കുറഞ്ഞ സമയത്തിനുള്ളിൽ വീടുപണി തീര്‍ക്കാന്‍.

കുറഞ്ഞ സമയത്തിനുള്ളിൽ വീടുപണി തീര്‍ക്കാന്‍.നിർമ്മാണ മേഖലയിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് വീടുപണി തീരാൻ എടുക്കുന്ന സമയവും രണ്ടാമത്തേത് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികളുടെ വിലക്കയറ്റവും ആണ്.

ഇതിന് എന്താണ് പരിഹാരം എന്ന് അന്വേഷിക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയാണ് സ്റ്റീൽ ഫ്രെയിമിൽ സ്ട്രക്ചർ ചെയ്തെടുക്കുന്ന വീടുകൾ.

ഇത്തരം വീടുകൾക്ക് മുൻപ് നമ്മുടെ നാട്ടിൽ വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല എങ്കിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി സ്റ്റീൽ സ്ട്രക്ചർ വീടുകളുടെ പ്രാധാന്യം വർധിച്ചു തുടങ്ങി എന്നതാണ് സത്യം.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യപ്രകാരം സാധാരണ വീട് നിർമ്മിക്കുന്ന അതേ രീതിയിൽ വലിപ്പം കൂട്ടിയും കുറച്ചുമെല്ലാം ഇത്തരം വീടുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കും.

ഭാവി വീടുകളിൽ ഉപയോഗപ്പെടുത്താവുന്ന സ്റ്റീൽ ഫ്രെയിം ഉപയോഗപ്പെടുത്തിയുള്ള വീട് നിർമ്മാണ രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

കുറഞ്ഞ സമയത്തിനുള്ളിൽ വീടുപണി തീര്‍ക്കാന്‍, സ്റ്റീൽ ഫ്രെയിം മെത്തേഡ് തിരഞ്ഞെടുക്കാം.

LGSFS എന്നപേരിൽ അറിയപ്പെടുന്ന ലൈറ്റ് ഗേജ്‌ സ്റ്റീൽ ഫ്രെയിമുകൾ ഉപയോഗിച്ചാണ് സ്റ്റീൽ ഫ്രയിമിയിൽ വീടുകൾ നിർമ്മിക്കുന്നത്.

സാധാരണ വീടുകളിൽ ഭിത്തി കെട്ടാനായി ഉപയോഗപ്പെടുത്തുന്ന കട്ട, സിമന്റ്, മണൽ എന്നിവയൊന്നും തന്നെ ഈ ഒരു രീതിയിൽ ആവശ്യമായി വരുന്നില്ല എന്നതാണ് പ്രധാന വ്യത്യാസം.

സ്റ്റീൽ ഫ്രെയിമുകൾ ഉപയോഗപ്പെടുത്തി സ്ട്രക്ചർ നിർമ്മിക്കുന്നത് കൊണ്ട് തന്നെ ഇവയ്ക്ക് താരതമ്യേനെ ഭാരം കുറവായിരിക്കും. അതുകൊണ്ടു തന്നെ അടിത്തറ നിർമ്മാണത്തിന് വേണ്ടിയും വലിയ ചിലവ് വരുന്നില്ല.

ഫൗണ്ടേഷൻ നിർമ്മാണത്തിനായി കല്ല് തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. സ്റ്റീൽ ഫ്രെയിമിൽ നിർമ്മിച്ചെടുക്കുന്ന വീടുകളുടെ ഭിത്തി നിർമ്മിക്കുന്നതിനായി ഫൈബർ സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ബോർഡുകൾ ആണ് ഉപയോഗിക്കുന്നത്.

ഭിത്തിക്ക് പകരമായി നൽകിയിട്ടുള്ള സ്റ്റീൽ ഫ്രെയിമിൽ ഫൈബർ സിമന്റ് ബോർഡ് ഒട്ടിച്ച് നൽകുകയാണ് ചെയ്യുന്നത്. 12 mm തിക്ക്നെസ് ഉള്ള ഫൈബർ സിമന്റ് ബോർഡുകളാണ് സ്റ്റീൽ ഫ്രെയിം വീടുകളുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്.

രണ്ട് ബോർഡുകൾ ബന്ധിപ്പിക്കുന്നതിന് ഇടയിൽ ചെറിയ വാക്വം സ്പേസ് നൽകുന്നത് വീടിനകത്തെ ചൂട് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നതിന് കേബിളുകൾ കൊണ്ടു പോകാനും വാക്വം സ്‌പേസ് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

മേൽക്കൂര നിർമ്മിക്കാൻ

സ്റ്റീൽ ഫ്രെയിമുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളുടെ മേൽക്കൂര നിർമ്മിക്കാൻ ഡക്കിംഗ് ഷീറ്റ് നൽകി അതിനു മുകളിൽ കോൺക്രീറ്റിംഗ് ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്.

ഒരു നിലയിൽ നിർമ്മിക്കുന്ന വീടുകളിൽ മാത്രമല്ല ഈ ഒരു രീതി പരീക്ഷിക്കാൻ സാധിക്കുന്നത്. വീടിന്റെ മുകൾ ഭാഗം എടുക്കാൻ ഉദ്ദേശമുണ്ടെങ്കിൽ സാധാരണ വീടുകളിൽ നൽകുന്ന അതേ രീതിയിൽ ബോർഡുകൾ ഉപയോഗിച്ച് ആദ്യത്തെ നില നിർമ്മിച്ച ശേഷം അതിനു മുകളിൽ രണ്ടാമത്തെ നില നിർമിക്കാവുന്നതാണ്.

ഫ്ലോറിങ്ങിനായി ടൈലുകൾ ഒട്ടിക്കേണ്ടവർക്ക് അത് ഇഷ്ടനുസരണം തിരഞ്ഞെടുത്ത് ഒട്ടിച്ചു നൽകുകയോ അതല്ലെങ്കിൽ കോൺക്രീറ്റിംഗ് ഒഴിവാക്കി സിമന്റ് ബോർഡിന് മുകളിൽ ടൈൽ ഒട്ടിച്ചു നൽകുകയോചെയ്യാവുന്നതാണ്.

വീടിന്റെ രണ്ടാമത്തെ നില എടുക്കാൻ ഭാവിയിൽ ഉദ്ദേശമുണ്ടെങ്കിൽ ട്രസ് വർക്ക് ചെയ്ത് അതിനു മുകളിൽ ഷിഗിൾസ് വിരിച്ച് എടുക്കുകയാണെങ്കിൽ ചിലവ് കുറയ്ക്കാനായി സാധിക്കും.

ഏതെങ്കിലും ഒരു സമയത്ത് വീടിന്റെ സ്ട്രക്ചറിൽ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഫ്രെയിമുകൾ എടുത്ത് മാറ്റി വീടിന്റെ ഷേയ്പ്പിൽ വ്യത്യാസം വരുത്താൻ സാധിക്കുന്നതാണ്. മാത്രമല്ല അഴിച്ചെടുക്കുന്ന സ്റ്റീൽ ഫ്രെയിമുകൾ സൂക്ഷിച്ചു വച്ച് പിന്നീട് അവ ഉപയോഗപ്പെടുത്താനും സാധിക്കും.

വളരെ ചിലവ് കുറച്ച് കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിച്ചെടുക്കാവുന്ന സ്റ്റീൽ ഫ്രെയിം സ്ട്രക്ച്ചറിലുള്ള വീടുകളിൽ ഒരു സാധാരണ വീടിന് നൽകുന്ന രീതിയിലുള്ള സൗകര്യങ്ങളെല്ലാം തന്നെ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്.

അതായത് സിറ്റൗട്ട്, അടുക്കള, വർക്കേരിയ കിടപ്പുമുറികൾ,ബാത്റൂം എന്നിവയിൽ ഒന്നും തന്നെ മാറ്റം വരുത്തേണ്ടി വരുന്നില്ല.

കാഴ്ചയിൽ ഒരു സാധാരണ കോൺക്രീറ്റ് വീടിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന അതേ രീതികളിൽ നിന്ന് വ്യത്യസ്തമായി ഒന്നും തന്നെ ഇവിടെ കണ്ടെത്താൻ സാധിക്കില്ല എന്നത് സ്റ്റീൽ ഫ്രെയിം സ്ട്രക്ചറിൽ നിർമ്മിച്ച വീടുകളുടെ ഗുണമേന്മ എടുത്ത് കാണിക്കുന്നു.

ഭാവിയിൽ ചിലവ് കുറച്ച് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മാതൃക തന്നെയാണ് സ്റ്റീൽ ഫ്രെയിമിൽ നിർമ്മിക്കുന്ന വീടുകൾ.

കുറഞ്ഞ സമയത്തിനുള്ളിൽ വീടുപണി തീര്‍ക്കാന്‍ സ്റ്റീൽ ഫ്രെയിം ഹൗസുകൾ എന്ന ആശയത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.