യേണ്ട ഒരു കാര്യമാണ് ഇത്. വെട്ടുകല്ല്, ചുടുകട്ട തുടങ്ങിയവയാണ് സ്ഥിരമായി കാണുന്ന മെറ്റീരിയൽ
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി താരതമ്യേന അടുത്തു മാത്രം മാർക്കറ്റിൽ വരികയും ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു ഓപ്ഷനെ പറ്റിയാണ് ഈ ലേഖനം ചർച്ചചെയ്യുന്നത് – സിമൻറ് ഇൻറർലോക്ക് ബ്രിക്ക്‌സ് കൊണ്ടുള്ള ചുവര് നിർമ്മാണം.
ഇവയ്ക്ക് മറ്റ് ഓപ്ഷനുകളിൽ നിന്ന് ഉള്ള ഗുണങ്ങളും, ദോഷങ്ങളും, മറ്റു പ്രത്യേകതകളും അറിയാൻ തുടർന്ന് വായിക്കുക:
സിമന്റ് ഇന്റർലോക്ക് ബ്രിക്ക്‌സ്
മണ്ണും സിമൻറും ഒരു പ്രത്യേകതരം ആഡ്ഹെസീവ് (പശ) കുട്ടി ഉണ്ടാക്കുന്നവയാണ് സിമൻറ് ഇൻറർലോക്ക് ബ്ലോക്കുകൾ.
മണ്ണ് ആദ്യം ക്രഷറിൽ പൊട്ടിക്കുകയും പിന്നീട് 3% സിമെൻറ് എന്ന് അളവായി ചേർക്കുകയും, പിന്നീട് ഹൈഡ്രോളിക് പ്രസ്സ് മെഷീനുകളിലൂടെ ഉണ്ടാക്കുന്നവയുമാണ്.
ഗുണങ്ങൾ
വേറെ പ്ലാസ്റ്ററിംഗ് ആവശ്യമില്ല.
സിമൻറ് മോർട്ടാറിൻറെ ആവശ്യം വരുന്നില്ല
നിർമ്മാണത്തിന് ശേഷം നിരവധി ദിവസങ്ങൾ ക്യുവറിങ്ങിനായി വേണ്ടിയുള്ള കാത്തിരിപ്പും ഇതിന് ആവശ്യമില്ല.
ഉയർന്ന് ബലം
വേഗതയിലുള്ള നിർമ്മാണ സൗകര്യം
കുറവുകൾ
ഇൻറർലോക്ക് കൊണ്ടുള്ള നിർമ്മാണത്തിൽ പ്ലാസ്റ്ററിങ് നടത്താത്തത് കൊണ്ട് തന്നെ ഇടയിൽ ചെറിയ വിടവുകൾ വരാനും അത് വഴി പലതരത്തിലുള്ള കീടങ്ങളുടെ ശല്യത്തിന് കാരണം ആവാനും സാധ്യതയുണ്ട്.
ഇതിനാലും അല്ലാതെതന്നെയും നല്ല സ്കിൽഡ് ആയിട്ടുള്ള ലേബേഴ്സ് ഇതിൻറെ നിർമാണത്തിന് ആവശ്യമായി വരുന്നു.
മൂലകൾ നിർമ്മിക്കുമ്പോൾ ഇൻറർലോക്ക് ബ്രിക്കുകൾ തമ്മിൽ തെന്നിപ്പോകാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ, ഇവയുടെ അളവുകൾ കിറുകൃത്യം ആയിരിക്കണം.
അതുപോലെ ജനലുകൾ വെക്കുന്ന ഇടങ്ങളിൽ അവയ്ക്ക് ഒരു പ്രത്യേകം കോൺക്രീറ്റ് ഫ്രെയിം നൽകുന്നതായിരിക്കും എപ്പോഴും നല്ലത്.
ഇവ ബലത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലെങ്കിലും, കാലാവസ്ഥയുടെ വ്യതിയാനം കാരണം മാറ്റങ്ങൾ വരാൻ ഏറെ സാധ്യതയുള്ളവയാണ്. ഇതിനാൽ തന്നെ പുറംചുമരിൽ ഈ ബ്രിക്കുകൾ ഉപയോഗിക്കുമ്പോൾ കാലംകൊണ്ട് നിറം മങ്ങാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് എക്സ്റ്റീരിയർ ചുവരുകൾക്ക് ഇവ ഉപയോഗിക്കുമ്പോൾ പ്ലാസ്റ്ററിങ് ആവശ്യമായി വരുന്നു.