കൊല്ലം ജില്ലയിൽ പുനലൂരിനടുത്ത് ചക്കുവരയ്ക്കൽ എന്ന സ്ഥലത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്. തെക്കുവശത്തേക്ക് രണ്ടുതട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് വീടുപണിതത്. 20 സെന്റ് പ്ലോട്ടിൽ 2225 ചതുരശ്രയടിയാണ് വിസ്തീർണം.

ഭിത്തിയുടെ നിർമ്മാണത്തിന് വെട്ടുകല്ലാണ് ഉപയോഗിച്ചത്. മേൽക്കൂര കോൺക്രീറ്റ് വാർക്കാതെ ട്രസ് വർക്ക് ചെയ്ത് ഷിംഗിൾസ് വിരിച്ചു. ഇതിനാൽ ചൂട് താരതമ്യേന കുറവാണ്.

കാർപോർച്ചിന്റെ പില്ലറുകളിൽ നാച്വറൽ ക്ലാഡിങ് സ്റ്റോൺ പതിപ്പിച്ച് ഹൈലൈറ്റ് ചെയ്തു. മുറ്റത്തും നാച്വറൽ സ്‌റ്റോണും പുല്ലും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് പ്രധാനമായും ഒരുക്കിയത്. ഇതിൽ സിറ്റ്ഔട്ട്, ലിവിങ്, ഒരു ബെഡ്റൂം എന്നിവ ഒരു ലെവലിലും ഡൈനിങ്, രണ്ട് കിടപ്പുമുറികൾ, കിച്ചൻ എന്നിവ അടുത്ത ലെവലിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചിരിക്കുന്നത്.

ലളിതമായാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. വിശാലതയ്ക്കും വെന്റിലേഷനും പ്രാധാന്യം നൽകിയിട്ടുണ്ട്. ന്യൂട്രൽ നിറങ്ങളാണ് അകത്ത് നിറയുന്നത്. ലളിതമായ സ്വീകരണമുറി. മിനിമൽ ഫർണിച്ചർ മാത്രമേ ഇവിടെ നൽകിയിട്ടുള്ളൂ. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലായി ഒരു പാഷ്യോ നൽകി. ഇവിടെ സ്‌കൈലൈറ്റ് ക്രമീകരിച്ച് പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു.

വിശാലമായാണ് ഡൈനിങ് ഏരിയ. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം സ്റ്റഡിഏരിയയും ക്രോക്കറി ഷെൽഫും ക്രമീകരിച്ചു. പ്ലൈവുഡ് – ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിനു ഗ്രാനൈറ്റാണ് വിരിച്ചത്. സമീപം ഒരു വർക് ഏരിയയും നൽകിയിട്ടുണ്ട്.

മൂന്ന് കിടപ്പുമുറികളിലും അത്യവശ്യം സൗകര്യങ്ങൾ മാത്രമാണ് നൽകിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചു. ചുരുക്കത്തിൽ പ്ലോട്ടിനനുസൃതമായ രൂപകൽപ്പനയും സ്ഥലഉപയുക്തത ലഭിക്കുന്ന അകത്തളങ്ങളുമാണ് ഈ വീടിന്റെ സവിശേഷത.

Location- Chakkuvarakkal, Kollam

Plot- 20 cents

Area- 2225 SFT

Owner- Vinod Varghese

Architect- Jerlin Mathews

JJ Architects, Adoor

Mob- 8086805698