വീട് പണിയുമ്പോൾ ഒഴിവാക്കേണ്ട പണികൾ.

വീടു പണി കഴിഞ്ഞപ്പോൾ ഒഴിവാക്കേണ്ട പണികൾ എന്ന് തോന്നിയ കാര്യങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കാം. വീട് നിർമ്മിച്ച നിരവധി ഉടമസ്ഥരുടെ അനുഭവങ്ങളിൽ നിന്ന് കണ്ടെത്തിയാണ് ഇവ. അതുകൊണ്ടുതന്നെ ഇനി ഒരു വീട് പണിയുന്ന ഒരാൾക്ക് വളരെ അധികം ഉപകാരപ്പെടും ഈ വിവരങ്ങൾ.

ഒഴിവാക്കേണ്ട പണികൾ

  • നീളൻ വരാന്ത-

ആദ്യമൊക്കെ നല്ലതായി തോന്നും. പിന്നീട് ഒരു ഉപയോഗോം ഇല്ലാതെ ക്ലീനിങ്ങിന് പോലും ബുദ്ധിമുട്ടായി അങ്ങനെ കിടക്കും.

  • ജനാലകൾ


കാറ്റും വെളിച്ചവും കയറും എന്ന് പറഞ്ഞ് എല്ലാ ഭിത്തികളിലും 3-4 ജനലുകൾ വയ്ക്കും. എന്നാൽ ഒരെണ്ണം പോലും തുറന്നിടില്ല. കർട്ടൻ ഒക്കെ ഇട്ട് മൂടി വയ്ക്കും

  • വാതിൽ

അടുക്കളയിൽ നിന്നും ഡൈനിങ്ങ് ലേക്ക് പ്രവേശിക്കുന്ന ഡോർ. ഇന്നേ വരെ ആ ഡോർ ഒരു വീട്ടിലും അടഞ്ഞ് കിടക്കുന്നത് കണ്ടിട്ടില്ല.

  • സ്റ്റെയർ, സ്റ്റെയർ റൂം

എല്ലാ ആവശ്യങ്ങൾക്ക് അനുസരിച്ച് ഒറ്റ നില ആയി വീട് വച്ച പലരും ഭാവിയിൽ ആവശ്യം വരും എന്ന് പറഞ്ഞ് വീടിനുള്ളിൽ സ്റ്റെയർ, സ്റ്റെയർ റൂം പണിത് പലയിടത്തും ഇത് വെറുതെ കിടക്കുന്നതാണ് കാണാറ്.

  • കാർ പോർച് –


ഭാവിയിൽ വാങ്ങുന്ന കാറിന് വേണ്ടി ഇപ്പോഴേ കാർ പോർച് കെട്ടും. വാങ്ങുന്ന കാർ ഈ കാർ പോർച്ചിൽ കൊള്ളാത്ത അളവും ആകാറുണ്ട്.
പിന്നെ അത് വിറക് സൂക്ഷിക്കാനും തുണി ഉണക്കാനും പട്ടിക്കൂട് ഇല്ലാത്ത വീട്ടിൽ പട്ടിയെ കെട്ടിയിടാനും ഒക്കെയായി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും.

  • പൂന്തോട്ടം-


വീടിൻ്റെ പാലുകാച്ച് സമയത്ത് നല്ല Costly ചെടികൾ ഒക്കെ വാങ്ങി തോട്ടം ഉണ്ടാക്കും. ആ ചെടിയുടെയും പൂക്കളുടെയും പുതുമ തീരുന്ന വരെ പരിപാലിക്കും പിന്നെ എല്ലാം വേസ്റ്റ് .(നല്ലപോലെ നോക്കുന്നവരും ഉണ്ട്)

  • അരകല്ല് –

കറൻ്റ് പോയാൽ പോലും കല്ലിൽ അരയ്ക്കാത്ത വീടുകൾ ഉണ്ട്. ഈ ഒരു സാധനത്തിനു വേണ്ടി പ്രത്യേകം വർക്ക്‌ ഏരിയയിൽ സ്ഥലവും ഒഴിച്ച് ഇടാറുണ്ട്. അടുത്തായി വെള്ളത്തിന്റെ ഒരു ടാപ്പും. ചുരുക്കി പറഞ്ഞാൽ എല്ലാം വേസ്റ്റ്.

  • വിസിറ്റിംഗ് ഹാളിലെ Tv യൂണിറ്റ്

എത്ര ഭംഗിയുള്ള ഡൈനിങ്ങ് ടേബിളും മുറിയും ഉണ്ടെന്ന് പറഞ്ഞാലും നമ്മൾ ഭൂരിഭാഗം മലയാളികളും TV കണ്ട് കൊണ്ടേ ഭക്ഷണം കഴിക്കൂ. Tv വിസിറ്റിംഗ് ഹാളിൽ ആണേൽ നമ്മൾ ഭക്ഷണം എടുത്ത് അവിടെ പോയിരുന്ന് കഴിക്കും

വിവിധ തരം ഫൗണ്ടേഷനുകളും അവയുടെ പ്രതേകതകളും

  • കിച്ചൻ ക്യാബിനറ്റ് –

താഴെ ഭാഗത്ത് അടിക്കുന്ന ക്യാബിനട്ടിൽ അധികം എടുക്കാത്ത സാധനങ്ങൾ ആവും വയ്ക്കുക. വച്ച സാധനങ്ങൾ മറന്നും പോവും പാറ്റകൾ കൂടുതലും അവിടെ ഒളിച്ചിരിക്കും

  • ഇന്ത്യൻ ക്ലോസേറ്റ് –

കോമൺ ബാത്‌റൂമിൽ എങ്കിലും ഒരു ഇന്ത്യൻ ക്ലോസേറ്റ് വയ്ക്കാൻ മറക്കുന്നു പലരും. എല്ലാ ബാത്‌റൂമിലും യൂറോപ്യൻ ക്ലോസേറ്റ് ആണ് എല്ലാരും വയ്ക്കുക. അത് കൊണ്ട് തന്നെ ഇപ്പോ ആർക്കും കുനിയാനും വയ്യ ഇരിക്കാനും വയ്യ.

  • ബെഡ്‌റൂമിലെ ബർത്ത്-

എന്നോ ഉപയോഗിച്ച അല്ലേൽ ഇനി ഭാവിയിൽ ഉപയോഗിക്കാൻ സാധ്യത ഉള്ള 2-3 പെട്ടിയോ കാർട്ടൂൺ ബോക്സോ വയ്ക്കുവാൻ ആ ബെർത്തിൻ്റെ ആവശ്യം ഉണ്ടോ. പൊടി പിടിച്ച് അങ്ങനെ കിടക്കും. വർഷത്തിൽ ഒരിക്കൽ പോലും ആ പൊടി അടിച്ച് വൃത്തിയാക്കാൻ പലർക്കും പറ്റാറില്ല

  • ഓട് ഒട്ടിക്കുന്നത്-

നല്ല വാർത്ത വീട്ടിലും ഭംഗിക്ക്‌ വേണ്ടി എവിടേലും ഒന്ന് ചരിച്ച് വാർത്ത് ഓട് ഇടും. മഴ പെയ്യുന്ന വരെ നല്ല ഭംഗിയാണ്. പിന്നെ അത് പായലും പിടിച്ച് കിടക്കും. ആ ഇത്തിരി ഭംഗിക്ക് വച്ച ഇടം മാത്രം ആവും പിന്നെ ആ വീടിൻ്റെ ഭംഗി കളയുന്നത്.

  • ഡോറിന്റെ ലോക്ക് –

കൊച്ച് കുട്ടികൾ ഉള്ള/ഉണ്ടാകാൻ സാധ്യത ഉള്ള വീടുകളിൽ എല്ലാ ഡോറിന്റെ ലോക്ക് എപ്പോഴും ഹാൻഡിൽ ലോക്ക് തന്നെ വെക്കുക. കൊളത്തോ, സാക്ഷയോ പോലത്തെ ഒരു ലോക്കും വയ്ക്കരുത്. കുട്ടികൾ കളിക്കുന്നതിൻ്റെ ഇടക്ക് നമ്മളെ അകത്തോ പുറത്തോ ഇട്ട് പൂട്ടാനുള്ള സാധ്യതയുണ്ട്.

  • വേസ്റ്റ് ഡിസ്പോസൽ –

വലിയ വീട് വച്ചാലും ഫുഡ്‌ വേസ്റ്റ് മറ്റ് വേസ്റ്റുകളും കളയുവാൻ ഉള്ള പ്രത്യേക സ്ഥലം കരുതുക . അപ്പുറത്തെ പറമ്പോ റോഡോ ഇതിനായി ഒരിക്കലും ഉപയോഗിക്കരുത്.

courtesy : fb group