1000 SQFT വീടിന്റെ നിർമ്മാണ ചിലവ് കണ്ടെത്താം.

ഒരു വീടിന്റെ നിർമാണ ചിലവ് കണ്ടെത്തുക എന്നത് പലരും അനേഷിച്ചു നടക്കുന്ന ഒരു കാര്യം തന്നെയാണ് .ഇവിടെ 1000 SQFT വീടിന്റെ നിർമ്മാണ ചിലവ് കണ്ടത്തുന്നത് എങ്ങനെ എന്ന് നോക്കാം.നിങ്ങളുടെ വീട് 1000 SQFT അല്ല അതിനു മുകളിലോ താഴയോ ആണെങ്കിലും sqft കണ്ടെത്തി ഈ കിട്ടുന്ന ശതമാനം കൊണ്ട് കണ്ടെത്താനാകും നിങ്ങളുടെ വീടിന്റെ ബജററ്

പൊതുവെ നിർമ്മാണച്ചെലവ് 1700 രൂപ മുതൽ 2500/sq.ft വരെ ആണ്.  ഡിസൈൻ, സ്ട്രക്ച്ചർ , ഉപയോഗിക്കുന്ന മെറ്റീരിയൽ എന്നിവ അനുസരിച്ച് ഇത് വ്യത്യാസപ്പെടുന്നു കൂടാതെ ഏരിയ അനുസരിച്ച് ഇരിക്കുന്നു ടൗൺ, വില്ലേജ്  ബന്ധപ്പെട്ടിരിക്കുന്നു. അത് പട്ടണമായാലും ഗ്രാമപ്രദേശമായാലും.


ആവറേജ് കോസ്റ്റ്     1850/sq.ft.


1000 ചതുരശ്ര അടി വീടിന്റെ ആകെ ചെലവ് = 1000×1850
                                                                                = 18,50,000 രൂപ
ഇതിൽ മൊത്തം തുകയുടെ 40% ലേബർ കോസ്റ്റ് ആണ് അതായത് =  7,40,000/-
മെറ്റീരിയൽ ചെലവ് മൊത്തം തുകയുടെ 60% ആണ് = 11,10,000/-


മെറ്റീരിയൽ ചെലവ് വീണ്ടും വിഭജിക്കാം

  • 1.സിമന്റ്  15% = 1,66,500/-
  • 2.Reinforcement 17% =  1,88,700/-
  • 3.മണൽ 9% = 99,900 /-
  • 4.ആഗ്രഗേറ്റ് 7% =77,700/-
  • 5.ഇഷ്ടിക(സോളിഡ് ബ്ലോക്കുകൾ) 9% = 99,900 /-
  • 6.ടൈൽ(60/sq.ft) 8% =88,800/-
  • 7.പെയിന്റ്  8% =88,800 /-
  • 8.വാതിലുകളും ജനലുകളും (മരം) 11% = 1,22,100/-
  • 9.പ്ലംബിംഗ് & ഇലക്ട്രിക്കൽ  10%= 1,11,000/-
  • 10.CP & സാനിറ്ററി ഇനങ്ങൾ 4%=44,400 /-
  • മറ്റുള്ളവ (ഇലക്ട്രിക്കൽ, ക്ലീനിംഗ് മുതലായവ)  2% = 22,200/-

1000 SQFT വീടിന്റെ നിർമ്മാണ ചിലവ് കണ്ടത്തുന്നത് മനസ്സിലായല്ലോ ഇതുപോലെ നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ ചിലവ് കണ്ടെത്തു

3200 sqft ൽ നിർമ്മിച്ച ഒരു ആധുനിക ഭവനം കാണാം