ചില കണക്കുകൂട്ടലുകൾ: 5 സെൻറ് സ്ഥലത്ത് എത്ര സ്ക്വയർ ഫീറ്റ് വീട് നിങ്ങൾക്ക് വയ്ക്കാൻ ആവും?? അറിയാമോ??

ഒരു നില ആണെങ്കിൽ എത്ര, രണ്ടുനില ആണെങ്കിൽ എത്ര? നമുക്കൊന്ന് കണക്കുകൂട്ടി നോക്കാം ആം

സ്ഥലത്തിന് തീപിടിച്ച വിലയാണ് ഇന്ന്!! ഒരു തുണ്ട് ഭൂമിക്ക് പോലും സ്വർണ്ണവിലയോളം വരുന്ന ഈ കാലത്ത്, ഒരു വീടുപണിക്കായി സ്ഥലം വാങ്ങുക എന്നത് തന്നെ നമുക്ക് എല്ലാവർക്കും ഒരു സ്വപ്നമാണ്.

എന്ന് മാത്രമല്ല ആ സ്ഥലം ഒരു കണ്ണായ പ്രദേശത്ത് ആയിരിക്കണം എന്നും, മാക്സിമം റോഡിനോട് ചേർന്ന് ആയിരിക്കണം എന്നും നാം ആഗ്രഹിക്കുന്നു. വേണ്ട സൗകര്യങ്ങൾ അടുത്തടുത്ത് ഉണ്ടായിരിക്കണം, ഗതാഗത സൗകര്യത്തോട് വളരെ ചേർന്നിരിക്കണം തുടങ്ങി അനവധി കാര്യങ്ങൾ അതുമായി ചേർന്നു നിൽക്കുന്നു. 

ഇങ്ങനെ എല്ലാം നോക്കി ബഡ്ജറ്റും നോക്കി നാം ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോൾ അതിൻറെ പരമാവധി ഉപയോഗം, ഏറ്റവും നല്ല രീതിയിൽ ചെയ്തെടുക്കുക എന്നുള്ളത് എത്ര അത്യന്താപേക്ഷിതമാണ്.

ഒരു സ്ഥലം പരമാവധി ഉപയോഗിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് ബുദ്ധിപരമായി, സൗകര്യപൂർവ്വം ഉപയോഗിക്കുന്നു എന്നുള്ളതും. ഇതിന് വ്യക്തമായ പ്ലാനിങ് നിർബന്ധമാണ്. പ്രൊഫഷണലുകളെ ഇതിനായി നാം ഉപയോഗപ്പെടുത്തുന്നു എങ്കിൽ പോലും നമ്മളെ പോലെ സാധാരണക്കാർക്കും ഈ ഒരു ഘട്ടത്തിൽ അനവധി ഐഡിയാസ് പറയാനാകും എന്നതാണ് സത്യം.

നമ്മുടെ സ്ഥലം ഏറ്റവും നന്നായി എങ്ങനെ വിനിയോഗിക്കാം എന്നുള്ള ചിന്ത പ്ലാൻ ഫൈനൽ ചെയ്യുന്നത് വരെയും നമ്മുടെ തലയിൽ ഉണ്ടായിരിക്കേണ്ടതാണ്. ഇനി എത്ര ചതുരശ്ര അടിയുടെ വീട് നമുക്ക് ഈ സ്ഥലത്ത് നിർമ്മിച്ച എടുക്കാം എന്നുള്ളതും വളരെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യമാണ്. നമ്മുടെ ആവശ്യങ്ങൾക്കായുള്ള വിവിധതരം മുറികൾ, ഇടങ്ങളെല്ലാം തന്നെ ചേർത്ത് ആണല്ലോ നാം വീടൊരുക്കാൻ ആഗ്രഹിക്കുന്നത്. 

അതിൽ ഓരോ മുറികളുടെയും വിസ്തീർണ്ണം എത്ര കൂടുന്നോ അത്രയും നല്ലത് എന്നുള്ളതും തർക്കമില്ലാത്ത വിഷയമാണ്. അങ്ങനെ നോക്കുമ്പോൾ ഒരു നിശ്ചിത സെൻറ് ഉള്ള സ്ഥലത്ത് പരമാവധി എത്ര വിസ്തീർണമുള്ള വീട് നമുക്ക് നിർമിക്കാനാകും എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.

ഈ ചോദ്യത്തിലേക്ക് വളരെ തിയററ്റിക്കൽ ആയി നടത്തുന്ന ഒരു അന്വേഷണവും കണക്കുകൂട്ടലുകളും ആണ് താഴെ കൊടുക്കുന്നത്. ലേഖനത്തിന് ശേഷം ഒരു അഞ്ച് സെൻറ് സ്ഥലത്ത് പരമാവധി എത്ര സ്ക്വയർഫീറ്റ് നിർമ്മിച്ചെടുക്കാൻ ആവും എന്ന് നിങ്ങൾക്ക് ബോധ്യമാകും. വായിക്കുക:

ഒരു 5 സെൻറ് സ്ഥലത്ത് പരമാവധി എത്ര വിസ്തീർണമുള്ള വീട് വയ്ക്കാൻ സാധിക്കും?

ഒരു സെൻറ് എന്നുപറയുന്നത് 435.6 sq. ft ആണ്

1 cent = 435.6 sq. ft

അപ്പോൾ 5 സെൻറ് എന്നാൽ,

5 cents = 5 X 435.6 = 2178 sq. ft

ഇതിൽ നാലുവശവും നാം നിയമപരമായി വിടേണ്ട അകലം അഥവാ set back കണക്ക്  കൂട്ടേണ്ടിയിരിക്കുന്നു.

ഇങ്ങനെ കണക്ക് കൂട്ടി നോക്കുമ്പോൾ ബാക്കിയുള്ള സ്ഥലത്തിൻറെ 60% ആണ് നമുക്ക് ഉപയോഗിക്കാനാവുക. അതായത്,

60 % of 2178 sq. ft = 1306.8 sq. ft ~ 

1300 sq. ft

അതായത് 5 സെൻറ് ഉള്ള സ്ഥലത്ത് ഒരു നിലയിൽ, നമുക്ക് പരമാവധി 1300 sq.ft ബിൽഡ് അപ്പ് ഏരിയ ആണ് നിർമ്മിച്ചെടുക്കാൻ സാധിക്കുക എന്ന് വിവക്ഷ.

രണ്ടു നിലയിലാണെങ്കിൽ എത്ര?

ഒരു നിലയിൽ ആണെങ്കിലാണ് 1300 sq. ft എന്ന് പറഞ്ഞത്.

എന്നാൽ ഇത് രണ്ട് നിലയാകുമ്പോൾ ബിൾട്ട് അപ് ഏരിയ ഇരട്ടിക്കുന്നു.

അതായത് 2600 sq. ft.

അതായത് അഞ്ച് സെൻറ് ഉള്ള ഒരു സ്ഥലത്ത് രണ്ടുനില വീട് നമ്മൾ നിർമിക്കുകയാണെങ്കിൽ പരമാവധി 2600 sq.ft ബിൽഡ് അപ് ഏരിയ നമുക്ക് സ്വന്തമാക്കാൻ സാധിക്കും.