കോൺട്രാക്ടർ താങ്കളെ ചതിച്ചോ അതോ താങ്കൾ കോൺട്രാക്ടറെ ചതിച്ചോ?

ഈ ലേഖനം വലിയ ബിൾഡർമാരെയോ ഡവേലപ്പേഴ്സിനെയോ ഉദ്ദേശിച്ചല്ല, പകരം ചെറുകിട കോൺട്രാക്ടർമാരെയും അവർക്ക് വർക് കൊടുക്കുന്ന സാധാരണക്കാരെയും ഉദ്ദേശിച്ചാണ്.

വീടുപണിക്കിടയിൽ മിക്കവാറും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ചില തർക്കങ്ങൾക്ക് മധ്യസ്ഥം വഹിച്ചിട്ടുമുണ്ട്. ആ പരിചയത്തിന്റെ പുറത്താണ് താഴെ എഴുതുന്നത്.

വീട് എന്നൊരു സ്വപ്നം എല്ലാവർക്കും ഉണ്ട്. ചെറുതാണെങ്കിലും ഉള്ളത് ഭംഗിയായി ചെയ്യണം എന്ന് കരുതുന്നവർ ആണ് എല്ലാവരും. അവർ ഈ സ്വപ്നം പൂർത്തിയാക്കാൻ വേണ്ടി “പരിചയം ഇല്ലാത്തതും, പരിചയം ഉള്ളതുമായ” കോൺട്രാക്ട്ടർമാരുമായി “കരാർ” ഏർപ്പെടുന്നു. 

നല്ല ശതമാനം വർക്കും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തീരുമ്പോൾ, കുറെ വർക്കുകൾ തുടങ്ങുമ്പോൾ തന്നെ പ്രശ്നങ്ങളും കൂടെ വരും. അത് വളർന്നു പ്രശ്നങ്ങളുടെ പെരുമഴ ആകുന്നു. അതിനു ശേഷം വർക് മുടങ്ങുന്നു, മധ്യസ്ഥർ വരുന്നു, കേസ് ആകുന്നു.

ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കാരണങ്ങൾ പലതും നിരത്താമെങ്കിലും അടിസ്ഥാന കാരണം ഒന്നേയുള്ളൂ. കരാറിൽ  സംഭവിക്കുന്ന വീഴ്ച (അഥവാ കൃത്യമായ കരാർ ഇല്ലാതിരിക്കുക). ഇത് രണ്ടു കൂട്ടരുടെയും ഭാഗത്ത് നിന്നാകാം. ഈ വീഴ്ചയുടെ ആഘാതം എങ്ങനെ കുറക്കാൻ പറ്റും എന്ന് നോക്കാം.

ഈ വിഷയത്തിൽ ഏറ്റവും ശ്രദ്ദിക്കേണ്ടത് ഉടമസ്ഥനും ആണ്. പൊതുവായ രീതി ആണ് താഴെ എഴുതിയിക്കുന്നതു:

1. ഒരു കോൺട്രാക്ടറെ അല്ലെങ്കിൽ പ്ലാൻ വരയ്ക്കുന്ന ആളിനെ ബന്ധപ്പെട്ടു സൈറ്റിൽ വരുത്തി ആദ്യം ചെയ്യേണ്ടത് വസ്തു അതിരുകൾ കൃത്യമായി അളന്നു വീട് വരേണ്ട ഭാഗം മനസ്സിലാക്കുക എന്നതാണ്.


a new employment contract

2. അതിനു ശേഷം സാമ്പത്തികത്തിനും ആഗ്രഹങ്ങൾക്കും അനുസരിച്ചു ഒരു വീടിന്റെ സ്കെച്ച് വരക്കുക എന്നതാണ്. “സാധാരണ ഗ്രൂപ്പിൽ കാണപ്പെടുന്ന ഡ്രോയിങ്‌സ് എല്ലാം ഈ പറയുന്ന സ്കെച്ച് ആണ്”.

3. പലതവണ ആലോചിച്ചും ചർച്ച ചെയ്തും ഈ സ്കെച്ച് തിരുത്താവുന്നതാണ്. ഭാവിയിൽ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന വീട്ടുപകരണങ്ങൾ വരെ എവിടെയൊക്കെ ഇടാൻ കഴിയും എന്ന് ചിന്തിക്കണം.

4. സ്കെച്ച് ഫൈനൽ ചെയ്‌താൽ 2D ഡ്രോയിങ്‌സ് തയാറാക്കാൻ തുടങ്ങാം. 2D ഡ്രോയിങ്ങിൽ മാറ്റം വരുത്തുക എന്ന് പറയുന്നത് സമയം എടുക്കുന്ന പണിയാണ്. അതിനാൽ ആണ് സ്കെച്ച് ഫൈനൽ ചെയ്യണം എന്ന് ആദ്യം പറഞ്ഞത്.

5. 2D കഴിഞ്ഞാൽ 3D എലിവേഷൻ ചെയ്യാൻ കൊടുക്കാം. അതോടൊപ്പം പെർമിറ്റ്, ലോൺ മുതലായവക്ക് ശ്രമിക്കാം. മിക്കവാറും എല്ലാ കോൺട്രാക്‌റ്റേഴ്സും ഇതിനു വേണ്ട ഡോക്യുമെന്റ് സഹായം ചെയ്തു കൊടുക്കാറുണ്ട്.

6. ഇനിയാണ് ഒരു കോൺട്രാക്ടറുമായി ചർച്ചകൾ തുടങ്ങേണ്ടത്. ഡ്രോയിങ്‌സ് കാണിച്ചു കൊട്ടേഷൻ ആവശ്യപ്പെടാം. കോൺട്രാക്ടർ സൈറ്റ് അവസ്ഥ നോക്കി കുഴിയെടുത്തോ, മറ്റു രീതിയിലോ മണ്ണ് പരിശോധന നടത്താം. അതിന്റെ പണം കൊടുക്കണം. ചെയ്യുന്ന ആളിന് വർക്ക് കൊടുക്കുകയാണെങ്കിൽ ഈ തുക തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്.

7. സാധാരണ ഒരു റേറ്റ് ഇടാത്ത ജനറൽ കൊട്ടേഷൻ ആയിരിക്കും കോൺട്രാക്ടർ തരിക. അതിൽ നിന്നും മാറ്റങ്ങൾ വരുത്തി എല്ലാം ഫൈനൽ ചെയ്തു കഴിയുമ്പോൾ കോൺട്രാക്ടർ റിവൈസ് ചെയ്ത കൊട്ടേഷൻ തരും അതിൽ റേറ്റ് ഉണ്ടാകും. റേറ്റിന്റെ കാര്യത്തിൽ വീണ്ടും ചർച്ചകൾ ചെയ്തു ഇരുകൂട്ടരും വിട്ടുവീഴ്ച്ചകൾ ചെയ്തു ഒരു റേറ്റിൽ എത്തിച്ചേരുന്നു.