1500 കിലോ പ്ലാസ്റ്റിക്, പത്ത് ദിവസം: ഒരു ഉഷാർ വീട് റെഡി!!

പ്രകൃതിയുടെ നാശം ഓരോ ദിവസം പോകുന്തോറും കൂടി വരികയാണ്. അമിതമായ വനനശീകരണം, അമിതമായ ഹരിതഗൃഹ വാതകങ്ങളുടെ പുറപ്പെടുവിക്കൽ, പരമ്പരാഗത ഊർജ്ജ സ്രോതസുകളോട് ഉള്ള അമിതമായ ആശ്രയം തുടങ്ങി ഇതിനായുള്ള കാരണം അനവധിയാണ്.

ഇതിൽ ഒട്ടും ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക് എന്നു പറയുന്നത്. അത് സാധാ കളറുകളും ബോട്ടിലുകളിലും തുടങ്ങി വലിയ വലിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളുടെ രൂപത്തിൽ വരെ പ്രകൃതി ദുരന്തത്തിന് കാരണമാകുന്നു.

ഉപയോഗത്തിന് ശേഷം ഇവ മണ്ണിൽ അലിഞ്ഞു പോകുന്നില്ല എന്നുള്ളതാണ് ഇതിലെ ഏറ്റവും നാശകരമായ വസ്തുത. ഇവ റീസൈക്കിൾ ചെയ്യുകയും പുനരുപയോഗം ചെയ്യുകയും ചെയ്യുക എന്നതു മാത്രമാണ് പ്രതിവിധി. ഇതിലേക്ക്  അനന്തമായ ഒരു ചുവടുവെപ്പ് 2020 ഇൽ നടന്നു:

കർണാടകയിലെ പ്ലാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ മുഴുവനായി പ്ലാസ്റ്റിക് പുനരുപയോഗം ചെയ്ത് കൊണ്ട് ഒരു വീട് തന്നെ തീർത്തു എന്നതാണ് ഇത്.

പ്ലാസ്റ്റിക് കൊണ്ട് മാത്രം ഒരു വീട് ഉണ്ടാക്കുന്നത് സാധ്യമാണോ???  

സാധ്യമാണ് എന്ന് കാണിച്ചു തരുകയാണ് റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാത്രം ഉപയോഗിച്ച് മംഗലാപുരത്തെ  പച്ചനഡി എന്ന സ്‌ഥലത് പണിത ഈ പരിസ്ഥിതി സൗഹൃദ വീട്. 

1500 കിലോ പ്ലാസ്റ്റിക് ആണ് ഈ വീട് നിർമിക്കാനായി ഉപയോഗിച്ചത്. ഇതിനായി എടുത്തോ? വെറും പത്ത് ദിവസം!!! അതുകൊണ്ട് നിർമ്മാണം പൂർത്തിയായി.

സൗകര്യങ്ങൾ

350 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീടിന് എന്നാൽ ചിലവ് വെറും നാല് ലക്ഷം രൂപ.

കിടപ്പുമുറിക്ക് പുറമെ അടുക്കള, സ്റ്റോറേജ് റൂം, ബാത്റൂം എന്നിവയെല്ലാം അടങ്ങുന്നതാണ് ഈ വീട്ടിലെ സൗകര്യം.

നിർമാണ രീതി

ഫൗണ്ടേഷൻ കെട്ടാനായി  സിമൻറ് ഉപയോഗിച്ചിട്ടുണ്ട്. അതുപോലെതന്നെ മേൽക്കൂരയിൽ സ്റ്റീലും.

എന്നാൽ ഭിത്തിയും നിർമ്മിച്ചിരിക്കുന്നതും  മേൽക്കൂര പാകിയിരിക്കുന്നതും പൂർണമായും പ്ലാസ്റ്റിക് ഉപയോഗിച്ചാണ്.

സംസ്കരിച്ച പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് തയ്യാറാക്കിയ 60 പാനലുകളാണ് ൽ വീടിനായി ഉപയോഗിച്ചത്. അതിൽ ഓരോ പാനലും 25 കിലോ പ്ലാസ്റ്റിക് കൊണ്ടാണ് തയ്യാറാക്കിയത്. 

ഇങ്ങനെ ഉണ്ടാക്കിയ ഓരോ പാനലും  നിർമ്മാണതിനുള്ള ഉറപ്പും ഗുണമേന്മയും പരീക്ഷിച്ചറിഞ്ഞതിന് ശേഷമാണ് ഉപയോഗിച്ചിരിക്കുന്നത്. ചെലവ് കുറവാണെന്നു മാത്രമല്ല പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെയാണ് ഈ വീടിൻറെ നിർമ്മാണം എന്നതും ശ്രദ്ധേയമാണ്.

പ്ലാസ്റ്റിക് ഫോർ ചേഞ്ച് ഇന്ത്യ ഫൗണ്ടേഷൻ

കുറഞ്ഞ ബജറ്റിൽ രണ്ടുവർഷംകൊണ്ട് ഇത്തരം 100 വീടുകൾ നിർമ്മിച്ച് നൽകാനുള്ള പദ്ധതിയുടെ ആദ്യ പടി എന്ന നിലയ്ക്കാണ് ഈ വീടിന്റെ നിർമ്മാണം.

ഇപ്പോൾ 4.5 ലക്ഷം രൂപ ചിലവായ്‌ത ഇനി 

മൂന്നര ലക്ഷമാക്കി ചുരുക്കാനുള്ള ശ്രമങ്ങളും കൂടെ നടക്കുന്നു.

കാലാവസ്ഥ മാറ്റത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്ന പ്രധാന വില്ലനാണ് പ്ലാസ്റ്റിക്. എത്ര നിരോധനത്തിന് വിധേയമാക്കിയാൽ ഉം അത് പല മാർഗ്ഗങ്ങളിലൂടെ നമ്മുടെയെല്ലാം ജീവിതത്തിലേക്ക് എത്തും. 

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും, അവ കൊണ്ടുള്ള മാലിന്യങ്ങൾ നേരായ രീതിയിൽ സംസ്കരിക്കാനുള്ള ഉത്തമ വഴികളിൽ ഒന്നു തന്നെയാണ് ഇത് എന്ന് നമുക്ക് തർക്കമില്ലാതെ പറയാം.