ദേശീയ പുരസ്കാരം ലഭിച്ച വീട്

30 ഏക്കർ ഏലക്കാടിന് നടുവിൽ ദേശീയ പുരസ്കാരം ലഭിച്ച വീടായ ഏലക്കാട് വസതിയിൽ ഞങ്ങൾ എത്തുമ്പോൾ ആർക്കിടെക്ടിനും ഈ വീടിന്റെ ഉടമയുമായ ജയിംസ് ജോസഫ് അൽപ്പം സങ്കടത്തിലാണ്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ആടുകയും 2020 ലെ ഏറ്റവും മികച്ച വീടിനുള്ള ദേശീയ പുരസ്കാരവും ലഭിച്ച ഈ വീടിന്റെ ഉടമസ്ഥൻ സങ്കടപ്പെടുന്നത് എന്തിനാണെന്ന് അറിയണ്ടേ?

കാരണം ഇതാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഈ 12 ലക്ഷം മാത്രം ചിലവായ വീടിന്റെ വിശേഷങ്ങൾ കണ്ട്, നിലക്കാത്ത കോളുകളാണ് ജെയിംസ് ജോസഫിന്റെ ഫോണിൽ വരുന്നത്.


ഇതുപോലെ ഒന്ന് ചെയ്തു തരുമോ? എന്നും. ഈ വീട് തന്നെ വിൽക്കാൻ ആണോ? എന്നും ചോദിച്ചാണ് പലരും വിളിക്കുന്നത്.

ഈ വിളിക്കുന്നവരോട് എല്ലാം ഇദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. ലക്ഷങ്ങൾ അല്ല മറിച്ച് തന്റെ യാത്രയുടെയും സംശയങ്ങളുടെയും അവസാനമായ ഒരു ലക്ഷ്യമാണ് നിങ്ങൾ ഈ കാണുന്നത്.


ഈ വീട് രൂപകല്പന ചെയ്യുമ്പോഴോ നിർമ്മിക്കുമ്പോളോ ചിലവ് ചുരുക്കുക എന്നതായിരുന്നില്ല ലക്ഷ്യം

മറിച്ച് പ്രകൃതിയോട് ഇണങ്ങിയ, മെറ്റീരിയലുകൾ പരമാവധി ഉപയോഗിക്കുന്ന ഒരു വീട് എങ്ങനെ പണിയാം എന്നും, വീടിനുള്ളിലെയും പുറത്തെയും സ്ഥലത്തെ എങ്ങനെ മാക്സിമം ഉപയോഗിക്കാം എന്നതായിരുന്നു ജയിംസ് ജോസഫിന്റെ ചിന്തയും പരിശ്രമവും.


വലിയ കൂറ്റൻ പാറകളുടെ മേലെ കമ്പികൾ ഉറപ്പിച്ച് അതിനു മുകളിലാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്.

ഈ വീടിന്റെ മുഴുവൻ സ്ട്രക്ച്ചറും സ്റ്റീലിന്റെ കമ്പുകളിൽ ആണ് ചെയ്തിരിക്കുന്നത്.

സ്റ്റീൽ, ഗ്ലാസ്, സിമന്റ് ബോർഡ് തുടങ്ങി ഏറ്റവും കുറവ് മെറ്റീരിയലുകൾ മാത്രമാണ് ഈ വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ദേശീയ പുരസ്കാരം – വീടിനുള്ളിലേക്

രണ്ട് നിലകളിലായാണ് ഈ വീട്. ഗ്രൗണ്ട് ഫ്ലോറിൽ ഒരു സ്വീകരണ മുറിയും വരാന്തയും ഒരു ബെഡ്‌റൂമും ഒരുക്കിയിട്ടുണ്ട്.

50 സ്ക്വയർ ഫീറ്റോളം വരുന്നതാണ് ഈ വീടിന്റെ അടുക്കള. വളരെ ലളിതമായ ഡിസൈൻ ആണ് നൽകിയിരിക്കുന്നത്.

കൗണ്ടർടോപ്പ് കളിൽ സാധാരണ ടൈലുകൾ വിരിച്ചിരിക്കുന്നു. ക്യാബിനറ്റുകൾ മൾട്ടി വുഡിലും അതിന്റെ ഹാൻഡിൽ വേസ്റ്റ് വന്ന തടിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്.

രണ്ട് തടിയും അവയുടെ ഇടയിൽ പ്രകാശവും നിറയുന്ന ടേബിൾ ഒരു മനോഹര കാഴ്ച തന്നെയാണ്.

മുകളിലത്തെ നിലയിലേക്ക് നയിക്കുന്ന സ്റ്റെയറും, ഹാൻഡ് റെയിലും നിർമ്മിച്ചിരിക്കുന്നത് സാധാരണ സ്റ്റീൽ കമ്പിയും 2 ഇഞ്ചിന്റെ മെഷും മാത്രം ഉപയോഗിച്ചാണ്.

മുകളിലത്തെ നിലയുടെ ഫ്ലോർ നിർമ്മിച്ചിരിക്കുന്നത് ഹൈ ഡെൻസിറ്റി സിമന്റ് ബോർഡിൽ ആണ്.

മനോഹരമായ രണ്ടു ബെഡ് സ്പെയ്സുകളും മുകളിൽ ഒരുക്കിയിട്ടുണ്ട് അതിനു നടുവിലായി ഒരു ബാത്റൂമും നിർമ്മിച്ചിരിക്കുന്നു.


സ്റ്റീൽ സ്ട്രക്ചറിൽ തന്നെയാണ് വിൻഡോ വളരെ വലിയ ഈ ജാലകങ്ങളിലൂടെ ഉള്ള പച്ചപ്പ് നിറഞ്ഞ കാഴ്ച ഒരു അനുഭവം തന്നെയാണ്.

ഷീറ്റ് ഉപയോഗിച്ചിട്ടുള്ള സീലിങ്ങിന്റെ അഭംഗി ഒഴിവാക്കാനായി സീലിങ്ങിന് തൊട്ടുതാഴെയായി ഈ ജൂട്ടിന്റെ ഒരു ആവരണം നൽകിയിരിക്കുന്നു.

സിമന്റിന്റെ ഉപയോഗം തീരെ കുറച്ചാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്.

ബാത്റൂമിന്റെ നിർമ്മാണത്തിന് മാത്രമാണ് സിമന്റ് ബ്ലോക്കുകൾ ആകെ ഉപയോഗിച്ചിരിക്കുന്നത്.

വേസ്റ്റ് മെറ്റീരിയലുകൾ പലതും അലങ്കാരങ്ങൾ ആയി മാറിയിട്ടുണ്ട് ഇവിടെ. ഉദാഹരണത്തിന് ഹാങ്ങിങ് ലൈറ്റുകൾ നിർമ്മിച്ചിരിക്കുന്നത് സാധാരണ പേപ്പർ റോളുകൾ കൊണ്ടാണ്.

അങ്ങനെ മെറ്റീരിയലിന്റെ പൂർണ്ണമായ ഉപയോഗം ഉറപ്പുവരുത്തുന്നുണ്ട് ഈ വീട്ടിൽ.


ഒരു ഒഴിവുസമയം വസതിയായി ആണ് ഈ ഏലക്കാട് വസതി രൂപകൽപ്പന ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും.

എന്നാൽ എല്ലാവർക്കും വീട് നിർമ്മിക്കുമ്പോൾ പ്രാവർത്തികമാകുന്ന നിരവധി ആശയങ്ങളും അലങ്കാരങ്ങളും ഇതിൽ നിറച്ചിരിക്കുന്നു.

കാണാം ഈ ദേശീയ പുരസ്കാര ജേതാവിനെ.