എഞ്ചിനീയർ/ആർക്കിടെക്ട്ടിന്റെ മേൽനോട്ടം ഇല്ലെങ്കിൽ ഇവ ശ്രദ്ധിക്കാം

എഞ്ചിനീയർ അല്ലെങ്കിൽ ആർക്കിടെക്ട്ടിന്റെ മേൽനോട്ടം ഇല്ലെങ്കിൽ, വീട് പണി നടക്കുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു ടിപ്സ്.

ഇതിൽ പറയുന്ന എല്ലാം നിർബന്ധമായും ചെയ്യേണ്ടവയല്ല പക്ഷെ ഒന്ന് ശ്രദ്ധിച്ചാൽ പിന്നീട് ഒരു അധികപ്പണി ഒഴിവാക്കാം.

മേൽനോട്ടം ഇല്ലെങ്കിൽ ഇവ ശ്രദ്ധിക്കാം

 • വാട്ടർ ഹീറ്റർ ഇപ്പോൾ വയ്ക്കുന്നില്ലെങ്കിൽ കൂടി വാട്ടർ പൈപ്പ് ലൈൻ ഇടുന്ന സമയത്ത് ഹോട് വാട്ടറിന്റെ പൈപ്പിങ് കൂടി ചെയ്തു വച്ചാൽ പിന്നീട് ഉപകാരപ്രദമാകും.
 • ബാത്‌റൂമിൽ ടൈൽസ് എപ്പോഴും ആന്റി സ്കിഡ് ആണ് നല്ലത്. പ്രത്യേകിച്ചും പ്രായമായവർ ഉപയോഗിക്കുന്നവ. Wet ഏരിയ വരുന്നിടത്തൊക്കെ ഇതാണ് ഏറ്റവും നല്ലത്
 • ബാത്‌റൂമിൽ ടൈൽസ് ഇടുന്ന സമയത്ത് ഷവറിന് താഴെ കാൽ ഉരച്ചു കഴുകുന്നതിന് rough ഫിനിഷിങ് ഉള്ള ഒരു ടൈൽ ഇടാം. ഇതു എല്ലാ സെറാമിക് ഷോപ്പിലും ഉണ്ട്.
 • കിച്ചനിന്റെ ഭിത്തി കെട്ട് കഴിയുമ്പോഴേ അതിലെ arrangements നെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. ഫ്രിഡ്ജ് , ഗ്രൈൻഡർ, ഓവൻ, കുക്കിംഗ്‌ റേഞ്ച് , വാട്ടർ പ്യൂരിഫൈർ എല്ലാത്തിന്റെയും പൊസിഷൻ തീരുമാനിച്ചു പ്രത്യേകം ഇലക്ട്രിക്കൽ പോയ്ന്റ്സ് കൊടുക്കെണം. പിന്നീട് എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കാൻ ഇടയാവരുത്.
 • വീടിനു ചുറ്റും 1m വീതിക്കു കോൺക്രീറ്റ് ചെയ്താൽ മഴ പെയ്യുമ്പോൾ പുറത്തെ ഭിത്തി ഒക്കെ ചെളിയാവുന്നത് ഒഴിവാക്കാം. മുറ്റത്തേക്ക് ചെറിയ സ്ലോപ്പ് കൊടുത്ത് വേണം ഫിനിഷ് ചെയ്യാൻ.
 • മുറിയിലെ പുറത്തെ ഭിത്തിയിലൊക്കെ air ഹോൾസ് ഇടുന്നതു 3″ or 4″ പൈപ്പ് മുറിച്ചു വച്ചിട്ട് പുറത്തെ സൈഡ് നെറ്റ് ക്യാപ് ഇട്ടു അടച്ചാൽ പല്ലി, പാറ്റ ഒക്കെ അകത്തു കയറാതിരിക്കും.
 • *മുറ്റത്തെ ഇന്റർലോക്ക് ഒരു മഴക്കാലത്തിനു ശേഷം ഇട്ടാൽ നല്ലതാണ്. കാരണം മണ്ണൊക്കെ നല്ല പോലെ ഉറയ്ക്കും പിന്നീട് settlement ഉണ്ടാവുകയില്ല.
 • എല്ലാ റൂമിലും ചെറിയ കോർണിഷ് ഡിസൈൻ (ഭിത്തിയുടെയും തട്ടിന്റെയും ജോയിന്റിൽ ) കൊടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ എയർ ഹോൾസ് ന്റെ സ്ഥാനം ഒരു കട്ടക്ക് താഴെ ആക്കണം. AC വയ്ക്കുന്നുണ്ടെങ്കിൽ എയർ ഹോൾ ഒഴിവാക്കാം.
 • വാഷിംഗ്‌ മെഷീനിന്റെ ലൊക്കേഷൻ ഫൈനൽ ആക്കിയിട്ടു ഒരു പവർ സോക്കറ്റും ഡ്രൈനേജ് പൈപ്പും കൊടുക്കെണം. ഭിത്തിയൊക്കെ തേക്കുന്നതിന് മുമ്പെങ്കിൽ വീണ്ടും കുത്തി പൊട്ടിക്കുന്നത് ഒഴിവാക്കാം.
 • കാർപോർച്ചിന് അടുത്ത് ഒരു ടാപ്പും പവർ സോക്കറ്റും കൊടുത്താൽ പവർ വാഷ് ഉപയോഗിച്ചു വണ്ടി കഴുകുന്നതിനു സൗകര്യമാകും.
 • ഹാങ്ങിങ് ചെടിച്ചട്ടി ഇഷ്ടമുള്ളവർ സൺഷെഡ് വർക്കുമ്പോൾ ഹൂക്സ് ഇടാൻ ഓർക്കണം.
 • വീടിനു പുറത്തേക്കു ഒരു ഇലക്ട്രിക് എക്സ്റ്റൻഷൻ എടുക്കാനുള്ള ഓപ്ഷൻ കൊടുക്കണം. ഇതു വീടിനു വെളിയിലുള്ള ഒരു ബാത്‌റൂമിനോ പൂന്തോട്ടം ചെയ്യുമ്പോഴോ ആവശ്യമായി വന്നേക്കാം.
 • ബാത്‌റൂമിലും കിച്ചനിലും exhaust ഫാൻ ഉറപ്പായിട്ടും കൊടുക്കെണം. ഓട്ടോമാറ്റിക് ടൈപ്പ് ആണെങ്കിൽ ഉപയോഗിക്കാത്തപ്പോൾ പുറത്തെ ഷട്ടർ അടഞ്ഞു തന്നെ കിടന്നോളും.
 • TV യുടെ പൊസിഷനിൽ നിന്നും 2″ pipe ന്റെ ഒരു സ്ലീവ് receiver ടേബിളിന്റെ പുറകിൽ വരെ ഇട്ടു വച്ചാൽ TV യിലേക്കുള്ള കേബിൾ എല്ലാം അതു വഴി ആക്കാം. TV യുടെ അടിയിൽ കേബിൾ തൂങ്ങി കിടക്കുന്നതു ഒഴിവാക്കാം.

എഞ്ചിനീയർ അല്ലെങ്കിൽ ആർക്കിടെക്ട്ടിന്റെ മേൽനോട്ടം ഇല്ലെങ്കിൽ ഇവ ശ്രദ്ധിക്കുക.മേൽനോട്ടം ഉണ്ടെങ്കിലും നമ്മുടെ കണ്ണ് പോലെ ഒരു കണ്ണും എത്തുകയില്ല.അതിനാൽ വീട് പണിയുമ്പോൾ നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളെ പോലെ ഉത്തരവാതിഥ്യങ്ങൾ എടുക്കുന്ന ആരുടെയെങ്കിലും ശ്രദ്ധയും മേൽനോട്ടവും നല്ലതാണ്

courtesy : fb group

വീടിനകത്തെ ചൂട് കുറക്കാൻ വഴിയെന്ത്?