വീടിന്‍റെ റൂഫും മോഡേണ്‍ ടെക്നോളജികളും.കാലം മാറുന്നതിനനുസരിച്ച് വീടിന്റെ രൂപഭംഗിയും മാറിത്തുടങ്ങിയിരിക്കുന്നു.
വ്യത്യസ്ത രാജ്യങ്ങളിലെ വീട് നിർമ്മാണ ശൈലി പിന്തുടർന്നു കൊണ്ട് നമ്മുടെ നാട്ടിലെ വീടുകളിലും അനുകരണം വന്നിട്ടുണ്ട്.
അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് യൂറോപ്യൻ, സ്പാനിഷ് ടച്ചുകളിൽ നാട്ടിൽ ഉയരുന്ന വീടുകൾ.
ഇത്തരം രീതികൾ പിന്തുടർന്ന് വീട് നിർമ്മിക്കുമ്പോൾ സ്ലോപ് റൂഫുകളുടെ എണ്ണവും വർദ്ധിക്കുന്നു.
പഴയരീതിയിൽ കോൺക്രീറ്റ് ഉപയോഗിച്ച് സ്ലോപ്പുകൾ നൽകി അതിനു മുകളിൽ ഷിൻഗിൽസ്,ഓട് എന്നിവ നൽകുകയായിരുന്നു ചെയ്തിരുന്നത്.
എന്നാൽ ഇന്ന് വീടിന്‍റെ റൂഫും മോഡേണ്‍ ടെക്നോളജികളും ഉപയോഗപ്പെടുത്തി പല രീതികളും റൂഫിങ്ങിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
വ്യത്യസ്ത റൂഫിംഗ് രീതികളെപ്പറ്റി മനസ്സിലാക്കാം.
വീടിന് സ്ലോപ് നൽകുമ്പോൾ
വീടിന്റെ എക്സ്റ്റീരിയറിൽ മാത്രമല്ല ഇന്റീരിയർ വർക്കുകളേയും സ്ലോപ് വർക്കുകൾ പലതരത്തിലും ബാധിക്കാറുണ്ട്.
റൂഫിന് ഹൈറ്റ് കൂടുതൽ ആയതുകൊണ്ട് തന്നെ അവ വൃത്തിയാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
പലപ്പോഴും ഇത്തരത്തിൽ നൽകുന്ന സ്ലോപ് റൂഫ് പിന്നീട് റീ കൺസ്ട്രക്ഷൻ ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്.
കോൺക്രീറ്റ് സ്ലോപ്, ഓട് എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്കിടയിൽ പൊടിയും മാറാലയും പിടിച്ച് വളരെയധികം വൃത്തികേട് ആവുകയാണ് ചെയ്യുന്നത്.
എന്നാൽ ഇന്ന് ആ രീതികളെല്ലാം മാറി വ്യത്യസ്ത മെറ്റീരിയലുകൾ റൂഫിംഗ് വർക്കുകൾ ക്കായി വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.
ഫാബ്രിക്കേറ്റഡ് റൂഫ്
വീടിന് മുകളിൽ ഫാബ്രിക്കേറ്റഡ് ചെയ്ത ഒരു റൂഫ് നൽകുന്ന രീതിയാണ് ഇവിടെ ഫോളോ ചെയ്യുന്നത്. ഫാബ്രിക്കേറ്റഡ് മെറ്റീരിയൽ റൂഫിങ് വർക്കുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യ പ്രകാരം മോഡേൺ രീതിയിൽ അവ മാറ്റാനായി സാധിക്കും.
ഏത് മോഡലിലേക്കാണോ അവ കൺവേർട്ട് ചെയ്ത് എടുക്കേണ്ടത് ആ രീതിയിലേക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഡിസൈൻ മുഴുവനായും മാറ്റിയെടുക്കാവുന്നതാണ്. ഫാബ്രിക്കേറ്റഡ് റൂഫ് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവയുടെ ബേസ് കോൺക്രീറ്റിൽ തന്നെ ഉറപ്പിച്ചു നൽകാനായി പ്രത്യേകം ശ്രദ്ധിക്കണം. ബേസ് പ്ലേറ്റ് അങ്കർ ബോൾട് ഉപയോഗിച്ച് കോൺക്രീറ്റ്ലേക്ക് അടിച്ചു നൽകുകയാണ് വേണ്ടത്. തുടർന്ന് ആ ഭാഗത്തുനിന്നും ട്രസ് വർക്കുകൾ ആരംഭിക്കാം.
ഡിസൈൻ ചെയ്യുമ്പോൾ
വീടുപണിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ഇത്തരം വർക്കുകളെ പറ്റി ഒരു കൃത്യമായ ധാരണ ഉണ്ടാക്കി വെക്കണം. കൃത്യമായ പ്ലാനിങ് ഇല്ലാതെ റൂഫ് വർക്കുകൾ ചെയ്യുകയാണെങ്കിൽ പലപ്പോഴും കട്ടിങ് വർക്കുകൾ പുറത്തേക്ക് വരുന്നത് അഭംഗി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വീടിന്റെ പുറത്തേക്ക് നിൽക്കുന്ന രീതിയിലുള്ള പ്രൊജക്ഷൻ വർക്കുകൾ ഒരു കാരണവശാലും കോൺക്രീറ്റിൽ ചെയ്യേണ്ട ആവശ്യം വരുന്നില്ല. അതിന് പകരമായി ട്രസ്സ് വർക്കുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കോൺക്രീറ്റിൽ ഒരു സ്ട്രക്ചർ മാത്രം നിർമ്മിച്ച് നൽകി അതിനു മുകളിൽ ആവശ്യമുള്ള ഷേപ്പിൽ റൂഫ് വർക്കുകൾ ചെയ്ത് എടുത്താൽ മാത്രം മതി.
പ്രോജെക്ഷൻ വരുന്ന ഭാഗങ്ങളിൽ സിമന്റ് ബോർഡുകൾ ഉപയോഗിച്ച് കവർ ചെയ്ത് നൽകിയാൽ മതി.ആ രീതിയിലാണ് ഫാബ്രിക്കേറ്റഡ് വർക്കുകൾ ചെയ്യുന്നത് എങ്കിൽ അവ ഒരു കോൺക്രീറ്റ് വീടിന്റെ അതേ ഭംഗി തന്നെ നിലനിർത്തുന്നതിന് സഹായിക്കും. കൂടാതെ പിവിസി ബോർഡുകൾ ഉപയോഗപ്പെടുത്തി ജാളി വർക്കുകൾ പോലും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കും.CNC കട്ടിങ് മെഷീനുകൾ ഉപയോഗപ്പെടുത്തി എത്താ ഡിസൈനുകളിലും രൂപത്തിലും ഉള്ള വർക്കുകൾ വളരെ എളുപ്പം ചെയ്തെടുക്കാൻ സാധിക്കും.
പെയിന്റ്,വുഡ് ഗ്രൈൻസ് എന്നിവ നൽകണമെങ്കിൽ
ട്രസ്സ് വർക്ക് മുഴുവൻ പൂർത്തിയായശേഷം അതിനുമുകളിൽ ആവശ്യമുള്ള മെറ്റീരിയൽ ഉപയോഗിച്ച് വുഡ് ഫിനിഷിംഗ് നൽകാനും ഇഷ്ടമുള്ള നിറത്തിൽ പെയിന്റ് ചെയ്ത് നൽകാനും സാധിക്കും. മരത്തിൽ തന്നെ ടീക്ക് ഫിനിഷ് ആഗ്രഹിക്കുന്നവർക്ക് ആ രീതിയിൽ റൂഫ് വർക്ക് ചെയ്തെടുക്കാം. എന്നാൽ ട്രസ് വർക്കുകൾ ചെയ്യുമ്പോൾ ചൈനീസ് ഷിഗിൾസ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഏതെങ്കിലും നല്ല മികച്ച ബ്രാൻഡിൽ പുറത്തിറക്കുന്ന ഷിഗിൾസ് തന്നെ ട്രസ് വർക്കുകളിൽ ഉപയോഗപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.ഇവ നല്ല രീതിയിൽ പെയിന്റ് ചെയ്ത് നൽകുകയാണെങ്കിൽ പിന്നീട് പായൽ,പൂപ്പൽ തുരുമ്പ് പ്രശ്നങ്ങളൊന്നും തന്നെ നേരിടേണ്ടി വരികയും ഇല്ല. ട്രസ് വർക്കുകൾ ചെയ്യുന്നതിന് ആവശ്യമായ മെറ്റീരിയലുകൾ 30 രൂപ നിരക്കിൽ വിപണിയിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. ലേബർ കോസ്റ്റ് ഉൾപ്പെടെ ഏകദേശം ഇത്രയും വില മാത്രമേ നൽകേണ്ടി വരുന്നുള്ളൂ.
വീടിന്റെ റൂഫുകൾ വളരെ കുറഞ്ഞ ചിലവിൽ തന്നെ ട്രസ് വർക്കുകൾ ചെയ്ത് മോഡേൺ രീതിയിൽ ഭംഗിയാക്കി എടുക്കാൻ സാധിക്കും.