ആകെ 5 സെന്റ് സ്‌ഥലം, അതും L-ഷെയ്പ്പിൽ. എന്ത് ചെയ്യും???

𝟭𝟲𝟱𝟬 SQ.FT | 𝟑𝟎 𝐋𝐚𝐤𝐡𝐬 |  𝟱 𝐂𝐞𝐧𝐭   

L ഷേപ്പിലുള്ള സ്‌ഥലത്ത്‌ ബുദ്ധിപരമായി തീർത്ത ഒരു മാളികയുടെ വിശേഷങ്ങൾ.

മോഡേൺ കന്റെംപ്രറി ശൈലിയിലാണ് വീട്. നാലു സെന്റിലാണ് 1650 ചതുരശ്രയടിയുള്ള വീടിരിക്കുന്നത്. ബാക്കി ഒരു സെന്റ് ലാൻഡ്സ്കേപ്പിനായി മാറ്റിവച്ചു. 

കിഴക്കോട്ട് ദർശനമായാണ് വീട്. പ്ലോട്ടിന്റെ വടക്കുഭാഗത്താണ്‌ റോഡ്. ഈ രണ്ടു ദിശയിലേക്കും കാഴ്ച ലഭിക്കുംവിധമാണ് വീടിന്റെ ഡിസൈൻ. ചെങ്കല്ല് വെട്ടി മിനുക്കിയെടുത്ത ക്ലാഡിങ് ടൈലുകളാണ് പുറംഭിത്തികൾക്ക് മനോഹാരിത പകരുന്നത്. കാറ്റും വെളിച്ചവും കാഴ്ചയും ലഭിക്കാൻ കോർണർ വിൻഡോകൾ എലിവേഷനിൽ നൽകി.

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു. ക്രോസ് വെന്റിലേഷൻ നൽകിയിരിക്കുന്ന അകത്തളങ്ങളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. 

ഫർണിച്ചർ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. 

വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഫ്ലോറിങ് മെറ്റീരിയൽ. ചിലയിടങ്ങളിൽ വുഡൻ ഫിനിഷ്ഡ് ടൈലുകളും വിരിച്ചു.

ലിവിങ് ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. 

നാച്ചുറൽ ലൈറ്റിംഗിന് സഹായിക്കുന്ന വെർട്ടിക്കൽ പർഗോളകൾ എലിവേഷനിൽ നൽകി. ഇതിൽ ഗ്ലാസ് ബ്രിക്കുകൾ ഉപയോഗിച്ചു.

ഗോവണിയുടെ ഡിസൈൻ കണ്ണുടക്കുന്നതാണ്. ആദ്യ ലാൻഡിങ്ങിൽ കൈവരികൾക്ക് പകരം സ്റ്റീൽ റോപ്പുകൾ നൽകി. ഗോവണിയുടെ അടുത്ത ലാൻഡിങ്ങിൽ ടഫൻഡ് ഗ്ലാസും സ്റ്റീൽ കൈവരികളും തുടരുന്നുമുണ്ട്

ഗോവണിയുടെ സമീപം ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകിയിരിക്കുന്നു. കിടപ്പുമുറികളിൽ മാത്രം മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി.

മൾട്ടിവുഡിൽ ഓട്ടോ പെയിന്റ് ഫിനിഷിലാണ് അടുക്കളയുടെ ഡിസൈൻ. 

ബാൽക്കണിയിലും വുഡൻ ഫിനിഷുള്ള ടൈലുകൾ നൽകിയിട്ടുണ്ട്. ടഫൻഡ് ഗ്ലാസ് കൊണ്ടാണ് കൈവരികൾ. ഇവിടെ പ്ലാന്റർ ബോക്സുകൾ നൽകി.

സ്ട്രക്ച്ചറിന് 30 ലക്ഷവും ഇന്റീരിയറിനും ലാൻഡ്സ്കേപ്പിങ്ങിനും മൂന്ന് ലക്ഷവും അടക്കം 33 ലക്ഷത്തിനു വീട് റെഡിയായി.

Location- Meenchantha, Calicut

Area- 1650 SFT

Plot- 5 cent

Owner- Prabeesh

Construction, Design- Sajeendran Kommeri

Blue Pearl Architect, Calicut

Mob- 9388338833

Content Courtesy: Fb group