കോർട്യാഡിൽ കൊണ്ടു വരാം പുതുമകൾ.വീട്ടിനകത്ത് ആവശ്യത്തിനു വായുവും വെളിച്ചവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മിക്ക ആളുകളും വീട്ടിനകത്ത് ഒരു കോർട്യാഡ് സജ്ജീകരിച്ചു നൽകാൻ താൽപര്യപ്പെടുന്നവരാണ്.
മുൻ കാലങ്ങളിൽ വീടിന്റെ നടു മുറ്റങ്ങൾ ഏറ്റെടുത്തിരുന്ന അതേ സ്ഥാനമാണ് മോഡേൺ വീടുകളിൽ കോർട്യാഡ്കൾ നൽകുന്നത്.
ആവശ്യത്തിന് മരങ്ങളും, പച്ചപ്പും നിറയ്ക്കാൻ പരിമിതിയുള്ള സാഹചര്യങ്ങളിൽ കോർടിയാഡ് സജ്ജീകരിച്ച് അതിനകത്ത് കുറച്ച് പച്ചപ്പ് കൂടി നൽകുകയാണെങ്കിൽ അവ കണ്ണിന് കുളിർമയും, ശുദ്ധവായു ലഭ്യതയും വീട്ടിനകത്ത് ഉറപ്പു വരുത്തും.
മിക്ക വീടുകളിലും ഒരു കോർട്ടിയാഡ് എന്നതിന് പകരമായി രണ്ടോ മൂന്നോ കോർട്ടിയാഡ്കൾ നൽകുന്ന രീതിയും ഇപ്പോൾ കൂടുതലായി കണ്ടു വരുന്നുണ്ട്.
അതോടൊപ്പം അടുക്കളയോട് ചേർന്ന് ഒരു പാഷിയോ കൂടി സെറ്റ് ചെയ്ത് നൽകിയാൽ വീട്ടിനകത്തെ വെളിച്ചത്തെപ്പറ്റി പിന്നെ ആശങ്ക വേണ്ട.
സാധാരണ ഡിസൈനുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എങ്ങിനെ കോർടിയാഡ് സജ്ജീകരിച്ച് എടുക്കാൻ സാധിക്കുമെന്ന് മനസിലാക്കാം.
കോർട്യാഡിൽ കൊണ്ടു വരാം പുതുമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
സാധാരണയായി കോർടിയാഡ് സജ്ജീകരിച്ച് നൽകാൻ എല്ലാവരും തിരഞ്ഞെടുക്കുന്ന ഭാഗങ്ങൾ ഡൈനിങ് ഏരിയയിൽ നിന്നും കിച്ചണിലേക്ക് പ്രവേശിക്കുന്ന ഭാഗമോ, സ്‌റ്റെയ്‌ർ കേസിന്റെ സ്റ്റാർട്ടിങ് ഏരിയായോ ഒക്കെ ആയിരിക്കും.
ഇത്തരം സ്ഥാനങ്ങളിൽ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വരാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ റൂഫിന് ഡബിൾ ഹൈറ്റ് രീതി പരീക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.
മാത്രമല്ല ഒരു ഭാഗത്തെ ഭിത്തി ഓപ്പൺ ആക്കി നൽകി അവിടെ ജാളി ബ്രിക്കുകൾ, സിഎൻ സി കട്ടിംഗ് വർക്കുകൾ എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്.
റൂഫിന് ഡബിൾ ഹൈറ്റ് രീതി പരീക്ഷിക്കുന്നതു കൊണ്ട് പലതുണ്ട് ഗുണങ്ങൾ.
വീടിനകത്ത് കൂടുതൽ വായുവും വെളിച്ചവും എത്തിക്കുന്നതിനും വീടിന് ഒരു മോഡേൺ ലുക്കും വിശാലതയും തോന്നിപ്പിക്കുന്നതിനും ഇത്തരം ഡിസൈനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.കോർടിയാഡ് റൂഫ് ഓപ്പൺ രീതിയിൽ സജ്ജീകരിച്ച് നൽകാൻ താല്പര്യപ്പെടുന്നവർക്ക് സ്റ്റീൽ ഗ്രിൽ നൽകി മുകളിൽ ഗ്ലാസ് നൽകാവുന്നതാണ്.
ഇവയിൽ തന്നെ റൂഫ് ആവശ്യമുള്ള സമയത്ത് ഓപ്പൺ ചെയ്തു വയ്ക്കാവുന്ന രീതിയിൽ സ്ലൈഡിങ് ഗ്ലാസ് നൽകുകയാണെങ്കിൽ കാഴ്ചയിൽ ഭംഗിയും വീട്ടിനകത്തേക്ക് പ്രകാശവും എളുപ്പത്തിൽ എത്തിച്ചേരും.
കോർട്യാഡിനും നൽകാം അലങ്കാരങ്ങൾ.
കോർട്ടിയാഡ് അലങ്കരിക്കാനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല രീതി പച്ചപ്പ് നിറയ്ക്കുക എന്നത് തന്നെയാണ്.
ഒരു ഭാഗം ഓപ്പൺ രീതിയിലാണ് സജ്ജീകരിച്ച് നൽകുന്നത് എങ്കിൽ അവിടെ വള്ളി പടർപ്പുകളും, ചെറിയ പ്ലാന്റുകളും വെച്ചു പിടിപ്പിക്കാവുന്നതാണ്.
കൂടാതെ അലങ്കാര മത്സ്യങ്ങളെ വളർത്താനായി അക്വേറിയം സെറ്റ് ചെയ്തോ, പെബിൾസ് നൽകിയോ കൂടുതൽ ആകർഷകമാക്കാം.
അതല്ലെങ്കിൽ നടുഭാഗത്തായി ഒരു വാട്ടർ ഫൗണ്ടൻ, തുളസിത്തറ എന്നിവ സജ്ജീകരിച്ച് നൽകാനും ഇത്തരം ഇടങ്ങൾ ഉപയോഗപ്പെടുത്താം.
ആന്റിക്ക് ലുക്കിലുള്ള അലങ്കാര വസ്തുക്കൾ പിച്ചള പാത്രങ്ങൾ, വിളക്കുകൾ എന്നിവയെല്ലാം കോർണറുകളിൽ ആയി സെറ്റ് ചെയ്ത് നൽകാം.
കോർട്ടിയാഡ്കളുടെ നടുഭാഗം താഴ്ചയിൽ നൽകുന്ന രീതിയോ ഫ്ലാറ്റായി നൽകുന്ന രീതിയോ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
താഴ്ച നൽകുന്ന രീതി ഉപയോഗപ്പെടുത്തുമ്പോൾ അവ ഒരു നൊസ്റ്റാൾജിയ നൽകുന്ന ലുക്കാണ് അകത്തളത്തിൽ കൊണ്ടു വരിക.
അതേസമയം വീടിന്റെ മറ്റു ഭാഗത്തെ ഫ്ലോറും കോർട്ടിയാഡിന്റെ ഫ്ലോറും തമ്മിൽ വലിയ വലിപ്പ വ്യത്യാസം ഇല്ല എങ്കിൽ അവ വീടിന് ഒരു മോഡേൺ ലുക്ക് തന്നെ നൽകുന്നതാണ്.
കോർട്യാഡിൽ കൊണ്ടു വരാം പുതുമകൾ അതിനായി ഇത്തരം കാര്യങ്ങൾ കൂടി പരീക്ഷിച്ചു നോക്കാം.