വാടക വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ.

വാടക വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ പലപ്പോഴും ജോലി ആവശ്യങ്ങൾക്കും മറ്റുമായി അന്യ നാടുകളിൽ പോയി ജീവിക്കേണ്ട അവസ്ഥ പലർക്കും വരാറുണ്ട്.

കൂടാതെ മറ്റ് നാടുകളിൽ നിന്ന് നമ്മുടെ നാട്ടിൽ വന്ന് വാടകയ്ക്ക് താമസിക്കുന്ന ആളുകളുടെ എണ്ണവും കുറവല്ല.

ഇത്തരത്തിൽ വാടക വീട്ടിൽ വന്ന് താമസിക്കുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ അവിടെനിന്നും ഇറങ്ങേണ്ട അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്.

യഥാർത്ഥത്തിൽ യാതൊരുവിധ മുന്നറിയിപ്പും തരാതെ വീട്ടുടമ വന്ന് വീട് ഒഴിയാൻ ആവശ്യപ്പെടുകയാണെങ്കിൽ ഇറങ്ങി കൊടുക്കേണ്ടതുണ്ടോ എന്നത് പലർക്കും അറിയാത്ത കാര്യമാണ്.

എവിക്ഷൻ ഓഫ് ടെനന്റ്സ് എന്ന പേരിൽ കേരള ബിൽഡിംഗ് റൂളിൽ കൃത്യമായ നിയമങ്ങൾ നൽകിയിട്ടുണ്ട്.

1965 ൽ പുറത്തിറക്കിയ നിയമം അനുസരിച്ച് സെക്ഷൻ 11 അനുസരിച്ച് ഏതെല്ലാം അവസരങ്ങളിലാണ് ഒരു വ്യക്തി വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടി വരിക എന്നകാര്യം കൃത്യമായി പറയുന്നുണ്ട്.വാടക വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വാടകക്കാരൻ വീട്ടിൽ നിന്നും ഇറങ്ങേണ്ട സാഹചര്യങ്ങൾ

 • സെക്ഷൻ 11(2)(b) അനുസരിച്ച് കൃത്യമായ വാടക നൽകാത്ത ഒരാളെ വീട്ടുടമയ്ക്ക് മുന്നറിയിപ്പ് നൽകിയില്ലെങ്കിലും വീട്ടിൽ നിന്നും ഇറക്കി വിടാൻ സാധിക്കുന്നതാണ്.
 • വീട്ടുടമക്കോ, അവരുടെ കുടുംബകാർക്കോ അത്യാവശ്യവും അതേസമയം വളരെയധികം ജനുവിനും ആയ ഒരു ആവശ്യത്തിനു വേണ്ടി വീട് ആവശ്യമായി വരുന്ന പക്ഷം വാടകക്കാരോട് വീട്ടിൽ നിന്നും ഒഴിയാനായി ആവശ്യപ്പെടാവുന്നതാണ്.സെക്ഷൻ 11(3).
 • വീട്ടുടമയുടെ യാതൊരുവിധ പെർമിഷനും ഇല്ലാതെ വാടകയ്ക്ക് താമസിക്കുന്നയാൾ മറ്റൊരാൾക്ക് ആ സ്ഥലം ലീസ് നൽകുന്ന സാഹചര്യത്തിൽ, വീട്ടിൽനിന്നും ഇറങ്ങാനായി ആവശ്യപ്പെടാവുന്നതാണ്.
 • ഇവിടെ ബിൽഡിംഗ് മുഴുവനായും മാത്രമല്ല ബിൽഡിങ്ങിന്റെ ഏതെങ്കിലും ഒരു ഭാഗം നൽകിയാലും നിയമത്തിന് പ്രാബല്യമുണ്ട്.സെക്ഷൻ 11(4)1.
 • വാടകക്കാരൻ ആ സ്ഥലത്തിന്റെ വാല്യൂ നഷ്ടപ്പെടുന്ന രീതിയിലോ, വസ്തുക്കൾ നശിപ്പിക്കുന്ന രീതിയിലോ,
 • ഏതെങ്കിലും രീതിയിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ വീട്ടുടമക്ക് വാടകക്കാരനോട് ഇറങ്ങാനായി ആവശ്യപ്പെടാവുന്നതാണ്.സെക്ഷൻ 11(4)2.
 • വാടകക്കാരന് അതേ സിറ്റി,വില്ലേജ്, ടൗൺ എന്നിവിടങ്ങളിൽ താമസ യോഗ്യമായ മറ്റൊരു വീട് ഉണ്ടെങ്കിൽ,
 • അതല്ല ഒരു വീട് വാങ്ങുന്നുണ്ട് എങ്കിൽ വാടക വീട്ടിൽ നിന്നും ഇറങ്ങാനായി ആവശ്യപ്പെടാവുന്നതാണ്.സെക്ഷൻ11(4)3.
 • വാടകയ്ക്ക് നൽകിയ വീട്ടിൽ ഏതെങ്കിലും രീതിയിലുള്ള റീ കൺസ്ട്രക്ഷൻ വർക്കുകൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ വാടകക്കാരനോട് വീട്ടിൽ നിന്ന് മാറാനായി ഉടമയ്ക്ക് ആവശ്യപ്പെടാവുന്നതാണ്.
 • എന്നാൽ റീ കൺസ്ട്രക്ഷൻ വർക്കുകൾക്ക് വേണ്ടി വീട്ടിൽ നിന്നും മാറി നിൽക്കുന്ന വാടകക്കാരന് തുടർന്ന് ആ വീട്ടിലേക്ക് വരുന്നതിൽ ഫസ്റ്റ് പ്രിഫറൻസസ് തന്നെ കൊടുക്കണം.സെക്ഷൻ 11(4)(4).
 • വാടകക്കാരൻ വീട് എടുക്കുകയും അതേസമയം ആറ് മാസക്കാലയളവിൽ ആ വീട്ടിൽ താമസിക്കാതെ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വീടിന്റെ ഉടമയ്ക്ക് വാടകയ്ക്ക് കൊടുത്തവരോട് വീട്ടിൽനിന്നും ഇറങ്ങാനായി ആവശ്യപ്പെടാവുന്നതാണ്. സെക്ഷൻ 11(4)(5).
 • ലാൻഡ് ലോഡ് ഒരു ചാരിറ്റബിൾ സൊസൈറ്റി, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ, എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിൽ ഏതെങ്കിലും ആണെങ്കിൽ പിന്നീട് ഏതെങ്കിലും രീതിയിലുള്ള ആവശ്യം വരികയാണെങ്കിൽ വാടകയ്ക്ക് താമസിക്കുന്ന വരോട് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെടാവുന്നതാണ്.സെക്ഷൻ 11(7).

വാടകക്കാരന് വാടകയ്ക്ക് കൊടുത്ത് സ്ഥലത്തോട് ചേർന്ന് കുറച്ച് ഭാഗം കൂടി അഡീഷണൽ അക്കോമഡേഷൻ എന്ന രീതിയിൽ നൽകിയിട്ടുണ്ട് എങ്കിൽ,

പിന്നീട് വീട്ടുടമയ്ക്ക് ഏതെങ്കിലും ആവശ്യം വരുകയാണെങ്കിൽ അഡീഷണൽ അക്കോമഡേഷൻ ഒഴിവാക്കാനായി ആവശ്യപ്പെടാവുന്നതാണ്.സെക്ഷൻ 11(8)

മുകളിൽ നൽകിയ 9 കാരണങ്ങൾ അല്ലാതെ വീടിന്റെ ഉടമ വാടകക്ക് നൽകിയ വീട് ഒഴിയാനായി ആവശ്യപെടുകയാണ് എങ്കിൽ വാടകക്കാരൻ വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കേണ്ടതിന്റെ ആവശ്യകത വരുന്നില്ല എന്ന് മാത്രമല്ല നിയമപരമായി അതിനെ നേരിടാനും സാധിക്കും.