വെറും 4 സെൻറിൽ ഒരു ഉഗ്രൻ രണ്ടുനില വീട് വീട് 25 ലക്ഷം മാത്രം ചെലവ്

Plot Area: 𝟒 𝐂𝐞𝐧𝐭 | Built up space: 𝟏𝟓𝟎𝟎 𝐬𝐪𝐟𝐭

Total cost: 𝟐𝟔 𝐋𝐚𝐤𝐡 (ഫർണിഷിംഗ് ഉൾപ്പെടെ)

തൊടുപുഴയിൽ എഞ്ചിനീയറും ഡിസൈനറുമായ അന്സിലും ഭാര്യയും സ്വന്തം വീട് നിർമ്മിച്ച കഥയാണ് ഈ ലേഖനം. ഒരു എൻജിനീയർ സ്വന്തം വീട് നിർമ്മിച്ചതിന്റെ എല്ലാ ബ്രില്ല്യൻസും ഈ വീടിൻറെ പ്ലാനിങ്ങിലും എക്സിക്യൂഷനിലും നമുക്ക് കാണാം:

വെറും നാല് സെൻറ് മുകളിലും താഴത്തെ നിലയിലും ആയി 1500ഓളം സ്ക്വയർഫീറ്റ് നിർമ്മിച്ചെടുക്കാൻ ഇവർക്ക് സാധിച്ചു

താഴത്തെ നില: സിറ്റ് ഔട്ട് , ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൺ, രണ്ട് കിടുപ്പുമുറികൾ എന്നിവ 865 ചതുരശ്ര അടിയിലായി താഴത്തെ നിലയിൽ ഉൾക്കൊള്ളുന്നു.

മുകളിലെ നില: ലിവിങ്, പ്രെയർ ഏരിയ,സ്റ്റഡി ഏരിയ, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ 635 ചതുരശ്ര അടിയിലായി മുകളിലത്തെ നിലയിലും ഉൾക്കൊള്ളുന്നു.

പരമ്പരാഗത പ്ലാസ്റ്ററിംഗിനുപകരം, ക്യൂറിങ് ആവശ്യമില്ലാത്ത വൈറ്റ് സിമന്റ് റെഡി പ്ലാസ്‌റ്റർ ആണ് ഉപയോഗിച്ചത്. ഇതുവഴി പ്ലാസ്റ്ററിങ്ങിന്റെ ചിലവ് കുറക്കുവാൻ സാധിച്ചു.

ഡ്രോയിംഗ്, ഫാമിലി ലിവിംഗ് എന്നിവ വേർതിരിക്കുന്നതിന് ചുവപ്പ് ഇഷ്ടിക കഷ്ണങ്ങൾ വാൾ ക്ളാഡിങായുള്ള ഇറക്കുമതി ചെയ്ത ടെറാക്കോട്ട ജാലി പാർടീഷനാണ് ഉപയോഗിച്ചത്.

വീടിന്റെ അരികിലൂടെയുള്ള ഒഴുകുന്ന കനാലിനെ അഭിമുഖീരിക്കുന്ന വിധം സ്റ്റെയർകെയ്സിലെ മിഡ്‌ലാൻഡിങ്ങിൽ (+240 cm) നിന്ന് ബാൽക്കണി തയ്യാറാക്കി.

പരമാവധി സ്റ്റോറേജ് പ്രയോജനപ്പെടുത്തിയാണ് കിടപ്പുമുറികളുടെ വാർഡ്രോബ് നിർമ്മാണം.

കുറഞ്ഞ ചെലവിൽ ജി‌ഐ-സ്‌ക്വയർ ട്യൂബ് ഉപയോഗിച്ചാണ് സ്റ്റെയർകെയ്സ് ഹാൻഡ് റെയിലുകൾ തയ്യാറാക്കിയത്.

വാഷ്ബേസിനു സമീപമുളള കോർട്യാടിലെ ഡബിൾ ഹൈറ്റ് റൂഫിങ്ങിൽ പെർഗോള സ്കൈ ലൈറ്റ് കൊടുത്തിരിക്കുന്നു. ഇതിനാൽ സൂര്യ പ്രകാശം നേരിട്ട് വീട്ടിനുള്ളിൽ എത്തുന്നു.

വേനൽക്കാലത്ത് ചൂട് തടയുന്നതിന് വേണ്ടി ടെറസിൽ ഹീറ്റ് റെസിസ്റ്റന്റ് പ്ലാസ്റ്ററിങ് അഥവാ ലെവൽപ്ലാസ്റ്റ് ചെയ്തു.

ടൈൽ ടെക്സ്ചറിനും ലൈറ്റിംഗിനും അനുസരിസിച്ചാണ് ഫർണിച്ചറുകളുടെ ക്രമീകരണം

ജനലുകളും വാതിലുകളും എല്ലാം യുപിവിസി യിലാണ് നിർമ്മിച്ചത്.

ഫ്ലോറിങ്ങിന് സെറാമിക് മാറ്റ് ഫിനിഷിങ് ടൈലുകളാണ് ഉപയോഗിച്ചത്.

കിച്ചൺ കബോർഡുകൾക്ക് മൾട്ടി വുഡ് ഫിനിഷിങ് ആണ് നൽകിയത്. കൗണ്ടറിൽ ഗ്രാനൈറ് ഉപയോഗിച്ചു.

Owner & Designer – Eng. Ansil K.S & Eng. Sumiya Ansil 

Boss Designs & Construction.

Edavetty, Thodupuzha.

Mob- 9947440447

Courtesy: Fb group