ബാത്റൂമിൽ നിന്നുള്ള പ്ലംബിങ്ങും അതിൻറെ വേസ്റ്റ് വാട്ടർ ചെല്ലുന്ന സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ് തുടങ്ങിയവയും, അവ വരെയുള്ള പൈപ്പുകളും ഏറെ പ്രധാനപ്പെട്ടതാണ് ഒരു വീടിനെ സംബന്ധിച്ചു. ഇതിലേതെങ്കിലും ഒന്നിൽ ബ്ലോക്ക് ഉണ്ടായാൽ തന്നെ ബാത്റൂമിൽ വെള്ളം കെട്ടി നിൽക്കുകയും, ദുർഗന്ധം തുടങ്ങി മറ്റു ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്യും.
ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം ശ്രദ്ധിക്കേണ്ടത്, അനാവശ്യമായ സാധനങ്ങളും, പൈപ്പിൽ ബ്ലോക്ക് സൃഷ്ടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ക്ലോസെറ്റിലും ഡ്രെയിനിലും ഇടാതിരിക്കുക എന്നുള്ളതാണ്. തുണി, പഞ്ഞി, സാനിറ്ററി പാഡുകൾ ഇവയൊന്നും ഒരു കാരണവശാലും ഇതിൽ പോകാൻ അനുവദിക്കരുത്.
ഇനി എന്തെങ്കിലും കാരണം കൊണ്ട് ബ്ലോക്ക് വരികയും തന്മൂലം ബാത്റൂമിൽ വെള്ളം കെട്ടി നിൽക്കുകയും ചെയ്താൽ, അവ മാറ്റാൻ ചെയ്യാൻ പറ്റുന്ന ചില മാർഗ്ഗങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. വായിക്കൂ:
ബാത്രറൂമിൽ വെള്ളം കെട്ടി നിന്നാൽ ചെയ്യേണ്ടത് എന്ത്?
1.
വെള്ളക്കെട്ട് ഉണ്ടെങ്കിൽ ബാത്റൂമിലെ ഗ്രീറ്റിംഗ്സിൽ നിന്നും വേസ്റ്റ് വാട്ടർ പോകുന്ന പൈപ്പിൽ എവിടെയെങ്കിലും ബ്ലോക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് കരുതേണ്ടത്.
ഇന്ന് മാർക്കറ്റിൽ ഒരുപാട് തരം ഡ്രെയിൻ റിമൂവർ കിട്ടുവാനുണ്ട്. ഈ ഡ്രെയിൻ റിമൂവർ ഗ്രീറ്റിംഗ്സ് വഴി ഒഴിച്ചു കൊടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
കുറച്ചു സമയത്തിനു ശേഷം ഇതിൻറെ കെമിക്കൽ ആക്ഷൻ മൂലം ബ്ലോക്ക് ഉണ്ടായിരുന്ന സ്ഥലത്ത് തടസ്സം ഉണ്ടാക്കുന്ന വസ്തു ദ്രവിച്ചു തുടങ്ങുകയും വെള്ളക്കെട്ട് ഒഴിവാക്കേണ്ടതുമാണ്.
2.
എന്നിട്ടും ബ്ലോക്ക് മാറിയില്ലെങ്കിൽ, ഇൻസ്പെക്ഷൻ ചേമ്പർ ഓപ്പൺ ചെയ്തു നോക്കുകയും, ആ ഇൻസ്പെക്ഷൻ ചേംബർ നന്നായിട്ട് ക്ലീൻ ചെയ്ത് എടുക്കുകയും വേണം.
എന്നിട്ട് ബാത്റൂം ഗ്രീറ്റിംഗ്സിലൂടെ ബക്കറ്റിൽ അല്ലെങ്കിൽ പൈപ്പിൽ വെള്ളമൊഴിച്ചു നോക്കുക. ഈ വെള്ളം ഇൻസ്പെക്ഷൻ ചേംബറിലേക്ക് എത്തുന്നതിൽ തടസ്സം എന്തെങ്കിലുമുണ്ടെങ്കിൽ, ഗ്രീറ്റിംഗ്സിൽ നിന്ന് ഇൻസ്പെക്ഷൻ ചേംബറിലേക്ക് വരുന്ന പൈപ്പിൽ എവിടെയോ ബ്ലോക്ക് ഉണ്ട് എന്നാണ് അർത്ഥം.
അത് മനസ്സിലായി കഴിഞ്ഞാൽ ആ ബ്ലോക്ക് മാറ്റി എടുക്കേണ്ടതാണ്. അതിനു വേണ്ടിയിട്ട് ഒരു ഫ്ളെക്സിബിൾ ഓസ് ഗ്രീറ്റിംഗ്സ് വഴി ഇൻസ്പെക്ഷൻ ചേംബറിലേക്ക് പതുക്കെ ഇറക്കി വിട്ട് ഒരു ടാപ്പ് വഴി വെള്ളം തുറന്നു വിടുകയാണെങ്കിൽ ആ ബ്ലോക്ക് മാറി കിട്ടുന്നതാണ്.
3.
ചില കാരണങ്ങളിൽ ഇൻസ്പെക്ഷൻ ചേംബറിൽ നിന്ന് പിറ്റിലേക്ക് പോകുന്ന പൈപ്പിൽ ആയിരിക്കും ബ്ലോക്ക്. അങ്ങനെ വന്നാൽ ഇൻസ്പെക്ഷൻ ചേംബർ ഓപ്പണാക്കിയതുപോലെതന്നെ പിറ്റും ഓപ്പൺ ആക്കുക. ഇവിടെയും ആദ്യം ഇൻസ്പെക്ഷൻ ചേംബർ നന്നായിട്ട് ക്ലീൻ ചെയ്തതിനുശേഷം, ആ ചേംബറിലുടെ ഒരു ഫ്ളെക്സിബിൾ ഓസ് പതുക്കെ ഇറക്കി വിടുക. ഇതിനു ശേഷം ഒരു ടാപ്പ് വഴി വെള്ളം തുറന്നു വിടുകയാണെങ്കിൽ ആ ബ്ലോക്കും മാറി കിട്ടുന്നതാണ്.