വീടുപണിക്ക് ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കണം!! എന്തൊക്കെ???

നമ്മുടെ എല്ലാം ജീവിതത്തിലെ ഒരു  സ്വപ്നമാണ് വീട്. അങ്ങനെയുള്ള വീടിൻറെ നിർമ്മാണം നമ്മളിൽ അധികം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രമായിരിക്കും സംഭവിക്കുക. അതിനാൽ തന്നെ ഏറ്റവും അധികം ശ്രദ്ധയും ചിന്തയും വേണ്ട ഒരു കാര്യമാണിത്

ഇന്ന് ഒരുമാതിരി എല്ലാവരും തന്നെ വീട് നിർമ്മാണം കോൺട്രാക്ടറുകളെ ഏൽപ്പിച്ചാണ് ചെയ്യിപ്പിക്കുന്നത്. ഒന്നുകിൽ പല ഘട്ടങ്ങൾക്ക് വിവിധ കോൺട്രാക്ടറായോ അല്ലെങ്കിൽ മുഴുവൻ പണിയും ഒരു കോൺട്രാക്ടറെ തന്നെ നിക്ഷിപ്തമാക്കിയോ നാം ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനവധിയാണ്.

വിചാരിച്ചപോലെ പണി നടക്കാതിരിക്കുകയും, ഉദ്ദേശിച്ച ഫിനിഷിംഗ് കിട്ടാതെ വരികയും തുടങ്ങി സ്ട്രകച്ചറൽ ബലക്ഷയം വരെ വരാവുന്ന പ്രശ്നങ്ങൾ അനവധിയാണ്. കോൺട്രാക്ട് ഏൽപ്പിച്ച ശേഷം അനാവശ്യമായ പല തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും വഴി വെക്കുകയും ചെയ്യാം. ഇതിനാൽ വീടിന്റെ പണി കൊണ്ടട്രാക്റ്റ് കൊടുക്കുമ്പോൾ എഗ്രിമെന്റ് ൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം എന്ന് ഇവിടെ വിവരിക്കുന്നു.

കോൺട്രാക്ട് ഒപ്പിടും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ആദ്യമായി വ്യക്തമായ ഒരു കോൺട്രാക്ട് ഉണ്ടായിരിക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ടത്.
  • വീടുപണിക്ക് ലേബർ കോൺട്രാക്ട് ഒപ്പിടുമ്പോൾ  പെയ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി വ്യക്തമായി  എഗ്രിമെൻറ്ൽ കാണിച്ചിരിക്കണം . 
  • താങ്കളുടെ എഗ്രിമെൻറ് ഐറ്റം വൈസ് (item wise) ആണോ അതോ  ലംസം (lupain) വൈസ് ആണോ എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കണം. 

ഐറ്റം വൈസ് എന്നുപറഞ്ഞാൽ  ഓരോ തരം വർക്കിനും പ്രത്യേകം പ്രത്യേകം റേറ്റ്  കാണിച്ചിരിക്കും എന്നാണ് അർത്ഥം. അങ്ങനെ തരംതിരിച്ച് ഓരോ വർക്കിൻറെയും പെയ്മെൻറ് കാര്യങ്ങളും, അഡ്വാൻസ് പെയ്മെൻറ് ഉണ്ടെങ്കിൽ അതിൻറെ കാര്യങ്ങളും വ്യക്തമായി എഗ്രിമെൻറ്റിൽ കാണിച്ചിരിക്കും. 

ലംസം വൈസ് എന്ന് പറഞ്ഞാൽ മൊത്തം വീടുപണി സ്ക്വയർ ഫീറ്റ് കണക്കിൽ ഇത്ര രൂപയ്ക്ക് തീർത്തു തന്നോളാം എന്നുള്ള രീതിയിലാണ് എഗ്രിമെൻറ് എഴുതുന്നത്. ഇതിലും പെയ്മെൻറ്റിറെതായ കാര്യങ്ങൾ കൃത്യമായിട്ട് എഴുതിയിട്ട്  ഉണ്ടായിരിക്കണം.

  • ഇൻറീരിയർ വർക്ക് ഉൾപ്പെടെ ആണ് ചെയ്തു  കിട്ടേണ്ടത് എങ്കിൽ അതിൻറെ  ഡീറ്റെയിൽഡ് ആയിട്ടുള്ള  കാര്യങ്ങളും,  അതായത്,  മെറ്റീരിയൽസ്  അതിൻറെ ക്വാളിറ്റി അല്ലെങ്കിൽ കമ്പനി വർക്ക് ഫിനിഷ് ചെയ്തു  തരുവാനുള്ള ലേബർ  റേറ്റ് ഉൾപ്പെടെ എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കണം. 
  • അതല്ല വീടുപണിയുടെ മെറ്റീരിയൽസ് എല്ലാം നമ്മൾ തന്നെ സപ്ലൈ ചെയ്യുകയാണെങ്കിൽ ലേബർ റേറ്റ്നെ   കുറച്ച് വ്യക്തമായിട്ട്  എഗ്രിമെൻറ്റിൽ കാണിച്ചിരിക്കണം. 
  • കൂടാതെ സമയ ദൈർഘ്യത്തെ പറ്റി വ്യക്തമായ കാര്യങ്ങളും എഗ്രിമെൻറ്റിൽ കാണിച്ചിരിക്കണം. എത്ര  സമയത്തിനുള്ളിൽ പണി തീർത്തു വീട്  തരാം എന്നു ഒരു ഡേറ്റ് വച്ചുള്ള പരസ്പര സമ്മതത്തോടെ ഉള്ള ഒരു തീർപ്പും ഈ  എഗ്രിമെൻറ്നുള്ളിൽ ഉൾക്കൊള്ളിച്ചിരിക്കണം. കഴിയുമെങ്കിൽ ഘട്ടംഘട്ടമായി ഉള്ള സമയദൈർഘ്യം തന്നെ എന്നെ ഉൾപ്പെടുത്താൻ ശ്രമിക്കുക