നാലര സെന്റിലെ മനോഹരമായ വീട്.വളരെ കുറഞ്ഞ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ച എറണാകുളം പാലാരിവട്ടത്തുള്ള ആശാദേവിയുടെ വീട് ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റും.

വീടിന് ചുറ്റുമുള്ള സ്ഥല പരിമിതി ഒരു പ്രശ്നമാകുമ്പോഴും ഇവിടെ പച്ചപ്പിന്റെ പ്രാധാന്യം ഒട്ടും കുറച്ചിട്ടില്ല.

ഒരു വീടെന്ന ആശയം പൂർത്തീകരിക്കുമ്പോൾ ആശാ ദേവി തന്റെ ഇഷ്ട വിനോദങ്ങൾ ആയ ഗാർഡനിംഗ്,വായന, പാചകം എന്നിവയ്ക്കും പ്രാധാന്യം നൽകികൊണ്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ആശാ ദേവിക്ക് തങ്ങളുടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കാനുള്ള ഒരിടം എന്ന് ആശയം കൂടി വീട്ടിൽ നിർബന്ധമായും വേണമെന്ന് ആർക്കിടെക്റ്റിനോട് പറഞ്ഞത് അനുസരിച്ചാണ് വീടിന്റെ ഡിസൈൻ ചെയ്തിട്ടുള്ളത്.

നഗരത്തോട് ചേർന്ന് നിൽക്കുന്ന എന്നാൽ ശാന്തമായ അന്തരീക്ഷം ലഭിക്കുന്ന വീടിന്റെ പ്രത്യേകതകളെപ്പറ്റി വിശദമായി മനസ്സിലാക്കാം.

നാലര സെന്റിലെ മനോഹരമായ വീട്, വിശേഷങ്ങൾ.

എറണാകുളം പോലെ ഒരു തിരക്കേറിയ നഗര ഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത് എങ്കിലും അതിന്റെ തിരക്കും ബഹളവമൊന്നും വീട്ടിലേക്ക് എത്തില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.’ദ ആർട്ടിസ്റ്റ് ഹൗസ് ‘ എന്നാണ് വീടിന് പേര് നൽകിയിട്ടുള്ളത്.

നാലര സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന വീട് ആയതു കൊണ്ട് തന്നെ പച്ചപ്പിന് എങ്ങിനെ പ്രാധാന്യം നൽകും എന്നത് ചിന്തിക്കേണ്ട കാര്യമായിരുന്നു എങ്കിലും ചെടികൾ നട്ടുവളർത്തി ഉള്ള സ്ഥലം കൂടുതൽ ഭംഗിയായി ഉപയോഗപ്പെടുത്താൻ സാധിച്ചു.

നിലവിൽ താഴത്തെ നിലയ്ക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച വീട് ഭാവിയിൽ ഹോം സ്റ്റേ രൂപത്തിൽ ഉപയോഗിക്കാനായി സാധിക്കുന്ന രീതിയിലാണ് മുകളിലത്തെ നില നൽകിയിട്ടുള്ളത്.

അതുപോലെ മറ്റ് വീടുകളിൽ നിന്നും വ്യത്യസ്തമായി വീടിന്റെ എലിവേഷനും മുന്നോട്ട് നിൽക്കുന്ന രീതിയിൽ എക്സ്റ്റീരിയർ പരീക്ഷിച്ചു.

ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്ന രീതി.

സിറ്റൗട്ട്,ലിവിങ് ഏരിയ മൂന്ന് ബെഡ്റൂമുകൾ, ഡൈനിങ്,കിച്ചൻ അതോടൊപ്പം ഒരു വർക്ക് ഏരിയ അകത്തു നിന്നും മുകളിലേക്ക് പ്രവേശിക്കാവുന്ന രീതിയിൽ ഒരു സ്റ്റെയർ റൂം എന്നിവ വീട്ടിനകത്ത് നൽകിയിരിക്കുന്നു.

വീടിനകത്ത് വായു സഞ്ചാരം ഉറപ്പ് വരുത്തുന്നതിനായി മുൻവശത്ത് ജാളി ബ്രിക്കുകൾ കൊണ്ട് ജനാലകൾ നൽകിയിട്ടുണ്ട്.

പ്രകാശ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഒരു ഓപ്പൺ കോർട്യാഡ്, മറ്റൊരു പ്രൈവറ്റ് കോർട്ടിയാഡ് എന്നിവ കൂടി നൽകിയതോടെ വീടിനകത്തെ വെളിച്ചത്തെ പറ്റി ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ വീടിനകത്തും ലഭിക്കുന്നതിന് വേണ്ടി ഡാർക്ക് ഗ്രീൻ നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ ആണ് നിലത്ത് പാകിയിട്ടുള്ളത്.

അതോടൊപ്പം ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് തിരഞ്ഞെടുത്ത ലാമ്പുകൾ അലങ്കാര വസ്തുക്കൾ എന്നിവ ഭംഗി ഇരട്ടിയാക്കുന്നു. പഴയ ഫർണിച്ചറുകളെ റീഫർബിഷ് ചെയ്തെടുത്തത് കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയാനായി സാധിക്കുകയില്ല.

മറ്റ് ഫർണിച്ചറുകളിൽ ഇൻബിൽട്ട് രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. കോർട്ടിയാഡിനോട് ചേർത്ത് നിർമ്മിച്ചിട്ടുള്ള ഊഞ്ഞാൽ വീടിനകത്ത് പഴമയുടെ ലുക്ക് കൊണ്ടു വരുന്നതിന് സഹായിച്ചു. വായന ഇഷ്ടപ്പെടുന്ന ആശാ ദേവി വീടിനകത്ത് ഒരു ലൈബ്രറിക്കും സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

ബെഡ്റൂമിനോട് ചേർന്നാണ് സ്ലൈഡിങ് ഡോർ നൽകിയുള്ള പ്രൈവറ്റ് കോർട്ടിയാഡ് നൽകിയിട്ടുള്ളത്.

കിടപ്പു മുറിയിൽ നിന്നും പുറത്തെ കാഴ്ചകൾ ആസ്വദിക്കാനായി ബേ വിൻഡോയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

കിച്ചൻ ക്യാബിനറ്റുകൾ നിർമ്മിക്കാനായി പ്ലൈവുഡ്, ബിസ്ൻ ബോർഡ് എന്നിവയാണ് ഉപയോഗിച്ചത്.

സ്റ്റെയർ ഹാൻഡ് റെയിൽ നിർമ്മിക്കാനായി മഹാഗണി ജി ഐ ഫ്രെയിം എന്നിവ ഉപയോഗിച്ചപ്പോൾ വീടിന്റെ പ്രധാന വാതിൽ, ജനാലകൾ എന്നിവ നിർമിക്കാൻ ജി ഐ പൈപ്പുകൾ ഉപയോഗപ്പെടുത്തി. ഇത്തരത്തിൽ നിരവധി സവിശേഷതകളോടെ ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച് ആശാ ദേവിക്ക് വീട് നിർമ്മിച്ച് നൽകിയത് റിയ ചുങ്കത്ത് എന്ന ആർക്കിടെക്ട് ആണ്.

നാലര സെന്റിലെ മനോഹരമായ വീട്, കണ്ണിന് കുളിർമ പകരുന്ന ഒരു കാഴ്ച തന്നെയാണ്.

House owner: Asha Devi

Architecture : Rhea Chungath

Location : Palari vattam,Ernakulam