ബക്കിങ്ഹാം പാലസിൽ നിന്ന് ചില ആർക്കിടെക്ചറൽ ഇൻസ്പിറേഷൻസ്!!!

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ലാൻഡ് പ്രോപ്പർട്ടി ഏത് എന്ന് ചോദിച്ചാൽ എത്രയോ വർഷങ്ങളായി ആയി അനവധി ലിസ്റ്റുകളിൽ ഒന്നാം സ്ഥാനം നേടുകയാണ് സെൻട്രൽ ലണ്ടനിലുള്ള രാജവസതി ആയ ബക്കിങ്ഹാം പാലസ്!!!

2022ലെ സർവ്വേയിൽ 4 ബില്യൺ പൗണ്ടിന് മുകളിൽ ആയിരുന്നു അതിന് കണക്കാക്കിയ മൂല്യം. പതിനെട്ടാം നൂറ്റാണ്ടിൽ ലെ രാജകൊട്ടാരം 8 ലക്ഷം സ്ക്വയർ ഫീറ്റിൽ ആണ് നിലകൊള്ളുന്നത്.

775 മുറികളുള്ള ഈ കൊട്ടാരത്തിന് സ്വന്തമായി ഒരു ചർച്ചും, പോസ്റ്റോഫീസും, ഇൻഡോർ സ്വിമ്മിംഗ് പൂളും, ഡോക്ടർ ഓഫീസും സിനിമ തിയേറ്റർ ഉണ്ട് എന്നുള്ളത് ഇതിലടങ്ങിയിരിക്കുന്ന സൗകര്യങ്ങളിൽ ചിലതുമാത്രം.

39 ഏക്കറിന് മുകളിൽ ഉണ്ട് ബക്കിങ്ങാം പാലസിലെ ഉദ്യാനത്തിന് മാത്രം!! ഇതിൽ 350-ൽ പരം പൂക്കളുടെ വകഭേദങ്ങളും, 200-നു മുകളിൽ വ്യത്യസ്തമായ മരങ്ങളും, മൂന്നേക്കർ ജലാശയവും ഉണ്ട്.

വർഷംതോറും ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ബക്കിങ്ഹാം പാലസ് സന്ദർശിക്കാനായി എത്തുന്നത്.

800 നു മുകളിൽ ഉണ്ട് പാലസിലെ ഉള്ളിലെ സ്റ്റാഫുകളുടെ എണ്ണം.

ഗ്രാൻഡ് എൻട്രൻസ്, സെൻട്രൽ സ്റ്റെയർകെയ്സ്, യെല്ലോ ലിവിങ് റൂം, ബോൾ റൂം, പിക്ച്ചർ ഗ്യാലറി, 1844  റൂം,  സെൻട്രൽ ബാൽക്കണി, ത്രോൺ റൂം, മ്യൂസിക് റൂം എന്നിവ ഈ കൊട്ടാരത്തിൽ എടുത്തുപറയേണ്ട ചില മുറികളാണ്.

ബക്കിങ്ങാം പാലസിലെ വിശ്വവിഖ്യാതമായ ആർക്കിടെക്റ്റിന്റെ പേര് ജോൺ നാഷ് എന്നാണ്. എന്നാൽ 1828 ഇതിൻറെ പണിയുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരുന്ന ബഡ്ജറ്റിന് മുകളിൽ പോയി എന്ന കാരണം കൊണ്ട് അദ്ദേഹത്തെ പണിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു എന്ന ചരിത്രം കൂടി ഈ പാലസിന് ഉണ്ട്.

ബക്കിങ്ഹാം പാലസ് രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബ് ചെയ്യപ്പെട്ടിരുന്നു എന്നുള്ളതാണ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു അത്ഭുതം.  ഈ ആക്രമണത്തിൽ പാലസ് ചാപ്പൽ  തകർന്നു പോവുകയും ചെയ്തിരുന്നു. 

മറ്റെല്ലാ സൗകര്യങ്ങളും പോലെ തന്നെ പാലസിന് സ്വന്തമായി ഒരു എടിഎം ഉണ്ട് എന്നുള്ളത് ഈ കോംപ്ലക്സിനെ ഒരു സ്വാശ്രയ ടൗൺഷിപ്പ് എന്ന നിലയ്ക്ക് പോലും പ്രഖ്യാപിക്കുന്നതിലേക്ക് എത്തിക്കുന്നു.