വീടുപണിക്കായി ബിൽഡറെ തിരഞ്ഞെടുക്കുമ്പോൾ.

വീടുപണിക്കായി ബിൽഡറെ തിരഞ്ഞെടുക്കുമ്പോൾ.പണ്ടുകാലങ്ങളിൽ വീട് പണി നടത്തിയിരുന്നത് ഒരു കോൺട്രാക്ടറുടെ സഹായത്തോടെ ആളുകളെ കൂലിക്ക് വെച്ച് പണിയെടുപ്പിക്കുന്ന രീതിയിൽ ആയിരുന്നു.

ഇവയിൽ തന്നെ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിച്ച് തുടങ്ങിയപ്പോഴാണ് ഇത്തരം രീതികളിലേക്ക് വന്നത്. ഓല മേഞ്ഞ വീടുകളും, ഓടിട്ട വീടുകളും നിർമ്മിക്കുന്നതിന് കോൺട്രാക്ടറെ കണ്ടെത്തുന്ന രീതികൾ ഒന്നും പിന്തുടർന്നിരുന്നതും ഇല്ല.

നാട്ടിൽ അത്യാവിശ്യം വീടുപണിയുമായി ബന്ധമുള്ള ആരെയെങ്കിലും വരുത്തി സ്ഥലം കാണിച്ചു വീട് നിർമ്മിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ പിന്നീട് ആർക്കിടെക്റ്റിന്റെ സഹായത്തോടെ വീടിനുള്ള പ്ലാൻ വരച്ചും, പണികൾ ചെയ്യിപ്പിക്കുന്ന രീതിയിലേക്കും വീട് നിർമ്മാണം മാറി.

എന്നാൽ ഇവയിൽ ഏറ്റവും പുതിയ രീതി ഏതെങ്കിലും ഒരു ബിൽഡറെ കണ്ടെത്തി വീട് നിർമ്മിക്കാൻ ആവശ്യപ്പെടുക എന്നതാണ്.

ബിൽഡർമാരെ വീട് നിർമ്മാണം ഏൽപ്പിക്കുന്നത് ഒരു നല്ല രീതിയാണെങ്കിലും ആ ഒരു മേഖലയിൽ ആവശ്യത്തിന് പ്രവർത്തിപരിചയം ഉള്ളവരെ നോക്കി തിരഞ്ഞെടുത്തില്ലെങ്കിൽ വീടുപണി താറുമാറാകും എന്ന കാര്യത്തിൽ സംശയമില്ല.

വീടുപണിക്ക് ബിൽഡറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീടുപണിക്കായി ബിൽഡറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് നിർമ്മാണത്തിനായി ഒരു ബിൽഡറെ കണ്ടെടുത്തുമ്പോൾ അവർ മുൻപ് ചെയ്ത വർക്കുകൾ നേരിട്ട് പോയി കാണുന്നതും ആ വീട്ടുകാരുമായി സംസാരിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യങ്ങളാണ്.

വലിയ ഓഫീസും ആഡംബരങ്ങളും കാണിക്കുന്ന ബില്‍ഡര്‍മാര്‍ നിർമ്മിക്കുന്ന വീടുകൾക്ക് അത്ര ക്വാളിറ്റി ഉണ്ടായിരിക്കണം എന്നില്ല.

അതുകൊണ്ടു തന്നെ ഒരു ബിൽഡറെ കണ്ണടച്ച് തിരഞ്ഞെടുക്കുക എന്നതിന് പകരം ഒന്നോ രണ്ടോ കമ്പനികളുമായി സംസാരിച്ച് അവരുടെ ആശയങ്ങൾ നിങ്ങൾക്ക് യോജിച്ചു പോകാൻ സാധിക്കുന്നുണ്ട് എങ്കിൽ മാത്രം അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക .

പ്ലോട്ട് സഹിതം വീട് പണി മുഴുവനായും തീർത്ത് താക്കോൽ ഏൽപ്പിച്ച് നൽകുന്ന ബിൽഡർമാരും നമ്മുടെ നാട്ടിൽ നിരവധിയുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു വീട് ലഭിച്ചു കൊള്ളണം എന്നില്ല.

മറ്റൊരു പ്രധാന കാര്യം നിങ്ങളുടെ ബഡ്ജറ്റ് എത്രയാണ് എന്ന കാര്യം ആദ്യം തന്നെ ബിൽഡറോട് സംസാരിക്കുക.

വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലിനെ പറ്റിയും, ഓരോ ഘട്ടത്തിലും പണി പൂർത്തിയാകുമ്പോൾ നൽകേണ്ട പണത്തെ പറ്റിയും ഒരു എഗ്രിമെന്റ് എഴുതി തയ്യാറാക്കണം.

അതല്ലെങ്കിൽ ഭാവിയിൽ അത് വലിയ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കാൻ കാരണമായേക്കാം.

പലർക്കും പറ്റുന്ന അബദ്ധങ്ങൾ

മറ്റാരെങ്കിലും പറഞ്ഞു കേട്ട കാര്യങ്ങൾ വെച്ച് ഏതെങ്കിലും ഒരു ബിൽഡറെ തിരഞ്ഞെടുക്കുകയും പിന്നീട് പണി തുടങ്ങുമ്പോൾ നിങ്ങളുടെ ആശയങ്ങളുമായി ഒത്തു പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ കുറവല്ല.

മറ്റൊരു വലിയ പ്രശ്നം നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിക്കുന്ന സാഹചര്യത്തിൽ പകുതി നിലയിൽ പണി ഉപേക്ഷിച്ചു പോകുന്ന അവസ്ഥയാണ്.

ഇത് ഒഴിവാക്കുന്നതിനായി വീടുപണി തീരുന്ന അത്രയും കാലയളവിനുള്ളിൽ നിർമ്മാണ സാമഗ്രികൾക്ക് എത്ര രൂപ വരെ വില വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന് കണക്കാക്കിയുള്ള ഒരു എസ്റ്റിമേറ്റ് വാങ്ങി എഗ്രിമെന്റിനോടൊപ്പം അറ്റാച്ച് ചെയ്യിപ്പിക്കുക .

വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് ബിൽഡർമാരെ കാണിച്ച് ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു വീട് അവിടെ നിർമ്മിക്കാൻ സാധിക്കുമോ എന്ന കാര്യം ആദ്യം തന്നെ ചോദിച്ച് മനസിലാക്കുക.

മാത്രമല്ല ഓരോ പ്ലോട്ടിന്റെയും മണ്ണിന്റെ ഘടന അനുസരിച്ച് ഫൗണ്ടേഷൻ രീതികളിൽ വരെ വ്യത്യാസങ്ങൾ ഉണ്ടാകും.

പിന്നീട് ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ സോയിൽ ടെസ്റ്റ് പോലുള്ള കാര്യങ്ങൾ ചെയ്യാനായി ആവശ്യപ്പെടാവുന്നതാണ്.

വീടുപണി ഏത് ഘട്ടം വരെയാണ് ബിൽഡർമാൻ ചെയ്തു നൽകുക എന്ന കാര്യവും ചോദിച്ചു മനസിലാക്കണം. ചില ബിൽഡർമാർ വീട് പണിയുടെ ബേസിക് കാര്യങ്ങൾ തൊട്ട് താക്കോൽ തരുന്ന രീതിയിൽ വരെ ചെയ്തു തരാറുണ്ട്.

എന്നാൽ മറ്റ് ചിലർ വീട് നിർമ്മിച്ച് നൽകുക മാത്രമാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഇന്റീരിയർ വർക്ക് ഉൾപ്പെടെയുള്ള കോസ്റ്റ് ആണോ പറയുന്നത് എന്ന കാര്യം തുടക്കത്തിൽ തന്നെ ചോദിച്ച് മനസിലാക്കണം.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഭാവിയിൽ ബിൽഡർമാരുമായി തർക്കങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും.

വീടുപണിക്കായി ബിൽഡറെ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.