ഫ്ലോറിങ് വാർത്തകൾ: ഡബിൾ ചാർജ് ടൈൽസ്, Glazed Vitrified tiles(GVT) എന്നിവയെ പറ്റി

ഫ്ലോറിങ് മേഖലയിൽ ഇന്ന് ദിനം പ്രതിയാണ് പുതിയ പുതിയ ഉൽപ്പന്നങ്ങളും ട്രെൻഡുകളും വരുന്നത്. അങ്ങനെ ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി ഉൾപ്പെടുന്ന ചില പ്രൊഡക്ടുകളാണ് ഡബിൾ ചാർജ് ടൈൽസും, GVT ടൈൽസ് അഥവാ digital tiles എന്ന് പറയുന്നത്.

ഡബിൾ ചാർജ് ടൈൽസും, gvt ടൈൽസും, രണ്ടും വെർട്ടിഫൈഡ് ടൈൽസിൻറെ വകഭേദങ്ങൾ തന്നെയാണ്. കളർ ഫെയ്ഡ് ആകാതിരിക്കുക, കറ പിടിക്കാതിരിക്കുക  തുടങ്ങി വെർട്ടിഫൈഡ് ടൈൽസ്സിൻറെ ഗുണങ്ങൾ  ഈ ടൈലുകൾക്കും ഉണ്ട്. 

എന്നാൽ വിട്രിഫൈഡ് ടൈൽസിന്റെ പല ദോഷങ്ങളും മാറ്റിക്കൊണ്ട് പുതിയതായി രൂപകല്പന ചെയ്തതും, അതുപോലെ തന്നെ സ്വന്തമായ പ്രത്യേകതകൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവയാണ് ഇവർ രണ്ടും. ഇവയെ പറ്റി നമുക്ക് കൂടുതൽ അറിയാം:

ഡബിൾ ചാർജ് ടൈൽസ്

ഡബിൾ ചാർജ് ടൈൽസിന്റെ പ്രധാന പ്രത്യേകത എന്തെന്നാൽ എന്നാൽ പള്ളിയുടെ നിർമ്മാണ സമയത്ത് അവയിൽ ഉപയോഗിക്കുന്ന കളറുകളും അതിൻറെ ഷെയ്ഡ്കളും നല്ല ആഴത്തിൽ അതിൽ അതായത് ഏകദേശം 3mm മുതൽ 4mm വരെ ഡെപ്തിൽ പ്രസ്സ് ചെയ്തുണ്ടാക്കുന്നു എന്നതാണ്. 

ഇതിനാൽ തന്നെ ഇവയുടെ പുറത്ത് ഒരു പരിധി വരെ വലിയ പോറലുകളും മറ്റോ വീണാൽ അവ എടുത്തു കാണിക്കുകയ്യില്ല. അതുപോലെ ഒരുമാതിരി ഉള്ള അവസ്ഥയിൽ ഒന്നും ഇവയുടെ കളർ ഫെയ്ഡ് ആവുകയുമില്ല. അതിനാൽ ഹെവി ട്രാഫിക് വരുന്ന ഇടങ്ങളിൽ ഇവ ഉപയോഗത്തിന് ഉത്തമമാണ്. ആളുകളും വണ്ടികളും കൂടുന്ന മാളുകൾ പോലുള്ള പബ്ലിക് സ്പെയ്സിലും മറ്റും ഈ ടൈൽസ് ഉപയോഗിക്കാൻ അനുയോജ്യമാണ്. 

എന്നാൽ ഡബിൾ ചാർജ് ടൈൽസിൽ ലഭ്യമായഷെയ്ഡുകളുടെ ചോയ്സ് വളരെ കുറവായിരിക്കും എന്നത് മറ്റൊരു സത്യം. 

Glazed vitrified tiles

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഏറെ ഗ്ലോസി ആയ, തിളക്കമുള്ള ടൈലുകളാണ് ഇവ. 

“Glaze designs” ഇങ്ങനെയുള്ള വിട്രിഫൈഡ് ടൈൽസിന്റെ പുറത്ത് പ്രസ് ചെയ്താണ് ഇവ ഉണ്ടാക്കുന്നത്.

ഒരു ഉത്തമ ഡെക്കോർ ഐറ്റം ആയതിനാൽ തന്നെ ഒരുപാട് ഡിസൈൻസിലും ഒരുപാട്   

ഷെയ്ഡുകളിളും GVT ടൈലുകൾ ലഭ്യമാണ്. ഇങ്ങനെ പ്രിൻറ് ചെയ്ത ഡിസൈനുകൾ അവൾ ഒരു മാതിരി ഉള്ള അവസരത്തിൽ ഒന്നും അടർന്നു പോവുകയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 

എന്നാൽ അസാധാരണമായ ഗ്ലെയ്സിംഗ് ആയതുകൊണ്ടുതന്നെ ഇവയിൽ ഉണ്ടാകുന്ന ചെറിയ പോറലുകൾ പോലും എടുത്തു കാണിക്കും. 

ഹൈ കൺസെപ്റ്റ് ഡിസൈനുകൾ ഉള്ള, അല്ലെങ്കിൽ ബാക്കി ചുറ്റുമുള്ള ഇടങ്ങളിൽ നിന്ന് ഒരു ഇടത്തിനു മാത്രം അധിക ഭംഗി നൽകാൻ ഇവ അത്യുത്തമം.

വീടുകളിലും ഉപയോഗിക്കാൻ ഉത്തമമാണ്. 

എന്നാൽ ഹെവി ട്രാഫിക് വരുന്ന ഇടങ്ങളിൽ ഒരു കാരണവശാലും. കാരണം ഈ ടൈലുകളുടെ മുകളിലത്തെ ലെയറിൽ മാത്രമേ  കളർ shades ഉണ്ടാകുകയുള്ളൂ.