പ്രായമായവര്‍ക്ക് vend ബാത്റൂം ഒരുക്കുമ്പോള്‍.

ഒരു വീട് നിർമ്മിക്കുമ്പോൾ ആ വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് വേണം നിർമ്മിക്കാൻ.

വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ, ഫ്ലോറിങ് മെറ്റീരിയലുകൾ, ബാത്റൂം ആക്സസറീസ് എന്നിവയെല്ലാം തിരഞ്ഞെടുക്കുമ്പോൾ വീട്ടിലെ പ്രായമുള്ളവർക്കും കുട്ടികൾക്കും കൂടുതൽ പരിഗണന നൽകാവുന്നതാണ്.

പ്രത്യേകിച്ച് വീടിന് ബാത്റൂം നൽകുമ്പോൾ പ്രായമായ ആളുകൾ വീട്ടിലുണ്ടെങ്കിൽ അതിനനുസരിച്ച് വേണം പണിയാൻ. അതല്ല എങ്കിൽ ബാത്റൂമിൽ തെന്നി വീണും മറ്റും പല രീതിയിലുള്ള അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ബാത്റൂം നിർമ്മിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ പ്രായമായവർക്ക് കൂടി വളരെ എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

വീഴ്ചകൾ ഒഴിവാക്കാൻ

മിക്ക വീടുകളിലും ബാത്റൂം ഫ്ലോറിങ് ശരിയായ രീതിയിൽ ചെയ്യാത്തത് പ്രായമായവർ സ്ലിപ് ആയി വീഴാനുള്ള കാരണമാകാറുണ്ട്.

പലപ്പോഴും എത്ര ഗ്രിപ്പ് ഉള്ള ടൈൽ ആണ് നൽകുന്നത് എങ്കിലും വെള്ളം വീണു കഴിഞ്ഞാൽ പ്രായമായ ആളുകൾക്ക് ബാലൻസ് ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

ബാത്റൂം ഡ്രൈ ഏരിയ വെറ്റ് ഏരിയ രീതിയിൽ തരംതിരിച്ച് പ്രത്യേക ഫ്ലോറിങ് നൽകുകയാണെങ്കിൽ ഒരുപരിധിവരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചനം നേടാൻ സാധിക്കും.

മാത്രമല്ല ടോയ്ലറ്റിനോട് ചേർന്ന് ഭിത്തികളിൽ ചെറിയ രീതിയിലുള്ള ലൈറ്റുകൾ സജ്ജീകരിച്ച് നൽകുന്നത് പെട്ടെന്നുള്ള വീഴ്ചകൾ ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു.

ഫ്ലോറിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ തന്നെ പകുതി അപകടം ഒഴിവാക്കാൻ സാധിക്കും.

ഇവ തന്നെ ബാത്റൂമിലെ ഡോറിനോട് ചേർന്ന് 1 വാൾട് , അല്ലെങ്കിൽ രണ്ട് വോൾട്ട് എന്ന അളവിൽ നൽകിയാൽ മതി. ഇനി കുറച്ചു കൂടി പണം ചിലവഴിക്കാൻ താല്പര്യമുള്ളവർക്ക് ബാത്റൂമിൽ ഒരു മൂവിങ്‌ സെൻസർ ഘടിപ്പിച്ചു നൽകാവുന്നതാണ്.

അതിലൂടെ നടക്കുമ്പോൾ ഓട്ടോമാറ്റിക്കായി തന്നെ വെളിച്ചം ലഭിക്കുന്നതാണ്.

ബാത്റൂമിൽ നൽകുന്ന ലൈറ്റുകൾ മുഴുവൻ സമയവും കത്തി കിടക്കുന്ന രീതിയിൽ തന്നെ നൽകാവുന്നതാണ്.

ടൈലുകൾ സെറ്റ് ചെയ്ത് നൽകുമ്പോൾ

ഇറങ്ങുന്ന ഭാഗത്തു നിന്നും ഒരു ചെറിയ താഴ്ച വരുന്ന രീതിയിൽ മാത്രം ടൈലുകൾ സെറ്റ് ചെയ്ത് നൽകണം. പല വീടുകളിലും ആഴത്തിലാണ് ബാത്‌റൂമിൽ നിന്നും ഇറങ്ങുന്ന ടൈലുകൾ നൽകിയിട്ടുണ്ടാവുക.

ഇത് പ്രായമായ ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യമാണ്.

അതല്ല എങ്കിൽ ഒരു ഗ്രാനൈറ്റ് പീസോ മറ്റോ വെച്ച് കൃത്യമായി നിരപ്പാക്കി ഇറങ്ങാൻ എളുപ്പത്തിൽ സെറ്റ് ചെയ്തു നൽകുകയും ചെയ്യാം.

ബാത്റൂമിലേക്ക് ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ മാറ്റ് ഫിനിഷിൽ ഉള്ളത് തിരഞ്ഞെടുക്കുന്നതാണ് പ്രായമായവർക്ക് കൂടുതൽ സഹായകരമാവുക.

കൂടാതെ ഒരു ഫ്ലോർ മാറ്റ് ഉപയോഗിച്ച് വെറ്റ് ഏരിയ തൊട്ട് ഡ്രൈ ഏരിയ വരെ വിരിച്ചു നൽകാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി ഒരേ നിരപ്പിൽ ബാലൻസ് തെറ്റാതെ പോകാൻ പ്രായമായവർക്ക് സാധിക്കും.

ഹാൻഡിലുകൾ ഉപയോഗപ്പെടുത്താം

കുളിക്കാനായി നിൽക്കുന്ന ഭാഗത്തിന് ഓപ്പോസിറ്റ് ഡയറക്ഷനിൽ ആയി ചെറിയ രീതിയിലുള്ള ഹാൻഡിലുകൾ ഫിറ്റ്‌ ചെയ്ത് നൽകാവുന്നതാണ്. മിനിമം 3 അടി വലിപ്പത്തിൽ ഹാൻഡിലുകൾ നൽകുകയാണെങ്കിൽ കൂടുതൽ നല്ലത്. ഒരു ഹാൻഡിൽ കുറച്ച് ഹൈറ്റിൽ ആയി സജ്ജീകരിച്ച് നൽകാവുന്നതാണ്. ഇതേ രീതിയിൽ ടോയ്ലറ്റിനോട് ചേർന്നും ഒരു ഹാൻഡിൽ നൽകാവുന്നതാണ്.

ഏകദേശം 15 സെന്റീമീറ്റർ അകലത്തിലായി പെട്ടന്ന് പിടിച്ച് എഴുന്നേൽക്കാൻ പറ്റുന്ന രീതിയിൽ ഇത് സെറ്റ് ചെയ്ത് നൽകുന്നതാണ് നല്ലത്. ഇവയുടെ നീളം രണ്ട് അടിയെങ്കിലും ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ക്ലോസെറ്റിനോട് ചേർന്ന് നൽകുന്ന ഹാൻഡിൽ ഒരു സ്ട്രൈറ്റ് റാഡ് രീതിയിലും നൽകാവുന്നതാണ്. ഇവയ്ക്ക് കൂടുതൽ ബലം ലഭിക്കുന്നതിനു വേണ്ടി ഇതിൽ ഒരു ബോൾട്ട് കൂടി നൽകുന്നതാണ് കൂടുതൽ നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി കുറച്ച് അധികം ഭാരം അതിലേക്ക് താങ്ങിയാലും പ്രശ്നങ്ങൾ വരാനുള്ള സാധ്യത കുറവാണ്. സിംഗിൾ ഹാൻഡിലുകൾ ഉപയോഗിക്കുന്നതിന് പകരമായി’ യു ‘ടൈപ്പ് ഹാൻഡിലുകൾ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്.

ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ

പ്രായമായ ആളുകൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടി ബാത്ത്റൂമിലേക്ക് ക്ലോസെറ്റ് തിരഞ്ഞെടുക്കുമ്പോൾ മിനിമം 70 മുതൽ 80 സെന്റീമീറ്റർ അളവിലെങ്കിലും തിരഞ്ഞെടുക്കണം. അങ്ങിനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ അവർക്ക് ക്ലോസറ്റിൽ ഇരിക്കാനും, എണീക്കാനും സാധിക്കും. കൂടാതെ വെറ്റ് ഏരിയ,ഡ്രൈ ഏരിയ എന്നിവ തമ്മിൽ ഒരു കർട്ടൻ ഉപയോഗിച്ചോ അതല്ല എങ്കിൽ ഒരു ഗ്ലാസ് പാർട്ടീഷൻ ഉപയോഗിച്ചോ സെപ്പറേറ്റ് ചെയ്ത് നൽകുന്നതാണ് കൂടുതൽ നല്ലത്.

ഇത്രയും കാര്യങ്ങൾ ചെയ്യുന്നതുവഴി പ്രായമായ ആളുകൾക്ക് സുരക്ഷിതമായ രീതിയിൽ ബാത്റൂം ഉപയോഗപ്പെടുത്താൻ സാധിക്കും.