വീട് വയറിംഗ് – ഇവ അറിഞ്ഞില്ലെങ്കിൽ പണി പാളും

വീട് വയറിംഗ് അറിഞ്ഞു ചെയ്യിതില്ലെങ്കിൽ പോക്കറ്റും കീറും തീരാത്ത തലവേദനയും ആകും.വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

Distribution box നിന്നും എല്ലാ സ്വിച്ച് ബോര്ഡിലേക്കും വൈദ്യുതി എത്തിക്കുന്ന വയറിനെ ആണ് Main circute എന്ന് പറയുന്നത്. ആ വയറിങ് മിനിമം 1.5 Sqmm കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകള്‍. പവര്‍ പ്ലഗാണെങ്കില്‍ 2.5 Sqmm . കൂടുതല്‍ ലോഡ് വേണ്ടി വരുന്ന എ.സി. പോലുള്ള ഉപകരണങ്ങള്‍ക്ക് നാല് 4 sqmm സ്‌ക്വയര്‍ മീറ്റര്‍ വയര്‍ വേണം.അതുപോലെ മീറ്ററിൽ നിന്നും DB യിലേക്ക് 4 Sqmm മിനിമം വേണം ഇടാൻ.

20മി. മീറ്റര്‍ മുതല്‍ 25 മി. മീറ്റര്‍ വരെ വ്യാസമുള്ള പി.വി.സി. പൈപ്പുകളാണ് വയറിംഗിന് ഉപയോഗിക്കേണ്ടത്.

ഐ.എസ്.ഐ. മാര്‍ക്കുള്ള റീപ്ലേസ്‌മെന്റ് വാറന്റി നല്‍കുന്ന സ്വിച്ചുകള്‍ വാങ്ങുന്നതാണ് എപ്പോഴും നല്ലത്.

വീട് വയറിംഗ് അറിഞ്ഞിരിക്കാം

അടുക്കളയില്‍ നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും. അടുക്കളയുടെ റൂഫിന് നടുവില്‍ ലൈറ്റ് വേണ്ട.

താഴേക്ക് വെളിച്ചം വീഴുന്ന തരത്തില്‍ ചുമര്‍ ലൈറ്റുകളാണ് നല്ലത്. രണ്ട് ലൈറ്റ് പോയിന്റും ഒരു എക്‌സ്വോസ്റ്റ് ഫാന്‍പോയിന്റും ഒരു പവര്‍പ്ലഗ് പോയിന്റും ഇവിടെ വെക്കാം.

മിക്‌സി,ഗ്രൈന്റര്‍, മൈക്രോവേവ് ഓവന്‍, വാട്ടര്‍കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഈ പവര്‍പ്ലഗ് പ്ലഗിന്റെ എണ്ണം കുറക്കാൻ ശ്രമിക്കരുത്.

വീടിന് ചുറ്റിലും നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് മുന്‍വശത്ത്. ഇതിന് ഹാലൊജന്‍ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ആണ് നല്ലത്.

പുല്‍ത്തകിടിയും പൂന്തോട്ടവും ഭംഗിയാക്കാന്‍ ലൈറ്റ് ഫിക്ചറുകള്‍ വെക്കാം. ഗെയ്റ്റിന്റെ ഇരുവശവും കോമ്പൗണ്ട് ഭിത്തികളുടെ പില്ലറുകളിലും ലൈറ്റ് പോയിന്റുകള്‍ വേണം

എല്ലാ പ്ലഗ് പോയിന്റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ELCB അഥവാ RCCB (ഇ.എല് .സി.ബി.) പിടിപ്പിക്കുന്നത്. നല്ലതാണ്.

വയറിംഗ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എം.സി.ബി.) വയ്ക്കണം.

ഇങ്ങനെ ചെയ്താല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ എം.സി.ബി. താനേ ഓഫ് ആയിക്കൊള്ളും.

മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം പുതിയ ട്രെന്‍ഡാണ്. ഒക്യുപെന്‍സി സ്വിച്ച് (അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച്) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.

മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാവുന്നതാണ്.അതിനായി ഇൻഫ്രാ റെഡ് സെൻസർ ഉപയോഗിക്കാം.പലപ്പോഴും ഇവിടെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ഒറിജിനലിനേക്കാള്‍ കൂടുതല്‍ ഡ്യൂപ്ലിക്കേറ്റ് ഉള്ള സ്ഥലമാണ് ഇലക്ട്രിക് രംഗം. അതുകൊണ്ട് അംഗീകൃത ഡീലര്‍മാരെ സമീപിച്ച് മാത്രം സാധനങ്ങള്‍ വാങ്ങുക എന്നതാണ് ചെയ്യാവുന്ന കാര്യം.

ഓരോ മുറിയില്‍ എത്ര പോയിന്റുകള്‍ വേണം, എന്തൊക്കെ ഇലക്ട്രിക് ഉപകരണങ്ങള്‍ വേണം എന്നിവയെല്ലാം സംബന്ധിച്ച് ഒരു നിശ്ചയം വേണം.

അതിനായി പ്രൊഫഷണൽ ഇലെക്ട്രിക്കൽ കോൺസൾറ്റൻറ് ആയി മിനിമം 7 വർഷം പരിചയ സമ്പത്ത് ഉള്ള ആളെ തിരഞ്ഞെടുക്കണം, എന്നിട്ട് ഇലെക്ട്രിക്കൽ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുക. ശേഷം വേണം ഇലെക്ട്രിക്കൽ കോൺട്രാക്ട് ചെയ്യുന്ന ആളെ സമീപിക്കാൻ.

ഇന്റീരിയർ ഡിസൈനർ ഒക്കെ എന്തിന്?? തന്നെ ചെയ്താൽ പോരേ? പണി കിട്ടും!!