വീടിനു ഭംഗിയും വൃത്തിയും നല്‍കുന്നതില്‍ കാര്‍പെറ്റുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.വീടിന് പുറത്തു നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ പൊടിയും മറ്റും വീട്ടിനകത്തേക്ക് കയറാതിരിക്കാനായി കാര്‍പെറ്റ് വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.


ഏതെങ്കിലും കാര്‍പെറ്റ് വാങ്ങിയിട്ടതു കൊണ്ടായില്ല, വീടിനും ആവശ്യങ്ങള്‍ക്കും യോജിയ്ക്കുന്ന വിധത്തിലായിരിയ്ക്കണം കാര്‍പെറ്റുകള്‍ തെരഞ്ഞെടുക്കേണ്ടത്.


വ്യത്യസ്ത മെറ്റീരിയലുകളിലും സൈസിലും ലഭിക്കുന്ന കാര്‍പെറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

കാര്‍പെറ്റ് – ശ്രദ്ധിക്കാം

വൃത്തിയാക്കാന്‍ എളുപ്പമുള്ള, വൃത്തികാകുന്ന വിധത്തിലുള്ള കാര്‍പെറ്റുകള്‍ നോക്കി വാങ്ങുക. കഴുകിയാല്‍ കേടാകാത്ത വിധത്തിലുള്ളവ, വാക്വം ചെയ്യാന്‍ പറ്റിയവ എന്നിവ ഉദാഹരണം.

കാര്‍പെറ്റുകള്‍ക്കടിയില്‍ ഇവ കേടാകാതിരിയ്ക്കാന്‍ പ്രത്യേക സംരക്ഷണമുള്ള ഡിസൈനുകള്‍ നോക്കി വാങ്ങാന്‍ ശ്രദ്ധിയ്ക്കുക.

തറയും വീടിന്റെ നിറം നോക്കി വേണം കാര്‍പെറ്റ് വാങ്ങാന്‍.എല്ലാത്തിനോടും ചേർന്ന് നിക്കുന്നവ തന്നെ തിരഞ്ഞെടുക്കുക ഇത് വളരെ പ്രധാനം ആണ് .

ലിവിങ് ഏരിയ, ബാൽക്കണി പോലുള്ള ഇടങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന കാര്‍പെറ്റുകള്‍ ആയിരിക്കരുത് കിച്ചൻ, ബാത്റൂം എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത്.

വ്യത്യസ്തങ്ങളായ കാര്‍പെറ്റുകള്‍ സ്ഥലത്തെ കൂടുതൽ വിശാലവും മനോഹരവുമാക്കും .

ഉദാഹരണത്തിന് അടുക്കളയില്‍ ഇടാനാണെങ്കില്‍ നനവു തട്ടിയാലും കേടാകാത്ത വിധത്തിലുള്ള നോക്കി വാങ്ങാം.

ചകിരി പോലുള്ള മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ച കാര്‍പെറ്റുകള്‍ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവയിൽ വെള്ളം വീണാൽ പെട്ടെന്ന് സ്മെൽ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ അടുക്കള,ബാത്റൂം പോലുള്ള ഇടങ്ങളിലേക്ക് അവ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

കൃത്രിമ ഗന്ധങ്ങള്‍ വരുന്ന ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള കെമിക്കലുകള്‍ അടങ്ങിയ കാര്‍പെറ്റുകള്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇവയൊഴിവാക്കി തികച്ചും പ്രകൃതിദത്തമായവ, അതായത് വൂള്‍, ഓര്‍ഗാനിക് മെറ്റീയലുകള്‍ എന്നിവയടങ്ങിയവ നോക്കി വാങ്ങുക.

വീട്ടിലേക്ക് ആവശ്യമായ കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കുമ്പോൾ ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള പെയിന്റ്, കർട്ടൻ , ഫർണിച്ചറുകൾ എന്നിവയോട് യോജിക്കുന്ന രീതിയിൽ ഉള്ള നിറങ്ങൾ തന്നെ തിരഞ്ഞെടുക്കുക.

ഓർഗാനിക് നാരുകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്നതും, തുണി ഉപയോഗിച്ച് നിർമ്മിക്കുന്നതുമായ കാര്‍പെറ്റ്കൾ വിപണിയിൽ ലഭ്യമാണ് നിങ്ങൾക്ക് ഇഷ്ട്ടപെട്ടതും നിങ്ങള്സ് ആവിശ്യത്തിന് ചേരുന്നതും ഏതാണ് എന്ന് മനസ്സിലാക്കി വേണം മെറ്റീരിയൽ തിരഞ്ഞെടുക്കാൻ .

ലൈറ്റ് നിറങ്ങളിൽ കാര്‍പെറ്റ് തിരഞ്ഞെടുക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട് കാരണം ഇവ എളുപ്പത്തിൽ അഴുക്ക് പിടിക്കുന്നതും അതുപോലെ തന്നെ പരിപാലനവും ആവിശ്യം ഉണ്ട്

ഡാർക്ക് നിറങ്ങളിൽ പ്രിന്റുകൾ അല്ലെങ്കിൽ പാറ്റേണുകൾ ഉള്ള കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ കറപിടിച്ചാലും പൊടി പിടിച്ചാലും തിരിച്ചറിയില്ല.

പ്രായമായവർ വീട്ടിൽ ഉണ്ടെങ്കിൽ ഗ്രിപ്പുള്ള തരം കാര്‍പെറ്റുകള്‍ വേണം നോക്കി വാങ്ങാന്‍. അല്ലെങ്കില്‍ ഇവയില്‍ ചവിട്ടി തെന്നി വീഴാന്‍ സാധ്യത കൂടുതലാണ്.

വൃത്തിയാക്കാന്‍ എളുപ്പമുള്ള, വൃത്തികാകുന്ന വിധത്തിലുള്ള കാര്‍പെറ്റുകള്‍ നോക്കി വാങ്ങുക. കഴുകിയാല്‍ കേടാകാത്ത വിധത്തിലുള്ളവ, വാക്വം ചെയ്യാന്‍ പറ്റിയവ എന്നിവ ഉദാഹരണം.

ഇലക്ട്രിക്കൽ – അറിയേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും.