30 സെന്ററിൽ 3300 sqft ൽ തീർത്ത ഈ കേരളത്തനിമയുള്ള വീട് അതിമനോഹരവും അതേപോലെ തന്നെ നമ്മുടെ കാലാവസ്ഥയോടും ആവിശ്യങ്ങളോടും ചേർന്നുനിൽക്കുന്നതാണ്
ഫ്ലാറ്റ് റൂഫായി വാർത്ത് മുകളിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ചരിഞ്ഞ മേൽക്കൂരയും മുഖപ്പുകളും വീടിനു കേരളത്തനിമ പകരുന്നു.
പഴയ കേരളത്തനിമയുള്ള വീടുകൾ പൊളിച്ചിടത്തു നിന്ന് ശേഖരിച്ച മേച്ചിൽ ഓടുകൾ വിരിച്ചു.ഇത് പുറംകാഴ്ചയിൽ വീടിനു പഴമ തോന്നാൻ ഇടയാക്കുന്നു.
പുറംചുവരുകൾ വെള്ള നിറമാണ് നൽകിയത്.മധ്യത്തിലുള്ള ഗോപുരത്തിൽ വെട്ടുകല്ലിന്റെ ഫിനിഷുള്ള ക്ലാഡിങ് പതിച്ചത് കാഴ്ചയിൽ വേർതിരിവ് നൽകുന്നു.
പഴയ കേരളത്തനിമയുള്ള തറവാടിനെ അനുസ്മരിപ്പിക്കുന്ന ജനലുകളും കിളിവാതിലുകളും എലവേഷനിൽ നൽകിയിട്ടുണ്ട്.
സ്വീകരണമുറി, ഓഫിസ് മുറി, ഊണുമുറി, രണ്ടു കിടപ്പുമുറികൾ, അടുക്കള, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിൽ ക്രമീകരിച്ചത്.
ലിവിങ്, രണ്ടു കിടപ്പുമുറി, യൂട്ടിലിറ്റി ഏരിയ എന്നിവ മുകൾനിലയിലും ക്രമീകരിച്ചു.കാറ്റിന്റെ വെളിച്ചത്തിന്റെയും ഒഴുക്ക്, മുറികളുടെ സ്ഥാനം എന്നിവയിലെല്ലാം വാസ്തുപ്രമാണങ്ങൾ പാലിച്ചാണ് നിർമാണം.
അതിനാൽ വീടിനുള്ളിൽ എപ്പോഴും സുഖകരവും പ്രസന്നവുമായ അന്തരീക്ഷം നിലനിൽക്കുന്നു.ഫർണിച്ചർ, വാഡ്രോബ്, കബോർഡ് എന്നിവയ്ക്ക് ഉപയോഗിച്ചത്. സ്വീകരണമുറിയുടെ ഭിത്തിയിൽ വോൾപേപ്പർ നൽകി കമനീയമാക്കിയിട്ടുണ്ട്.
ഇളം നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. മുകൾനിലയിൽ കാവി നിറമുള്ള ടൈലുകളും പതിച്ചു.തടിയും ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ നൽകിയത്. ഗോവണിയുടെ താഴെ വാഷ് ഏരിയയും ക്രമീകരിച്ചു.
സ്റ്റോറേജിന് പ്രാധാന്യം നൽകിയാണ് നാലു കിടപ്പുമുറികളും ഒരുക്കിയത്. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ കിളിവാതിലുകളും നൽകിയിട്ടുണ്ട്. വാഡ്രോബ്, ബാത്റൂം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഓപ്പൺ കിച്ചനാണ് മറ്റൊരു സവിശേഷത. പ്ലൈവുഡ്, പിയു പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്.അടുക്കളയുടെ പാതകം ഭക്ഷണം കഴിക്കാനുള്ള കൗണ്ടറായും ഉപയോഗിക്കാം. സമീപം വർക്ക് ഏരിയ, പുറത്ത് സ്റ്റോർ ഏരിയ എന്നിവയും ഒരുക്കി.
മുകൾനിലയിലെ യൂട്ടിലിറ്റി ഏരിയയിൽ ഒരു ആട്ടുകട്ടിൽ നൽകിയിട്ടുണ്ട്. വീട്ടുകാരുടെ ഇഷ്ട ഒത്തുകൂടൽ ഇടമാണിവിടം.ഇവിടെയിരുന്നാൽ സമീപത്തെ കാഴ്ചകൾ കാറ്റിന്റെ തഴുകലിനൊപ്പം കണ്ടാസ്വദിക്കാം.
Desiner-North Pole Constructions,Thrissur
+91 9207 450480