മഴക്കാലത്തും തുണി ഉണക്കാൻ ക്ലോത്ഡ്രയർ.മഴക്കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം തുണികൾ ഉണങ്ങി കിട്ടില്ല എന്നതാണ്.
എപ്പോഴും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും, സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയും തുണി ഉണക്കൽ ഒരു വലിയ പ്രശ്നമായി മാറുമ്പോൾ അതിനുള്ള പരിഹാരമെന്നോണം ഉപയോഗപ്പെടുത്താവുന്നവയാണ് ക്ലോത്ത് ഡ്രയറുകൾ.
തണുപ്പ് കൂടുതലുള്ള വിദേശരാജ്യങ്ങളിൽ എല്ലാം കൂടുതലായി ഉപയോഗപ്പെടുത്തുന്ന ക്ലോത് ഡ്രൈയറുകൾ നമ്മുടെ നാട്ടിൽ അധികം പരിചിതമല്ല.
എന്നാൽ മിനിറ്റുകൾക്കുള്ളിൽ വസ്ത്രം ഉണക്കിയെടുക്കാവുന്ന ഡ്രൈറുകൾ വളരെയധികം ഉപകാരപ്രദമാണ് എന്നതാണ് സത്യം.
വീട്ടിലേക്ക് ഒരു ക്ലോത്ത് ഡ്രൈയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
മഴക്കാലത്തും തുണി ഉണക്കാൻ ക്ലോത്ഡ്രയർ തിരഞ്ഞെടുക്കുമ്പോൾ.
പ്രധാനമായും രണ്ട് രീതിയിലുള്ള ക്ലോത്ത് ഡ്രൈയറുകൾ ആണ് ഉപയോഗപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തെ രീതി ഒരു വാഷിംഗ് മെഷീനിൽ വർക്ക് ചെയ്യുന്ന അതേ രീതിയിൽ വസ്ത്രങ്ങൾ മെഷീന് ഉള്ളിൽ കറങ്ങുകയും അതിലേക്ക് ചൂട് കാറ്റ് കടത്തി വിടുമ്പോൾ ജലാംശത്തെ വലിച്ചിടത്ത് പുറം തള്ളുകയും ചെയ്യുന്ന രീതിയാണ്.
വെള്ളത്തിന്റെ അംശം പുറത്തേക്ക് കളയുന്നതിനായി പ്രത്യേക പൈപ്പുകൾ സജ്ജീകരിച്ച് നൽകിയിട്ടുണ്ടാവും.
രണ്ടാമത്തെ രീതി നനഞ്ഞ വസ്ത്രങ്ങളിലെ വെള്ളം ഒരു കണ്ടെയ്നറിൽ ശേഖരിച്ച ശേഷം പുറത്തേക്ക് കളയുന്ന രീതിയാണ്.
വാഷിംഗ് മെഷീൻ പുറത്തിറക്കുന്ന മിക്ക ബ്രാന്റുകളും ഈ രണ്ട് രീതിയിൽ വർക്ക് ചെയ്യുന്ന ക്ലോത്ത് ഡ്രയറുകളും പുറത്തിറക്കുന്നുണ്ട്. ക്ലോത് ഡ്രയറുകൾ ഫിറ്റ് ചെയ്യാനായി ഒരു പ്രത്യേക ഇടം ആവശ്യവും വരുന്നില്ല.
പല മികച്ച ബ്രാൻഡുകളുടെയും ക്ലോത്ത് ഡ്രയറുകൾ വാഷിംഗ് മെഷീന് മുകളിലായി മൗണ്ട് ചെയ്ത് വയ്ക്കാൻ സാധിക്കും.
വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ തന്നെ ഭാവിയിൽ ഒരു ഡ്രൈയർ കൂടി അറ്റാച്ച് ചെയ്ത് നൽകാൻ സാധിക്കുന്ന രീതിയിലുള്ളവ തിരഞ്ഞെടുത്താൽ പിന്നീട് അതിനായി ഒരു പ്രത്യേക ഇടം കണ്ടെത്തേണ്ട ആവശ്യം വരുന്നില്ല.
വർക്ക് ചെയ്യുന്ന രീതി
നനവുള്ള തുണികളിലേക്ക് ചൂടുകാറ്റ് അടിപ്പിച്ച് ഈർപ്പം വലിച്ചെടുക്കുന്ന രീതിയിലാണ് ഡ്രയറുകൾ വർക്ക് ചെയ്യുന്നത്.തുണികൾ പെട്ടെന്ന് ഡ്രൈ ആക്കി എടുക്കാൻ കുഴൽ വഴി പുറത്തേക്ക് കാറ്റിനെ വലിച്ച് എടുക്കുന്ന രീതിയിലുള്ളവയാണ് കൂടുതൽ നല്ലത്.
വസ്ത്രങ്ങൾ ഡ്രൈ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അതിൽvനിന്നും ഉണ്ടാകുന്ന ചെറിയ നൂലുകളും മറ്റും പൊഴിഞ്ഞു പോകുന്നത് വലിച്ചെടുക്കാനായി ഒരു പ്രത്യേക ഫിൽട്ടർ സിസ്റ്റം ഇവയ്ക്ക് അകത്തു നൽകിയിട്ടുണ്ടാകും.
ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിലേക്ക് തുണികൾ ഇട്ടു നൽകുന്ന അതേ രീതിയിൽ തന്നെയാണ് ഇവിടെയും വസ്ത്രങ്ങൾ ഡ്രയറിൽ ഇട്ടു കൊടുക്കേണ്ടത്.
തുണികൾ ഉണക്കി എടുത്ത് കഴിഞ്ഞാൽ ഓരോ തവണയും ഫിൽറ്റർ പുറത്തേക്ക് എടുത്ത് ക്ലീൻ ചെയ്ത് തിരികെ വയ്ക്കാവുന്നതാണ്.
തുണികൾ എല്ലാം ഇട്ട് ഡ്രയർ ഓൺ ചെയ്ത ശേഷം ആവശ്യമുള്ള മോഡിലേക്ക് മാറ്റി വ്യത്യസ്ത മോഡുകൾ സെറ്റ് ചെയ്ത് ഉപയോഗപ്പെടുത്താൻ സാധിക്കും. മാത്രമല്ല ആവശ്യമാണ് എങ്കിൽ തുണി ഉണങ്ങേണ്ട അത്രയും സമയം ടൈമർ സെറ്റ് ചെയ്തും ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും.
പ്രത്യേക ഹീറ്റർ കോയിൽ ഉപയോഗപ്പെടുത്തിയാണ് ഡ്രയറുകൾ വർക്ക് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കിയെടുക്കാനായി സാധിക്കും.മെഷീന്റെ പവർ അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുന്നത്.
കൂടുതലായും തണുപ്പ് രാജ്യങ്ങളിലാണ് ഇവ ഉപയോഗപ്പെടുത്തുന്നത് എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ നാട്ടിലും ഡ്രയറുകളുടെ ഉപയോഗം കൂടുതലായി കണ്ടു വരുന്നുണ്ട്.
അത്യാവശ്യം നല്ല ക്വാളിറ്റിയിലുള്ള ഒരു ഡ്രയറിന് 20000 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്.
മഴക്കാലത്തും തുണി ഉണക്കാൻ ക്ലോത്ഡ്രയർ, അവ തിരഞ്ഞെടുക്കുന്നതിന് മുൻപായി ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.