650 സ്ക്വയർഫീറ്റിൽ കൊളോണിയൽ സ്റ്റൈൽ വീട്.

650 സ്ക്വയർഫീറ്റിൽ കൊളോണിയൽ സ്റ്റൈൽ വീട്.കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടെ ഒരു വീട് എന്ന് സ്വപ്നം പൂർത്തീകരിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ താമസിക്കുന്ന ബൈജു രഹന ദമ്പതികൾ.

കാഴ്ചയിൽ കൗതുകവും അതേസമയം എല്ലാവിധ സൗകര്യങ്ങളോടും കൂടി വെറും 650 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ വീട് ഗസ്റ്റ് ഹോം എന്ന ആശയത്തിലാണ് നിർമ്മിച്ചിട്ടുള്ളത്.

വീട് സ്ഥിതി ചെയ്യുന്ന സ്ഥലം നിലമ്പൂരിലെ ആഢ്യൻ പാറ വെള്ളച്ചാട്ടത്തിന് അടുത്താണ്.

അതുകൊണ്ടുതന്നെ ബന്ധുക്കളും മറ്റും വീട് സന്ദർശിക്കുന്നത് ഒരു പതിവായപ്പോഴാണ് ഗസ്റ്റ് ഹോം എന്ന ആശയത്തെ പറ്റി വീട്ടുകാർ ചിന്തിച്ചത്. എന്തെല്ലാമാണ് വീടിന്റെ പ്രത്യേകതകൾ എന്ന് വിശദമായി മനസ്സിലാക്കാം.

650 സ്ക്വയർഫീറ്റിൽ കൊളോണിയൽ സ്റ്റൈൽ വീട്, പ്രത്യേകതകൾ അറിയാം.

ഒരു ഗസ്റ്റ് ഹോം എന്ന രീതിയിൽ നിർമ്മിച്ച വീടായതു കൊണ്ട് തന്നെ ട്രസ്സ് വർക്ക് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് നൽകിയാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.

മേൽക്കൂര നിർമ്മിക്കാനായി റൂഫ് ടൈലുകളാണ് പാകിയിട്ടുള്ളത്.

കാഴ്ചയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ വൈറ്റ് നിറത്തിലുള്ള പെയിന്റ്, അതോടൊപ്പം പച്ചപ്പ് നിറയുന്ന ചുറ്റുപാട് എന്നിവ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു സിറ്റൗട്ട് അതോടൊപ്പം ഫോയർ സ്പേസ് എന്നിവ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് താമസിക്കാനായി ഒരു ബെഡ്റൂം,കോമൺ ടോയ്ലറ്റ്, കിച്ചൻ, മുകളിലായി ചെറിയ ഒരു മച്ച് എന്നിവ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

വീടിന്റെ മറ്റ് പ്രധാന ആകർഷണതകൾ മുകൾ ഭാഗം നിർമ്മിച്ച് നൽകിയ രീതിയും ബാൽക്കണിയുമാണ്. ഒരു ലിവിങ് ഏരിയ എന്നതിൽ ഉപരി ഫോയർ സ്പേസ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഇടം വീടിന്റെ ഡിസൈനിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു.

ലിവിങ് ഏരിയയിൽ ഒരു ബെഞ്ചാണ് പ്രധാന ഫർണിച്ചറായി നൽകിയിട്ടുള്ളത്. വീട്ടിലേക്കുള്ള പ്രധാന വാതിലും ഇവിടെ തന്നെയാണ് നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്നും ബെഡ്റൂമിലേക്ക് പ്രവേശിക്കാൻ സാധിക്കും.

ഒരു വലിയ വാതിൽ നൽകിയാണ് ലിവിങ് ഏരിയ ബെഡ്റൂം എന്നിവയെ തമ്മിൽ വേർ തിരിച്ചിട്ടുള്ളത്, അതുകൊണ്ടുതന്നെ ആവശ്യമുള്ള സമയത്ത് വാതിൽ തുറന്നിട്ടാൽ കൂടുതൽ വിശാലത കൊണ്ടു വരാനായി സാധിക്കും.

മറ്റു പ്രത്യേകതകൾ

ഫോയർ സ്പെയ്സ് ആയി സെറ്റ് ചെയ്ത ഭാഗത്ത് നിന്നും വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കും പ്രവേശിക്കാവുന്ന രീതിയിലാണ് നിർമ്മാണ രീതി.

അതുകൊണ്ടു തന്നെ അടുക്കള, ബെഡ്റൂം എന്നീ ഭാഗങ്ങളിൽ നിന്നുമുള്ള വ്യൂ കൃത്യമായി തന്നെ ഈയൊരു ഭാഗത്തേക്ക് ലഭിക്കുകയും ചെയ്യും.

മുകൾ ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള മച്ചിൽ ഇരുന്നും താഴെ ഇരിക്കുന്നവരുമായി സംസാരിക്കാൻ സാധിക്കും.

മുകൾ ഭാഗത്ത് നൽകിയിട്ടുള്ള മച്ചിലും ഒരു ബെഡ് നൽകി അവിടെ ഒരു ബാൽക്കണി കൂടി സജ്ജീകരിച്ച് നൽകിയിരിക്കുന്നു. കിച്ചൻ ഡിസൈൻ ചെയ്തിട്ടുള്ളത് ‘L’ ഷേപ്പിലാണ് .

വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാനും, അതിന് ആവശ്യമായ പാത്രങ്ങൾ സൂക്ഷിക്കുന്നതിനും വേണ്ടി ക്യാബിനറ്റുകളുടെ എണ്ണം കൂട്ടി നൽകിയിട്ടുണ്ട്.

അടുക്കളയിൽ നിന്നു തന്നെ ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ആണ് ക്യാബിനറ്റുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

മുകളിൽ താമസിക്കുന്നവർക്കും താഴെയുള്ളവർക്കും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് കോമൺ ടോയ്ലറ്റ് നൽകിയിട്ടുള്ളത്.

വീടിന്റെ പുറം ഭാഗത്ത് വൈറ്റ്, ബ്ലൂ കോമ്പിനേഷനിലുള്ള പെയിന്റാണ് പരീക്ഷിച്ചിട്ടുള്ളത്.

ഫ്ലോറിങ്ങിനായി വൺ ബൈ വൺ സൈസിലുള്ള ടൈലുകൾ ഡയഗണൽ രീതിയിലാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

വീട്ടിനകത്ത് കൂടുതൽ സൗകര്യം തോന്നിപ്പിക്കുന്നതിൽ ടൈലുകളും വലിയ പങ്കു വഹിക്കുന്നുണ്ട്.

ബെഡ്റൂമിന് അകത്തു തന്നെ സംസാരിച്ചിരിക്കാനും കോഫി കുടിക്കാനുമായി രണ്ട് കസേരകളും കോഫി ടേബിളും സജ്ജീകരിച്ച് നൽകിയിട്ടുണ്ട്.

സിറ്റൗട്ടിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള വുഡൻ ഹാൻഡ് റെയിലുകൾ പഴയ ഒരു വീട്ടിൽ നിന്നും ശേഖരിച്ച് അപ് ഫർബിഷ് ചെയ്തെടുത്തു.

കാഴ്ചയിൽ നിരവധി കൗതുകങ്ങൾ നിറക്കുന്ന ഈ ഒരു കൊളോണിയൽ സ്റ്റൈൽ ഗസ്റ്റ് ഹോം നിർമ്മിച്ചത് 12 ലക്ഷം രൂപയ്ക്കാണ് .

650 സ്ക്വയർഫീറ്റിൽ കൊളോണിയൽ സ്റ്റൈൽ വീട്, നിർമ്മാണ രീതിയും പ്രത്യേകതകളും ഇവയെല്ലാമാണ്.

Location : Nilambur,Malappuram

Owner: Byju

Square feet:650

Architect: Mahir Aalam, Attiks Architecture.